അബ്ദുല്ല ആമിനയെ വിവാഹം ചെയ്തു മണവാട്ടിയെ കൊണ്ടു വന്നത് ഈ വീട്ടിലേക്കായിരുന്നു
ശാമിലേക്ക് കച്ചവ സംഘം പുറപ്പെടാറായ സമയം അപ്പോഴാണ് ആ വിവാഹം നടന്നത് അബ്ദുല്ലായും ആമിനയും കുറച്ചു ദിവസം ഈ വീട്ടിൽ താമസിച്ചു ആമിനയോട് യാത്ര പറഞ്ഞ് അബ്ദുല്ല കച്ചവട സംഘത്തിൽ ചേർന്നു
നവദമ്പതികളുടെ വേർപാടിന്റെ രംഗം ഹൃദയസ്പർശിയായിരുന്നു മരുഭൂമി മുറിച്ചു കടന്നു കച്ചവടസംഘം മുമ്പോട്ട് പോയി ആമിനയോട് യാത്ര പറഞ്ഞുപോയ അബ്ദുല്ല തിരിച്ചുവന്നില്ല കച്ചവടം കഴിഞ്ഞ് മടങ്ങുമ്പോൾ യസ്രിബിൽ വെച്ചു മരണപ്പെട്ടു മക്കാപട്ടണത്തെ ദുഃഖത്തിലാഴ്ത്തിയ വേർപാട് അന്ന് ആമിന ഗർഭിണിയായിരുന്നു ആ വർഷം റബീഉൽ അവ്വൽ പന്ത്രണ്ടിന് ഒരാൺകുഞ്ഞിനെ പ്രസവിച്ചു മക്കക്കാരുടെ പ്രിയങ്കരനായ മുഹമ്മദ് എല്ലാവരും അൽ അമീൻ എന്നാണ് വിളിക്കുക വിശ്വസ്ഥനായ ചെറുപ്പക്കാരൻ ഇരുപത്തഞ്ചാം വയസ്സിൽ ഖദീജയെ വിവാഹം ചെയ്തു സന്തോഷകരമായ ജീവിതം നയിക്കുന്നു ഇതുപോലൊരാളെ യാസിർ മുമ്പു കണ്ടിട്ടില്ല എന്തൊക്കെയോ സവിശേഷതകളുള്ള ആളാണ് വരവ് കണ്ടാൽ നോക്കിനിന്നുപോവും അൽ അമീന് ആറ് വയസ്സുള്ളപ്പോൾ ഉമ്മ മരണപ്പെട്ടു എട്ട് വയസ്സുള്ളപ്പോൾ ഉപ്പൂപ്പ അബ്ദുൽ മുത്തലിബും മരിച്ചുപോയി ഇപ്പോൾ ഖദീജയുടെ വീട്ടിലാണ് താമസം പഴയ സംഭവങ്ങളെല്ലാം പറഞ്ഞു കേട്ടതാണ് കേട്ടതെല്ലാം മനസ്സിൽ തട്ടി ഇനിയൊരിക്കലും മറക്കില്ല യാസിറും സുമയ്യയും അമ്മാറും ഒരു കൊച്ചു കുടിലിൽ കഴിഞ്ഞുകൂടുന്നു ഉള്ളത് കഴിച്ച് സന്തോഷമായി കഴിയുന്നു അമ്മാർ വളർന്നു വലുതായി നല്ലൊരു ചെറുപ്പക്കാരൻ ഒരു ദിവസം യാസിർ ചില വിശേഷവാർത്തകളുമായിട്ടാണ് വന്നത് ഭാര്യയും മകനുമായി വിശേഷം പങ്കിട്ടു അവരും ചിലതൊക്കെ കേട്ടിരുന്നു അൽ അമീൻ പറഞ്ഞ കാര്യങ്ങൾ
അല്ലാഹു ഏകനാകുന്നു മുഹമ്മദ് അവന്റെ ദൂതനാകുന്നു ഇതാണ് അൽ അമീൻ പറഞ്ഞതിന്റെ ചുരുക്കം ഏകനായ അല്ലാഹു അവന് പങ്കുകാരില്ല അവനാണ് സൃഷ്ടാവ് അവനെ അനുസരിച്ചു ജീവിക്കണം അൽ അമീൻ സത്യസന്ധനാണെന്ന് യാസിറിനും കുടുംബത്തിനുമറിയാം അക്കാര്യത്തിൽ സംശയവുമില്ല ജീവിതത്തിൽ ഇന്നോളം ഒരു കളവും പറഞ്ഞിട്ടില്ല മനുഷ്യ സേവനം ജീവിത ലക്ഷ്യമാക്കിയ ആളാണ് മറ്റുള്ളവരെ സഹായിക്കാൻ ഇത്രയും താൽപര്യം കാണിക്കുന്ന ഒരാളും മക്കയിലില്ല അശരോടും ,രോഗികളോടും വല്ലാത്ത സഹതാപം കാണിക്കും കഴിയുന്ന സഹായങ്ങൾ ചെയ്തു കൊടുക്കും ഒരു വാക്ക് പറഞ്ഞാൽ അതെല്ലാവരും വിശ്വസിക്കും പക്ഷെ ഇക്കാര്യം ?
താൻ അല്ലാഹുവിന്റെ പ്രവാചകനാണെന്ന കാര്യം ?
അതെന്തേ ആളുകൾ വിശ്വസിക്കാത്തത് ? ഇന്നോളം കളവ് പറയാത്ത ആൾ അക്കാര്യത്തിൽ കളവ് പറയുമോ ?
അതെന്തേ ആളുകൾ വിശ്വസിക്കാത്തത് ? ഇന്നോളം കളവ് പറയാത്ത ആൾ അക്കാര്യത്തിൽ കളവ് പറയുമോ ?
യാസിറും സുമയ്യയും അമ്മാറും നന്നായി ചിന്തിച്ചു അൽ അമീൻ പറഞ്ഞത് സത്യമായിരിക്കുമെന്നവർക്ക് തോന്നി അല്ലാഹു എത്രയോ പ്രവാചകന്മാരെ അയച്ചിട്ടുണ്ട് മനുഷ്യരെ അല്ലാഹുവിന്റെ മാർഗത്തിലേക്ക് ക്ഷണിക്കുവാൻ വേണ്ടിയാണ് പ്രവാചകന്മാർ വന്നത് അവരെ പിൻപറ്റിയവർക്ക് അല്ലാഹുവിന്റെ സാമീപ്യം കിട്ടി പ്രവാചകന്മാരുടെ പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് അൽ അമീൻ അങ്ങനെയാണ് തങ്ങൾ കേട്ടത് അത് ശരിയാണെങ്കിൽ ....? ഒരു പ്രവാചകനെ കണ്ട ഭാഗ്യം ഇത് അന്ത്യപ്രവാചകനാണോ ? ആണെന്ന് തന്നെ മനസ്സ് പറയുന്നു മൂന്നുപേരുടെയും മനസ്സുകൾ ഒരേ ദിശയിലാണ് സഞ്ചരിക്കുന്നത് കേട്ടതെല്ലാം സത്യമോ? സത്യമായിരിക്കട്ടെ എന്തേ മനസ്സങ്ങനെ മോഹിക്കാൻ ? രാവേറെയായി ഉറങ്ങാൻ കിടന്നു മനസ്സ് നിറയെ ചിന്തകൾ ചിന്തകൾക്കിടയിൽ മനോഹരമായ മുഖം പുഞ്ചിരി തൂകുന്ന മുഖം അൽഅമീൻ എപ്പോഴോ ഉറങ്ങിപ്പോയി ശാന്തമായുറങ്ങി അതിരാവിലെ ഉണർന്നു ഇന്ന് ചെയ്തുതീർക്കേണ്ട ജോലികൾ അതോർത്തുകൊണ്ടാണ് എഴുന്നേൽക്കുക പെട്ടെന്ന് മനസ്സിൽ മുഖം തെളിഞ്ഞു അൽ അമീൻ പകൽ സമയത്ത് ജോലി ചെയ്യുമ്പോഴൊക്കെയും അൽ അമീൻ മനസ്സിലുണ്ടായിരുന്നു
(തുടരും)

 
No comments:
Post a Comment