സഫാ മലക്ക് എന്തൊരുയരം ഇതിന്റെ മുകളിലേക്കാണ് അന്ന് ഹാജറാ ബീവി ഓടിക്കയറിയത് എന്തൊരു ബദ്ധപ്പാടായിരുന്നു അന്ന് മക്കത്ത് ആൾപ്പാർപ്പില്ല വിജനമാണ് ഹാജറാബീവിയും കൈക്കുഞ്ഞും മാത്രം കൈയിൽ കരുതിയ വെള്ളം തീർന്നു കുഞ്ഞിന് ദാഹം വന്നു അത് കൈകാലിട്ടടിച്ച് കരയാൻ തുടങ്ങി ഉമ്മാക്ക് സഹിക്കാനാകുമോ ? ഉമ്മ വെള്ളമന്വേഷിച്ചിറങ്ങി സഫായുടെ ഉച്ചിവരെ ഓടിക്കയറി ദൂരേക്ക് നോക്കി എവിടെയും വെള്ളത്തിന്റെ തിളക്കമില്ല മനുഷ്യരുടെ ചലനമില്ല സർവ്വത്ര വിജനം പോയതിനെക്കാൾ വേഗത്തിൽ ഓടിയിറങ്ങി മോൻ കരച്ചിൽ തന്നെ അകലെ മർവ മല മർവയെത്തുംവരെ ഓടി തളർന്നുപോയി ശരീരം വിയർപ്പിൽ കുളിച്ചു ഒരിറക്കു വെള്ളത്തിനുവേണ്ടി മർവായുടെ ഉച്ചിയിലേക്ക് ഓടിക്കയറി പ്രതീക്ഷയോടെ ചുറ്റും നോക്കി നിരാശ മാത്രം മർവാ ഓടിയിറങ്ങി കുഞ്ഞിന്റെയടുത്ത് പാഞ്ഞെത്തി അത് കരച്ചിൽ തുടരുന്നു ഒരിറ്റ് വെള്ളത്തിനുവേണ്ടിയുള്ള നിർത്താത്ത കരച്ചിൽ മാതൃഹൃദയം വെന്തുരുകി വീണ്ടും സഫായുടെ മുകളിലേക്ക് അവിടെ നിന്നിറങ്ങി മർവായിലേക്ക് മർവായിൽ നിന്നിറങ്ങി സഫായിലേക്ക് ഓടി തളർന്നവശയായി കുഞ്ഞിന്റെയരികിൽ ഓടിയെത്തി അപ്പോൾ അത്ഭുതം സംഭവിച്ചു മരുഭൂമിയിൽ ഉറവ പൊട്ടി കുഞ്ഞ് കാലിട്ടടിച്ച സ്ഥലം അവിടെ ജിബ്രീൽ (അ) ചിറകിട്ടടിച്ചു സംസം പൊട്ടിയൊഴുകി നീരുറവ ഹാജറ (റ) തടം കെട്ടി നിർത്തി സംസം കച്ചവട സംഘങ്ങളെ ആകർഷിച്ചു സംസം കാരണം മക്കയിൽ ജനവാസമുണ്ടായി കച്ചവടമുണ്ടായി ഈ കഹ്ബാലയത്തിന്നടുത്ത് ഹാജറാബീവി അന്ത്യവിശ്രമം കൊള്ളുന്നു ഇസ്മാഈൽ(അ)നെ പോറ്റി വളർത്തി വലുതാക്കിയ ഉമ്മ അവർ ഇവിടെത്തന്നെയുണ്ട് കഹ്ബാലയത്തിന് സമീപം പോയിരുന്നു ചില പരിചയക്കാരെ കണ്ടു സംസാരിച്ചു സംസാരത്തിൽ സന്തോഷം മുമ്പെങ്ങുമില്ലാത്തവിധം ആഹ്ലാദകരമായിരുന്നു അന്നത്തെ സംഭാഷണം ഓർമ്മയിൽ സുമയ്യ തെളിഞ്ഞു നിൽക്കുന്നു അബൂഹുദൈഫ സുമയ്യയോടും സംസാരിച്ചു എല്ലാം യജമാനന്റെ തീരുമാനം അടിമപ്പെൺകുട്ടി എന്ത് പറയാൻ മാതാപിതാക്കളും ബന്ധുക്കളും സംസാരിക്കട്ടെ അങ്ങനെ ആ വിവാഹം ഉറപ്പിക്കപ്പെട്ടു ഏത് വിവാഹ നിശ്ചയവും ആഹ്ലാദകരമായ വാർത്തയാണ് അബൂഹുദൈഫയിൽ നിന്ന് തന്നെ വാർത്ത പരന്നു തിയ്യതി നിശ്ചയിക്കപ്പെട്ടു വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിച്ചു കഴിഞ്ഞു അബൂഹുദൈഫ തന്നെ പരിപാടികൾ തയ്യാറാക്കി എല്ലാം വളരെ ലളിതം വിവാഹ സുദിനം വന്നു ചടങ്ങുകൾ ഭംഗിയായി നടന്നു
സുമയ്യ യാസിറിന്റെ ജീവിത പങ്കാളിയായി മരുഭൂമിയുടെ മക്കൾ ഒന്നായി സ്നേഹവും, കരുണയും ,വിശ്വാസവും നിറഞ്ഞ ദാമ്പത്യം രാവുകളിൽ അവർ ജീവിത കഥകൾ പങ്കിട്ടു കണ്ണീരിന്റെയും പുഞ്ചിരിയുടെയും കഥകൾ
(തുടരും)

 
No comments:
Post a Comment