പിന്നെ ....പിന്നെ .... ഇവർ നഷ്ടപ്പെട്ടുവെന്ന് കരുതിയ ഇവരുടെ മാതാവ്... അത്..... അത് ... ഈ ഞാനാണ് രാജൻ..... ഈ..... ഈ.... ഞാ... ഞാ... നാ.... ണ് ..... വാക്കുകൾ വിതുമ്പലിൽ കലർന്നു അവർ വീണ്ടും പൊട്ടിക്കരഞ്ഞു
ഇത്തവണയും സർവ്വരും ഞെട്ടി മുഖൗഖിസ് തുറന്ന മിഴികളോടെ അന്തംവിട്ട് ആ സ്ത്രിയിലേക്ക് നോക്കിയിരുന്നു ഫസലും മഹ്മൂദും പരസ്പരം മുഖത്തോടു മുഖം നോക്കി .എന്ത്?എന്താണീ പറയുന്നത് ..... ജേഷ്ഠാ.... ഫസൽ മഹ്മൂദിനെ നോക്കി വിളിച്ചു. മഹമൂദ് ഹൃദയമിടിപ്പോടെ അനുജനെ നോക്കിയതല്ലാതെ മിണ്ടാൻ കഴിഞ്ഞില്ല . അബൂഅസ്ലമിന്റെ മുഖത്ത് നിർവികാരത. സദസ്യരിലും അടങ്ങാത്ത ജിജ്ഞാസ .ഓരോ നിമിഷവും ആകാംക്ഷയേറുകയാണ് .അടുത്ത നിമിഷം ഒരു തേങ്ങലോടെ ആ സ്ത്രീ ഫാസിലിനെയും മഹ്മൂദിനെയും നോക്കി വിളിച്ചു .എന്റെ പൊന്നു മക്കളെ ....ഇത് നിങ്ങളുടെ ഉമ്മയാണ് .നിങ്ങൾ നഷ്ടപ്പെട്ടുവെന്ന് കരുതിയ നിങ്ങളുടെ സ്വന്തം ഉമ്മ മൈമൂന ....അതും പറഞ്ഞ് അവർ മുഖത്ത് നിന്ന് വസ്ത്രത്തിന്റെ മറനീക്കി .വർദ്ധിച്ചുവന്ന നെഞ്ചിടിപ്പോടെ ഫസലും മഹമൂദും ആ സ്ത്രീയിലേക്ക് നോക്കി .ആ ഹൃദയങ്ങൾ പിടിച്ചു മാതൃ വാത്സല്യത്തിനായി ആ ഹൃദയങ്ങൾ വെമ്പൽ കൊണ്ടു.അടുത്ത നിമിഷം രണ്ടുപേരും ഒരു കുതിപ്പായിരുന്നു .രണ്ടുപേരും തങ്ങളുടെ മാതാവിനെ കെട്ടിപ്പുണർന്നു 'ഞങ്ങളുടെ പൊന്നുമ്മാ .....രണ്ടുപേരും തേങ്ങി കരഞ്ഞു പോയി .എന്റെ പൊന്നു മക്കളെ .... മൈമൂന ആർദ്രയായി .ആ രംഗം കണ്ട് സദസ്യരുടെ ഹൃദയം ആനന്ദംകൊണ്ട് തുടികൊട്ടി .കരുണാമയനെ ....നിനക്ക് അഖില സ്തുതികളും... മുഖൗഖിസ് രാജാവ് ആ രംഗം കണ്ട് മരവിച്ചിരുന്നു പോയി. അദ്ദേഹത്തിന് ശബ്ദിക്കാനായില്ല .ഒന്നും കാണാൻ പറ്റുന്നില്ല. എങ്കിലും ശബ്ദം കേൾക്കാം .ഞങ്ങളുടെ പൊന്നുമ്മാ... നമ്മൾ ഒന്നായി നാഥൻ നമ്മെ ഒന്നിപ്പിച്ചു പക്ഷേ നമ്മുടെ പിതാവ് ....അദ്ദേഹം മാത്രം നമ്മെ വിട്ടുപോയി.... ഈ സുവർണ്ണ നിമിഷത്തിന് സാക്ഷിയാകാൻ അദ്ദേഹം മാത്രം.... അദ്ദേഹം മാത്രം'... പൂർത്തിയാക്കാനായില്ല അവർക്ക് .അതിനു മുമ്പ് മുഖൗഖിസ് രാജാവ് സിംഹാസനത്തിൽനിന്ന് ചാടിയെഴുന്നേറ്റു.പിന്നെ ആർദ്രമായി വിളിച്ചു.മഹമൂദ് ....ഒരു നടുക്കത്തോടെ അവർ രാജാവിനെ നോക്കി .അദ്ദേഹം ഇരുകൈയും വീശുകയാണ് അരുതേ... അങ്ങനെ പറയരുതേ...എന്ന അർത്ഥത്തിൽ. ഒരു നിമിഷം അവരുടെ ഹൃദയമിടിപ്പ് നിലച്ച് പോയി.അവർ രാജാവിനെ നോക്കി .അദ്ദേഹം സിംഹാസനത്തിൽ നിന്നഴുന്നേറ്റു .പിന്നെ നാഥനെ സ്തുതിച്ചു അൽഹംദുലില്ലാഹ്....വല്ലാതെ തേങ്ങിപ്പോയി അദ്ദേഹം. മഹമൂദ് ...,ഫസൽ.... നിങ്ങളുടെ പിതാവ് നഷ്ടപ്പെട്ടിട്ടില്ല മക്കളെ.... നിങ്ങളുടെ പിതാവാണ്..... ഈ സിംഹാസനത്തിന്റെ ഇന്നത്തെ അധികാരി .മൈമൂന ..... നിന്റെ ഭർത്താവാണ് ഞാൻ.... വിശ്വസിച്ചോളൂ ....അടുത്ത നിമിഷം അവർ നാല് പേരും പരസ്പരം വാരിപ്പുണർന്നു .മൈമൂനയുമായി വന്ന അബൂ അസ്ലമിന് വല്ലാത്ത ആനന്ദം തോന്നി .മൈമൂന തന്റെ കുടുംബത്തെ കണ്ടെത്തിയിരിക്കുന്നു .ഞാനിപ്പോൾ സ്വതന്ത്രനാണ് .അസ്ലം നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു.ഈ രംഗം കണ്ട് സദസ്യരുടെ കണ്ണുകൾ പോലും ഈറനണിഞ്ഞു പോയി. തേങ്ങലുകളൊഴിച്ചാൽ സദസ്സ് നിശബ്ദം .സർവ്വലോക പരിപാലകനും സൃഷ്ടി സംഹാര കർത്താവുമായ പരമദയാലുവായ നാഥന്റെ അൽഭുതകരമായ തന്ത്രവും തീരുമാനവും സദസ്യർ കാണുകയായിരുന്നു. സദസ്യർ വീണ്ടും നാഥനെ സ്തുതിച്ചു .അടങ്ങാത്ത സന്തോഷത്തിന്റെ നിർവൃതിയിൽ ഫസൽ വിളിച്ചു .ജ്യേഷ്ഠാ....താങ്കൾ കണ്ട സ്വപ്നം ഓർമ്മയുണ്ടോ ?....നമ്മുടെ പിതാവ് ഒരു നാടിന്റെ അധിപതിയാകുന്നതും നാമവിടെ ഭടന്മാർ ആകുന്നതും ....ശരിയാണ് ഫസൽ ഞാനോർക്കുന്നു തീർച്ചയായും ഞാനോർക്കുന്നു..... 〰〰〰〰〰〰〰〰 [അവസാനിച്ചു.]
ദുആ വസ്വിയത്തോടെ
abdul rahiman

 
No comments:
Post a Comment