ഇബ്നു ഖുറാസാ മുഖൗഖിസ് ഭാഗം:26


  രാജാവ് ചോദ്യം  ആവർത്തിച്ചു അപ്പോഴും സ്ത്രീ കരഞ്ഞതല്ലാതെ ഒന്നും മിണ്ടിയില്ല രാജാവ് വിഷമത്തിലായി കുറച്ചു കഴിഞ്ഞു രാജാവ് ചോദ്യമാവർത്തിച്ചു ആ സ്ത്രീ   അപ്പോൾ തേങ്ങലടക്കാൻ പാടുപെട്ടു കുറെ കഴിഞ്ഞു  അവർ പതിയെ സംസാരിച്ച് തുടങ്ങി എങ്കിലും ഇടക്ക് വാക്കുകൾ വിതുമ്പലിൽ കലർന്നു പോയി  പോയി കൊട്ടാര സദസ്സിലുള്ളവർ അത് സശ്രദ്ധം ശ്രമിച്ചു .ക്ഷമിക്കണം രാജൻ അവർ നിരപരാധികളാണ് ഞാൻ കരഞ്ഞത് .....അവർ വീണ്ടും തേങ്ങി.ഞാൻ കരഞ്ഞത് എനിക്ക് കാവൽ നിന്നവർ നടത്തിയ സംഭാഷണത്തെപറ്റി ഓർത്തിട്ടാണ് .....എന്താണത്?.... രാജാവിന്റെ ചോദ്യം .ആ സ്ത്രീ പറഞ്ഞ് തുടങ്ങി .ഫസലും മഹമൂദും ശ്രദ്ധിച്ചുകേട്ടു .അവരുടെ പിതാവ് മുഖൗഖിസ് പട്ടണത്തിലെ ധനാഢ്യനായിരുന്നുവത്രെ.... പൊടുന്നനെ ഒന്ന് പിടഞ്ഞു പോയി മുഖൗവിസ് . അദ്ദേഹം അത്യധികം ആകാംക്ഷയോടെ ആ സ്ത്രീ പറയുന്നത് ശ്രദ്ധിച്ചിരുന്നു .ഉദ്വേഗജനകമായ നിമിഷങ്ങൾ... അവർ ഓരോ സംഭവവും പറഞ്ഞു അങ്ങനെ അവർ കയറിയ കപ്പൽ കടൽ മധ്യത്ത് വെച്ച് പൊട്ടിത്തകർന്നത് വരെയെത്തി . ഇത്തവണ മുഖൗഖിസ് രാജാവ് അറിയാതെ സിംഹാസനത്തിൽ നിന്ന് എഴുന്നേറ്റ് പോയി .പെട്ടെന്ന് സ്ഥലകാലബോധം വന്ന് ഇരിക്കുകയും ചെയ്തു. ആ സ്ത്രീ തുടർന്നു...... അങ്ങനെ ഈ ഭടൻമാരുടെ മാതാപിതാക്കൾ നഷ്ടപ്പെട്ടുവത്രെ. ഇവരും പരസ്പരം നഷ്ടപ്പെട്ടുവെന്ന് കരുതിയതായിരുന്നു  ഇന്നലെയാണ് ഇവർ പരസ്പരം തിരിച്ചറിഞ്ഞത് ...... ഇത്തവണ രാജാവ് മാത്രമല്ല സദസ്യരും ഞെട്ടിത്തെറിച്ചു പോയി .കാരണം തങ്ങളുടെ പ്രിയങ്കരനായ മുഖൗഖിസ് രാജാവ് ഖുറാസയിൽ വന്നുചേർന്ന കഥ ഏവർക്കും വ്യക്തമായി അറിയാം .സദസ്സ് തീർത്തും നിശബ്ദമായി. ഉദ്യേഗജനകമായ നിമിഷങ്ങൾ. ഓരോരുത്തരുടെയും ഹൃദയസ്പന്ദനം വ്യക്തമായി കേൾക്കാം സർവ്വരുടെയും കണ്ണുകൾ രാജാവിലേക്കും സ്ത്രീയിലേക്കുമാണ്. ഇനി എന്താണ് സംഭവിക്കുക.... സർവ്വരും ശ്വാസമടക്കിപ്പിടിച്ചു.സ്ത്രീ അപ്പോൾ ശക്തമായി തേങ്ങുകയാണ് .മുഖൗഖിസ് രാജാവ് മരവിച്ച പോലെ സിംഹാസനത്തിലിരിക്കുന്നു അദ്ദേഹത്തിന്റെ കണ്ണുകൾ സ്ത്രീയായിരുന്നില്ല ഫസലിലും മഹ്മൂദിലുമായിരുന്നു. നഷ്ടപ്പെട്ടുവെന്ന് കരുതിയ  തന്റെ പൊന്നു മക്കളാണോ ഈ നിൽക്കുന്നത് ?....രാജാവ് സൂക്ഷിച്ചു നോക്കി. അതെ തന്റെ പൊന്നു മക്കൾ തന്നെ.അവരാകെ മാറിപ്പോയിരിക്കുന്നു ....അല്പം കഴിഞ്ഞാണ് രാജാവിന് സ്ഥലകാല ബോധം വീണ്ടു കിട്ടിയത് അദ്ദേഹം നനഞ്ഞ കണ്ണുകൾ തുടച്ചു. പിന്നെ ആ സ്ത്രീയെ നോക്കി. അവർ മുഖം കുനിച്ചു നിൽക്കുന്നു. തേങ്ങലടക്കാൻ പാടുപെടുകയാണവർ.ഏയ് സഹോദരി... ഇവർ പരസ്പരം സഹോദരങ്ങളാണന്നത് ശരി 'പക്ഷേ അതിനെന്തിന് നിങ്ങൾ ഇത്രയും കരയണം?.... പെട്ടെന്ന് ശക്തമായൊരു തേങ്ങൽ . തേങ്ങൽ കടിച്ചമർത്തി അവർ പറഞ്ഞു. രാജൻ ഇവരുടെ മാതാപിതാക്കൾ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞുവല്ലോ ശരിയാണ് ഇവരുടെ പിതാവേ നഷ്ടപ്പെട്ടിട്ടുള്ളൂ.പിന്നെ ....പിന്നെ .... ഇവർ നഷ്ടപ്പെട്ടുവെന്ന് കരുതിയ ഇവരുടെ മാതാവ്... അത്..... അത് ... ഈ ഞാനാണ് രാജൻ..... ഈ..... ഈ.... ഞാ... ഞാ... നാ.... ണ് ..... വാക്കുകൾ വിതുമ്പലിൽ കലർന്നു അവർ വീണ്ടും പൊട്ടിക്കരഞ്ഞു
(തുടരും)

No comments:

Post a Comment