കൂഫയിലെ ഗവർണർ
ഒന്നാം ഖലീഫക്ക് ഒട്ടെറെ പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട് നബി (സ) യുടെ അവസാന ഘട്ടത്തിൽ ഇസ്ലാമിലേക്കുവന്ന ചിലർ മതം ഉപേക്ഷിച്ചുപോയി നല്ലൊരു വിഭാഗം കള്ള പ്രവാചകന്മാരുടെ കൂടെ കൂടി
ഇനി സകാത്ത് നൽകേണ്ടതില്ല എന്നു തീരുമാനിച്ചു ഒരു കൂട്ടർ ഇവർക്കെതിരെയെല്ലാം ശക്തമായ നടപടി സ്വീകരിക്കാൻ ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ് (റ) തയ്യാറായി ഇത്തരം നടപടികൾ വിജയകരമായി പൂർത്തിയാക്കാൻ തലമുതിർന്ന സ്വഹാബികൾ ശക്തമായി നിലകൊണ്ടു അപ്പോഴെല്ലാം അമ്മാർ (റ) മുൻപന്തിയിലുണ്ടായിരുന്നു സൈനിക നടപടികളിൽ പങ്കെടുത്തു ഒന്നാം ഖലീഫയുടെ മരണം
അമ്മാർ (റ) വിനെ അതീവ ദുഃഖിതനാക്കിയ അനുഭവം പഴയ സഹപാഠികൾ ഇസ്ലാമിന്റെ ആദ്യഘട്ടത്തെ കുറിച്ചോർത്തു മക്കായിലെ നാളുകൾ മർദ്ദനങ്ങളുടെയും പീഡനങ്ങളുടെയും കാലം അവരുടെ ശരീരത്തിൽ അതിന്റെ പാടുകൾ ബാക്കി കിടക്കുന്നു ആ നാളുകൾ അബൂബക്കർ (റ) പല അടിമകളെയും വിലക്കു വാങ്ങി മോചിപ്പിച്ചു വിട്ടു പീഡനങ്ങളിൽ നിന്ന് അങ്ങനെ പലരെയും മോചിപ്പിച്ചു അദ്ദേഹത്തിന്റെ ധനം ദീനിന് ഉപകരിച്ചു ആ സഹൃദയൻ മരിച്ചു കിടക്കുന്നു ഹിജ്റയിൽ നബി (സ)യുടെ കൂട്ടുകാരൻ ഗുഹയിലെ കൂട്ടാളി അന്ത്യവിശ്രമത്തിലും കൂട്ടാളികൾ തന്നെ റൗളാശരീഫിൽ ഖബർ കുഴിച്ചു നബി (സ) യുടെ ഖബറിന്നടുത്തു തന്നെ സിദ്ദീഖ് (റ)വിന്റെ ഭൗതിക ശരീരം മണ്ണിലേക്ക് താഴ്ന്നു
അമ്മാർ (റ) കണ്ണീർ തുടച്ചു
രണ്ടാം ഖലീഫയായി ഉമറുൽ ഫാറൂഖ് (റ)സ്ഥാനമേറ്റു സുവർണ കാലഘട്ടം വികാസം പ്രാപിച്ചു ലോകത്തെ വിസ്മയം കൊള്ളിച്ച ഭരണം പരിഷ്കാരങ്ങളുടെ കാലഘട്ടം ഇസ്ലാം വിദൂര ദിക്കുകളിൽ വ്യാപിക്കുന്നു ഫലസ്തീൻ ,ഈജിപ്ത്, ഇറാഖ് തുടങ്ങിയ വിദൂര നാടുകളിലേക്ക് ഇസ്ലാമിന്റെ പ്രകാശമെത്തുന്നു
അറേബ്യൻ മരുഭൂമിയുടെ മക്കൾ വിദൂര ദിക്കുകളിലേക്ക് പട നയിച്ചു വിശുദ്ധ ഖുർആന്റെ പ്രകാശം അവരുടെ മനസുകളെ ദീപ്തമാക്കിയിരുന്നു ലോകത്തിലെ ഏറ്റവും സംസ്കാര സമ്പന്നരായ ജനവിഭാഗം അവരായിരുന്നു അവർ ലോകജേതാക്കളായി മാറി
അതിപ്രഗത്ഭനായ ഭരണാധികാരിയായിരുന്നു ഉമർ (റ) അദ്ദേഹം അമ്മാർ (റ)വിനെ നന്നായി പരിഗണിച്ചു
അമ്മാർ (റ)വിനെ കൂഫയിലെ ഗവർണറായി നിയോഗിച്ചു ഇബ്നു മസ്ഊദിനെ അവിടത്തെ മുഅല്ലിമും മന്ത്രിയുമായി നിയമിച്ചു
ഉമർ (റ) കൂഫയിലെ ജനങ്ങൾക്ക് ഇങ്ങനെ കത്തെഴുതി
ഞാൻ അമ്മാറിനെ നിങ്ങൾക്ക് ഗവർണറായും ഇബ്നു മസ്ഊദിനെ മന്ത്രിയും മുഅല്ലിമുമായും അയക്കുന്നു അവർ രണ്ടുപേരും ബദർ യുദ്ധത്തിൽ പങ്കെടുത്തവരാകുന്നു നബി (സ)യുടെ അനുയായികളിൽ പ്രസിദ്ധരുമാകുന്നു നബി (സ)യോട് വളരെ അടുപ്പമുള്ളവരുമാകുന്നു
ഉമർ (റ)വിന്റെ മനസ്സിന് നല്ല ആശ്വാസം തോന്നി വിശ്വസ്ഥരും ,നിസ്വാർത്ഥരും ,സേവന സന്നദ്ധരുമായ രണ്ട് പേരെ നിയോഗിച്ച ആശ്വാസം
ഖലീഫയുടെ ധാരണയും പ്രതീക്ഷയും തെറ്റിയില്ല സന്ദർഭത്തിനൊത്തുയർന്നു പ്രയത്നിച്ച് എല്ലാവരുടെയും പ്രശംസ നേടി
അധികാരം കിട്ടി പദവി കിട്ടി അതോടെ അമ്മാർ (റ) കൂടുതൽ വിനീതനായിത്തീർന്നു ഒരു സാധാരണക്കാരനെപ്പോലെ അമ്മാർ (റ) മാർക്കറ്റിൽ പോവും വീട്ടിലേക്കാവശ്യമായ പച്ചക്കറികളും മറ്റ് സാധനങ്ങളും വാങ്ങികെട്ടാക്കി ചുമലിൽ ചുമന്നുകൊണ്ട് പോവും പലരും അത്ഭുതത്തോടെ ആ കാഴ്ച നോക്കിനിൽക്കും
ഒരിക്കൽ ഒരു സാധാരണക്കാരൻ അങ്ങാടിയിൽ വെച്ച് ഗവർണറെ കളിയാക്കി മുറിചെവിയാ എന്നു വിളിച്ചു
(തുടരും)

No comments:
Post a Comment