കൂടുതൽ ആവേശത്തിൽ ചൊല്ലി ശിക്ഷ ക്രൂരമായിരുന്നു നഗ്ന ശരീരങ്ങൾ ഇരുമ്പു കവചത്തിലാക്കി പൊള്ളുന്ന മണൽപ്പരപ്പിലിട്ടു ഇരിമ്പിന് ചൂടു പിടിച്ചു ശരീരം പൊള്ളാനും വേവാനും തുടങ്ങി തൊലി കരിഞ്ഞു അന്നു മുഴുവൻ ഇതായിരുന്നു അവസ്ഥ നേർത്ത ബോധമുണ്ടെന്ന് മാത്രം ശരീരത്തിന് വേവുന്ന വേദന പല വിധ പീഢനങ്ങൾ തുടർന്നു വെള്ളത്തിൽ തല പിടിച്ചു താഴ്ത്തി തല ഉയർത്താൻ വിട്ടില്ല ശ്വാസ തടസ്സം നേരിട്ടു മരണം മുമ്പിൽ കണ്ട നിമിഷങ്ങൾ വിശ്വാസം പതറിയില്ല അത് ഉറച്ചു തന്നെ നിന്നു
ശപിക്കപ്പെട്ട അബൂജഹ്ൽ വന്നു ശിക്ഷയുടെ നേതൃത്വം ഏറ്റെടുത്തു സുമയ്യ (റ) യുടെ നേരെ വന്നു കൈ ആഞ്ഞു വീശി അടിച്ചു സുമയ്യ (റ) കറങ്ങി വീണുപോയി ചവിട്ടി മെതിച്ചു എന്നിട്ട് ചോദ്യം ചെയ്തു
നേർത്തം ശബ്ദം കേട്ടു അത് തൗഹീദിന്റെ ശബ്ദമായിരുന്നു കോപം അരിച്ചു കയറി ഒരു അടിമപ്പെണ്ണിന്റെ ധിക്കാരം ഞാൻ തന്നെ അവളുടെ ധിക്കാരം തീർത്തേക്കാം
ഉസ്മാനുബ്നു അഫ്ഫാൻ (റ) ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്
നബി (സ) തങ്ങളും ഞാനും കൂടി മരുഭൂമിയിലൂടെ വരികയായിരുന്നു കുറെ ദൂരം ചെന്നപ്പോൾ ആ ദുഃഖ രംഗം കണ്ടു യാസിറും സുമയ്യയും ,അമ്മാറും ശിക്ഷിക്കപ്പെടുന്ന രംഗം
യാസിർ (റ) പറഞ്ഞു: ഓ ......നബിയേ..... ഇതാണ് ഞങ്ങളുടെ അവസ്ഥ
നബി ( സ) ദുഃഖത്തോടെ പറഞ്ഞു: ക്ഷമിക്കുക അല്ലാഹുവേ യാസിർ കുടുംബത്തിന് നീ പൊറുത്തു കൊടുക്കേണമേ
ഉസ്മാൻ (റ) ഈ രംഗം കണ്ട് വല്ലാതെ ദുഃഖിച്ചു അബൂജഹലിന്റെ കോപവും യാസിർ (റ)വിന്റെ ഈമാനും മത്സരിച്ചു മുന്നേറി ശിക്ഷ കൂടുന്നതിനനുസരിച്ചു ഈമാൻ ശക്തി പ്രാപിക്കുന്നു എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നബി (സ)തങ്ങൾ ആ കുടുംബത്തെ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു
ഒരിക്കൽ നബി (സ) പറഞ്ഞു: അമ്മാറിന്റെ കുടുടബമേ സന്തോഷിക്കുക നിങ്ങളുടെ മടക്കസ്ഥാനം സ്വർഗമാകുന്നു ഈ സന്തോഷവാർത്ത യാസിറിന് ശക്തി പകർന്നു യാസിർ (റ)വിന് ഈമാനിനു മേൽ ഈമാൻ അബൂജഹലിന് കോപത്തിന് മേൽ കോപം നബി (സ)നൽകിയ സന്തോഷവാർത്ത പുലരാറായി അബൂജഹലിന്റെ വാശി വർദ്ധിച്ചു യാസിറിനെ കൊണ്ട് ഇസ്ലാമിനെതിരായി ഒരു വാക്ക് പറയിക്കണം അതാണ് വാശി .വാശി ജയിക്കണം അതിനു വേണ്ടി ഏതറ്റം വരെ പോവാനും തയ്യാറായി മർദ്ദനത്തിന് ശക്തി കൂടി പലവിധ ആയുധങ്ങളുപയോഗിച്ചു കണ്ണിൽ ചോരയില്ലാത്ത മർദ്ദനം യാസിറിന്റെ മാറിടം നിശ്ചലമായി ശ്വാസം നിലച്ചു ധീരനായ യാസിർ കണ്ണടച്ചു യാസിർ (റ) രക്തസാക്ഷിയായി ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
(തുടരും)

No comments:
Post a Comment