അമ്മാറുബ്നു യാസിർ (റ) ഭാഗം:5

മാസങ്ങൾ കടന്നുപോയപ്പോൾ സുമയ്യ ആ യാഥാർത്ഥ്യമറിഞ്ഞു താൻ ഗർഭിണിയായിരിക്കുന്നു യാസിറിന്റെ കാതിൽ സ്വകാര്യം പറഞ്ഞു മുഖം പ്രസന്നമാവുന്നത് നോക്കിനിന്നു  മക്കയിലെ തെരുവുകളിൽ അവർ ഒന്നിച്ചു നടന്നു കഹ്ബാലയം കണ്ട ദമ്പതികൾ ചരിത്ര സ്മരണകൾ അയവിറക്കിക്കൊണ്ടവർ കഹ്ബം നോക്കിനിന്നു മാസങ്ങൾ പിന്നെയും കടന്നുപോയി യാസിർ ഭാര്യയുടെ സുഖ പ്രസവത്തിനുവേണ്ടി മനസ്സ് തുറന്നു പ്രാർത്ഥിച്ചു  ആൺകുഞ്ഞിനു ആർത്തിയോടെ ആർത്തിയോടെ കാത്തിരിക്കുന്ന കാലം പെൺകുഞ്ഞ് പിറക്കുന്നത്  നാണക്കേടായി കരുതുന്ന കാലം അക്കാലത്താണ് സുമയ്യയുടെ പ്രസവം കാതുകൾ ആ വാർത്തക്കുവേണ്ടി കാത്തിരുന്നു വാർത്ത വന്നു ആൺകുഞ്ഞ് സുമയ്യക്ക് അഭിമാനിക്കാം യാസിർ തന്റെ പിതാവിനെ കുറിച്ചോർത്തു പിതാവിന്റെ പേർ ആമിർ മകന് തന്റെ പിതാവിന്റെ പേരിടണം പേരിന്റെ കാര്യത്തിൽ ആർക്കും എതിർപ്പില്ല പിതാവിന്റെ പേര് തന്നെയിടാം ആമിറിന് പകരം അമ്മാർ എന്ന് പേരിടാം  സുമയ്യയുടെയും യാസിറിന്റെയും പ്രിയ പുത്രൻ അമ്മാർ

മനസ്സിൽ തെളിഞ്ഞ മുഖം

കച്ചവട യാത്രകൾ  മക്കായുടെ നാഡിമിടിപ്പുകളാണത് ഓരോ ഗോത്രവും കച്ചവട സംഘത്തെ അയക്കും കഹ്ബാലയത്തിന്നടുത്തു നിന്നാണ് യാത്ര പുറപ്പെടുക ബനൂമഖ്സൂം ഖോത്രക്കാരുടെ കച്ചവട സംഘം പുറപ്പെടുന്ന ദിവസം അന്ന് ഗോത്രക്കാർക്കെല്ലാം ആഹ്ലാദമാണ് എല്ലാവരും ചേർന്നാണ് കച്ചവട സംഘത്തെയാത്ര അയക്കുക അവിടുത്തെ അടിമകൾക്കും തൊഴിലാളികൾക്കും സന്തോഷം യാസിറിനും സുമയ്യാക്കും  സന്തോഷം ഉഷ്ണ കാലത്തൊരു യാത്ര ശൈത്യകാലത്തൊരു യാത്ര ആ യാത്രയിൽ ഗോത്രത്തിന് വേണ്ടതെല്ലാം വാങ്ങിക്കൊണ്ടുവരും

ധാന്യം, വസ്ത്രം, പാത്രങ്ങൾ, ആഭരണം, സുഗന്ധ ദ്രവ്യങ്ങൾ, മരുന്നുകൾ, ആയുധങ്ങൾ, എണ്ണ ,മറ്റു വേണ്ടപ്പെട്ട സാധനങ്ങൾ ഒരു യാത്ര ശാമിലേക്ക് മറ്റൊന്നു യമിനിലേക്ക്

യമനിലേക്ക് കച്ചവട സംഘം പുറപ്പെടുമ്പോൾ യാസിറിന്റെ മനസ്സിൽ ജന്മനാടിനെക്കുറിച്ചുള്ള ഓർമ്മകൾ തെളിയും കുട്ടിക്കാലം ഓർമ്മവരും തന്റെ ഗ്രാമം അവിടുത്തെ കളിക്കൂട്ടുകാർ ഗ്രാമത്തിലെ ഒറ്റയടിപ്പാതകളിൽ ഓടിക്കളിച്ചു നടന്നത് അവിടുത്തെ മലകളും മണൽഭൂമികളും എല്ലാം ഓർമ്മ വരും

കഹ്ബാലത്തിന്റെ മുമ്പിലെന്നും ഖുറൈശി പ്രമുഖന്മാരെ കാണാം വട്ടമിരുന്ന് സൊറ പറയുന്ന കൊമ്പന്മാർ
അബൂജഹൽ ,ഉത്ബത്ത്,ശൈബത്ത്,ഉമയ്യത്ത് അങ്ങനെ എത്രയെത്ര ഭീകരന്മാരായ നേതാക്കൾ ബിംബങ്ങളെ തൊഴാൻ വരുന്നവർ ബലിയർപ്പിക്കാൻ വരുന്നവർ ഉടുത്തൊരുങ്ങി വരുന്ന കുലീന വനിതകൾ ഉക്കാള് ചന്തയിലെ കാഴ്ചകൾ കവിയരങ്ങുകൾ മത്സര വേദികൾ,പൊങ്ങച്ചം പറയുന്നവർ ഇടക്കിടെ വാഗ്വാദങ്ങൾ ,ഏറ്റുമുട്ടലുകൾ മദ്യസേവകരുടെ സദസ്സുകൾ നുരയുന്ന മദ്യചഷകങ്ങളുടെ ചുറ്റുമിരുന്ന് പൊട്ടിച്ചിരിക്കുന്നവർ ഇവയെല്ലാം കാണാൻ തുടങ്ങിയിട്ട് കാലം കുറെയായി കഹ്ബയുടെ ചുറ്റും ഖുറൈശികളുടെ വീടുകൾ അവയിലേറ്റവും ശ്രദ്ധിക്കപ്പെടുന്നത് അബ്ദുൽ മുത്തലിബിന്റെ വീടാണ് ഇരുനില വീട്  ഒരുപാട് ഓർമ്മകൾ അയവിറക്കുന്ന വീട് അബ്ദുൽ മുത്തലിബ് മക്കായുടെ നേതാവായിരുന്നു അദ്ദേഹത്തിന്റെ മകൻ അബ്ദുല്ല
(തുടരും)

No comments:

Post a Comment