നിശ്ചലമായ ശരീരത്തിനു ചുറ്റും രക്തം പടർന്നു കിടന്നു മണൽ തരികളിൽ ചെഞ്ചായം പൂശിയ രക്തം ആദ്യത്തെ രക്തസാക്ഷി അബൂജഹൽ തളർന്നിരുന്നുപോയി യാസിർ (റ)വധിക്കപ്പെട്ടു എന്നിട്ടും അബൂജഹൽ ജയിച്ചില്ല ഇപ്പോൾ കോപം മുഴുവൻ സുമയ്യയോടാണ് അടിമപ്പെണ്ണിനെ അനുസരിപ്പിക്കണം സുമയ്യ (റ)യെ മലർത്തിക്കിടത്തി ചവിട്ടും തൊഴിയും തുടർന്നു ഇടക്കിടെ ചോദ്യം ചെയ്യും തൗഹീദിന്റെ നേർത്ത ശബ്ദം മാത്രം
മൂർച്ചയുള്ള കുന്തവുമായി അബൂജഹൽ ഓടിയെത്തി കുന്തം ഉയർന്നു സുമയ്യ (റ) യുടെ നാഭിക്കു താഴ്ഭാഗമാണ് അവൻ ഉന്നം വെച്ചത് ഉയർന്ന കുന്തം ശക്തിയായി അമർന്നു ശരീരത്തിലേക്ക് താഴ്ന്നിറങ്ങി ചോര ചിന്തി അൽപ നേരത്തെ പിടച്ചിൽ പിന്നെ ശരീരം നിശ്ചലമായി ആത്മാവ് വേർപിരിഞ്ഞു രക്തസാക്ഷിയായി ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ രക്തസാക്ഷിയാകേണ്ടിവന്ന ആദ്യത്തെ വനിത
കിങ്കരന്മാർ പൊട്ടിച്ചിരിച്ചു വിജയം വരിച്ചതായി അവർക്കു തോന്നി വാസ്തവം അതായിരുന്നില്ല മണൽപ്പരപ്പിൽ പരന്ന ഓരോ തുള്ളി രക്തവും അറബികളുടെ മനസ്സിനെ ത്രസിപ്പിക്കുകയായിരുന്നു അത് ഈമാനികാവേശമായി കത്തിപ്പടരുകയായിരുന്നു
സുമയ്യയെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല അവർ അനശ്വരയായി മാറുകയായിരുന്നു മനുഷ്യ മനസ്സുകളിൽ അവർ ജീവിച്ചു ചരിത്ര താളുകളിലും ജീവിച്ചു അവരുടെ ത്യാഗത്തിന്റെയും ക്ഷമയുടെയും കഥകൾ പറഞ്ഞവസാനിച്ചില്ല തലമുറകൾ അത് പറഞ്ഞുകൊണ്ടേയിരുന്നു സുമയ്യ (റ) അങ്ങേ ലോകത്തേക്കു പോയി പ്രിയപ്പെട്ട ഭർത്താവിന് പിന്നാലെ
ഭർത്താവിന് കൊടും പീഢനത്തെ അതിജീവിക്കാനായില്ല വീര രക്തസാക്ഷിയായി യാസിർ (റ)വിന്റെ ത്യാഗവും ക്ഷമയും അറബികളെ അമ്പരപ്പിച്ചു മക്കായെ കോരിത്തരിപ്പിച്ചു ഒരിക്കലും തീരാത്ത ആവേശമായി യാസിർ (റ) മാറുകയാണ് വീര രക്തസാക്ഷിയായി യാസിർ കുടുംബത്തിന്റെ രക്തം ആ മണൽത്തരികളെ ചുവപ്പിച്ചു ആ ചുവപ്പു വർണ്ണം അറബ് മനസ്സിൽ മായാതെ കിടന്നു പിന്നിലെ വന്നവർക്കതാവേശമായി ഈമാനികാവേശത്തിന്റെ പ്രചോദനമായി കാലഘട്ടത്തെ അത് പ്രകമ്പനം കൊള്ളിച്ചു ..
(തുടരും)

 
No comments:
Post a Comment