മദീന വിട്ടു
മദീന ഇളകി മറിഞ്ഞ അഞ്ച് ദിവസങ്ങൾ പതിനായിരത്തോളം വരുന്ന സായുധ വിപ്ലവകാരികളിൽ ആരൊക്കെയാണ് ഖലീഫയെ വധിച്ചത് ?
പുറത്തുള്ളവർ അതെങ്ങനെ അറിയും ? പതിനായിരം പേരും കുറ്റം ഏറ്റെടുക്കാൻ തയ്യാറായാലോ ? ഇതാണ് മദീനയുടെ അവസ്ഥ അഞ്ച് ദിവസങ്ങൾ കടന്നുപോയി ഇനിയാര് ? അലി(റ) വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല ദുഃഖം അദ്ദേഹത്തെ ഒന്നിനും അനുവദിക്കുന്നില്ല എല്ലാവരുടെയും പ്രതീക്ഷ അലി(റ)വിലാകുന്നു അതിനേക്കാൾ അനുയോജ്യനായ ഒരാളെ കാണാനില്ല ജനങ്ങൾ അലി(റ)വിനെ നിർബന്ധിക്കാൻ തുടങ്ങി സമ്മർദ്ദം മുറുകിയപ്പോൾ അദ്ദേഹം വീട്ടിൽ നിന്ന് പുറത്ത് വന്നു ബൈഅത്ത് ചെയ്യാൻ ആളുകൾ കാത്തുനിൽക്കുന്നു തലപ്പാവ് ധരിച്ച് അലി(റ) മസ്ജിദിലെത്തി അവിടെ കൂടിയവരെല്ലാം ബൈഅത്ത് ചെയ്തു ബൈഅത്ത് സ്വീകരിച്ച ശേഷം അവിടെ കൂടിയവരോട് അലി(റ) പ്രസംഗിച്ചു
വിശുദ്ധ ഖുർആൻ നമ്മുടെ മുമ്പിലുണ്ട് അതിൽ നന്മയും തിന്മയും വിവരിച്ചിരിക്കുന്നു നന്മ സ്വീകരിക്കുക തിന്മയിൽ നിന്ന് അകന്നു നിൽക്കുക
ഹൃദയസ്പർശിയിയ പ്രസംഗം തൗഹീദിന്റെയും ഇഖ്ലാസിന്റെയും പ്രാധാന്യം എടുത്തു പറഞ്ഞു ഇസ്ലാമിന്റെ ആദ്യ ഘട്ടം പരാമർശിച്ചു കുറച്ചാളുകൾ കഷ്ടപ്പാടുകൾ ദാരിദ്ര്യം മർദ്ദനം അക്കാലം പോയി ഇന്നത്തെ അവസ്ഥ വന്നു അതിന് അല്ലാഹുവിനോട് നന്ദിയുള്ളവരാവുക
കെട്ടുറപ്പുള്ള ഭരണകൂടം സ്ഥാപിക്കാനാണ് അലി(റ) ഉദ്ദേശിക്കുന്നത് എന്തായാലും അതിന്നനുവദിച്ചുകൂടെന്നാണ് വിപ്ലവകാരികളുടെ നിലപാട്
നാട്ടിൽ ആഭ്യന്തര കലഹങ്ങൾ ഇളക്കിവിടാൻ മാർഗങ്ങൾ അന്വേഷിക്കുകയാണവർ അവർ ഖലീഫക്കു മുമ്പിലെ വലിയ വെല്ലുവിളിയാണ്
ഖലീഫയുടെ രക്തത്തിന് പ്രതികാരം ചെയ്യുക മുസ്ലിം ലോകത്തിന്റെ ആവശ്യം അതായിരുന്നു പല രാജ്യക്കാരും അക്കാര്യം പറഞ്ഞുകൊണ്ട് കത്തെഴുതി മദീനയിൽ ഈ മുറവിളി വളരെ ശക്തമായി ഉയർന്നു അലി(റ) നേരിട്ട രണ്ട് പ്രധാന വെല്ലുവിളികൾ ഇവയായിരുന്നു ഭരണകൂടത്തിന്റെ കെട്ടുറപ്പ് നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ച വിപ്ലവ പ്രസ്ഥാനങ്ങൾ ഒരു ഭാഗത്ത്
ഉസ്മാൻ (റ) വിന്റെ രക്തത്തിന് പ്രതികാരം ചെയ്യണമെന്ന് അലറി വിളിച്ചു വരുന്നവർ മറുഭാഗത്ത്
(തുടരും)

 
No comments:
Post a Comment