ഇബ്നു ഖുറാസാ മുഖൗഖിസ് ഭാഗം:25


 പതിനഞ്ച് വർഷമായി അടക്കിവച്ചിരുന്ന വിരഹവേദന  നഷ്ടസ്വപ്നങ്ങൾ കഷ്ടതകൾ എല്ലാം കണ്ണീരിലൂടെ ഒലിച്ചിറങ്ങി  ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതിയവർ ഇനിയൊരിക്കലും കണ്ടുമുട്ടില്ലെന്ന് നിനച്ചവർ  സർവ്വശക്തനായ നാഥന്റെ അപാരമായ സഹായം കൊണ്ട് അവർ വീണ്ടും ഒന്നായിരിക്കുന്നു .റാന്തലിന്റെ അവ്യക്തമായ വെട്ടത്തിൽ വള്ളത്തിൽ ഇരുന്നു കൊണ്ട് ആ സ്ത്രീ ആ രംഗം നോക്കിയിരിക്കുകയായിരുന്നു .എത്ര നിയന്ത്രിച്ചിട്ടും അവർക്ക് കരച്ചിലടക്കാനായില്ല മനസ്സിന് അവാച്യമായ ആനന്ദം നെഞ്ചിനകത്ത് വല്ലാത്ത തിരയിളക്കം ഓടിച്ചെന്ന് ആ യുവാക്കളെ കെട്ടിപ്പിടിച്ച് അവരുടെ നെറുകയിൽ തുരുതുരാ ഉമ്മ വക്കാൻ തോന്നിപ്പോയി അവർക്ക് .പക്ഷേ അവരുടെ കാലുകൾ ചലിച്ചില്ല അവർ സർവ്വവും മറന്ന് വള്ളത്തിൽ തന്നെ ഇരുന്നു പോയി . ആ സഹോദരന്മാർ എത്രനേരം അങ്ങനെ ആലിംഗനത്തിൽ നിന്നു എന്നറിയില്ല ഒടുവിൽ അവർ പരസ്പരം വേർപ്പെട്ടു .മഹമൂദ് കണ്ണുകൾ തുടച്ചു .ഫസൽ നമ്മൾ ഒന്നായി എല്ലാം നമ്മുടെ റബ്ബിന്റെ അൽഭുതകരമായ തന്ത്രങ്ങൾ അവന്റെ തീരുമാനം. പക്ഷേ നമ്മുടെ മാതാവും പിതാവും അവർ മരിച്ചുവോ?.. അതോ അവരും നമ്മെപ്പോലെ ഭൂമിയുടെ ഏതെങ്കിലും കോണിൽ ജീവനോടെയുണ്ടാവുമോ?.... മറുപടി പറയാതെ ഫസൽ  നെടുവീർപ്പിട്ടു .വീണ്ടും ഒരു തേങ്ങൽ . ആ സ്ത്രീയിൽ നിന്നാണ് പക്ഷേ ഫസലും മഹമൂദും അത് ശ്രദ്ധിച്ചതേയില്ല . എന്റെ ജേഷ്ഠാ താങ്കളുടെ ശരീരവും മുഖവും എല്ലാം ആകെ മാറിയിരിക്കുന്നു .അതാണ് ഞാൻ തിരിച്ചറിയാൻ വൈകിയത്.... ശരിയാണ് ഫസൽ നീയും ആകെ മാറിപ്പോയിരിക്കുന്നു .... വളരെ ആഹ്ലാദത്തോടെ അവർ പലതും സംസാരിച്ചിരുന്നു 'പ്രഭാതം  പൊട്ടിവിടർന്നു കിഴക്കു സൂര്യന്റെ പൊൻ കിരണങ്ങൾ വെള്ളിവെളിച്ചം വിതറി തുടങ്ങി പക്ഷികളുടെ കലപില ശബ്ദം ഫസലും മഹ്മൂദും സ്ത്രീയോട് യാത്രപറഞ്ഞു കുതിരപ്പുറത്ത് കയറി പാഞ്ഞുപോയി ആ സ്ത്രീയിൽ ഒരു ഞെട്ടൽ അവരുടെ  മനസ് എന്തിനോ വേണ്ടി വെമ്പി'അല്പം കഴിഞ്ഞപ്പോൾ അവരുടെ ഭർത്താവ് തിരികെ വന്നു അദ്ദേഹം വളരെയധികം സന്തോഷവാനായിരുന്നു കാരണം രാജാവ് അദ്ദേഹത്തെ വേണ്ടവിധം സൽക്കരിച്ചിരുന്നു. കാത്തിരുന്നു മുഷിഞ്ഞു അല്ലേ .... വന്ന പാട് അദ്ദേഹം ചോദിച്ചു പിന്നെ  രാജാവ് നൽകിയ ഭക്ഷണ സാധനങ്ങൾ  വള്ളത്തിലേക്ക് കയറ്റി .  ഈ രാജാവ് എത്ര ഔദാര്യവാനാണ്... അബൂ അസ്ലം ആരോടെന്നില്ലാതെ പറഞ്ഞു .അല്ല നീയെന്താ ഒന്നും മിണ്ടാത്തത് ഭാര്യയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു - ങേ... ഒരു ഞെട്ടൽ ഭാര്യയുടെ മുഖം ആകെ കരഞ്ഞ് വീർത്തത് പോലെ. രാത്രി ഉറങ്ങാതെ കരഞ്ഞിരുന്നതു പോലെ 'അല്ല നിനക്കെന്തു പറ്റി?..... അസ്ലം ജിജ്ഞാസയോടെ ചോദിച്ചു .എന്തുപറ്റി നിനക്ക് പറയു..... അൽപ്പം സ്വരമുയർത്തി അയാൾ ചോദിച്ചു. പെട്ടെന്ന് ആ സ്ത്രീ ഒന്നും പറയാതെ തേങ്ങിക്കരഞ്ഞു അസ്ലമിന് ഒന്നും മനസ്സിലായില്ല .എന്തിനാണ് നീ കരയുന്നതെന്ന് പറയൂ ......അല്പം  സ്വരമുയർത്തി അയാൾ ചോദിച്ചു അപ്പോഴും സ്ത്രീയിൽ നിന്ന് പ്രതികരണമുണ്ടായില്ല അവർ വീണ്ടും തേങ്ങി തേങ്ങിക്കരഞ്ഞു

 എന്താവും  ഇവൾക്ക് സംഭവിച്ചത് ?ഏതായാലും  ഇവൾക്ക് എന്തോ സംഭവിച്ചിരിക്കുന്നു എന്തായാലും സംഭവം ഈ കഴിഞ്ഞ രാത്രിയാണ് അതുവരെ ഇവൾ സന്തോഷവതിയായിരുന്നു എന്തായിരിക്കും സംഭവിച്ചിരിക്കുക വല്ല അപകടവും?... ഇല്ല  അതിന് തീരെ സാധ്യതയില്ല കാരണം  അവൾക്ക് രണ്ട് ഭടന്മാർ കാവലുണ്ടായിരുന്നു അസ്ലമയുടെ ചിന്തകൾ പല വഴിക്കായി .ഇനി  ഭടന്മാരിൽ നിന്നും വല്ലതും സംഭവിച്ചിരിക്കുമോ ഭടന്മാരാണങ്കിൽ രണ്ടുപേരും യുവാക്കളും ആയിരുന്നു .അതെ അതു തന്നെയാവും കാരണം മറ്റൊരു അപകടത്തിന് ഒരു സാധ്യതയുമില്ല അസ്ലമിന്റെ  മുഖം അമർഷം കൊണ്ട് വലിഞ്ഞുമുറുകി .അയാൾ ഭാര്യയെ ഒരിക്കൽകൂടി നോക്കി അവർ തേങ്ങലടക്കാൻ പാടുപെടുകയാണ് .അസ്ലം പിന്നെ രണ്ടാമതൊന്ന് ചിന്തിച്ചില്ല ഭാര്യയോട് പറഞ്ഞു  എഴുന്നേൽക്ക് ....സ്ത്രീ അവിടെനിന്ന് ചലിച്ചില്ല . എഴുന്നേൽക്കാൻ അല്ലേ പറഞ്ഞത് സ്വരം കടുപ്പിച്ച് അസ്‌ലം പറഞ്ഞു .അവർ ഒരു വിധം എഴുന്നേറ്റു. അസ്ലം അവരുടെ കൈപിടിച്ച് കൊട്ടാരം ലക്ഷ്യമാക്കി തിരികെ നടന്നു .മന്ത്രി അബുൽമുൽക്ക് രാജാവിന്റെ അടുക്കലുണ്ട് .അപ്പോൾ ഒരു ഭടൻ അവിടേക്ക് ഓടിവന്നു .ഉം എന്താണ് ?...മന്ത്രി ആകാംക്ഷയോടെ ചോദിച്ചു .രണ്ട് പേർ രാജാവിനെ കാണാൻ വന്നിരിക്കുന്നു .....വരാൻ പറയൂ... രാജാവ് പറഞ്ഞു .രണ്ടുപേരും അങ്ങോട്ട് കയറി വന്നു .നിങ്ങളല്ലേ  കുറച്ചു മുമ്പ് ഇവിടുന്ന് പോയ ആൾ കൂടെയുള്ള ഈ സ്ത്രീ നിങ്ങളുടെ ഭാര്യയായിരിക്കും അല്ലേ ?....ആ സ്ത്രീ രാജാ വിലേക്ക് നോക്കാതെ മുഖം കുനിച്ച് നിൽക്കുകയായിരുന്നു അസ്ലമിന്റെ മുഖം ഗൗരവത്തിലായിരുന്നു .അത് ശ്രദ്ധിച്ച് രാജാവ് ചോദിച്ചു .അബൂ അസ്ലം താങ്കൾക്കെന്തുപറ്റി ?...രാജൻ ഒരു പരാതി അറിയിക്കാനാണ് ഞാൻ വന്നത് ....പരാതിയോ ....അതെ .. എങ്കിൽ പറയൂ .... അസ്ലം കാര്യങ്ങൾ വിശദീകരിച്ചു .എന്താണെന്ന് ചോദിച്ചിട്ട് ഇവളൊന്നും പറയുന്നില്ല രാജൻ .അങ്ങയുടെ ഭടന്മാരിൽനിന്ന് സ്വഭാവദൂഷ്യം ഉണ്ടായിട്ടുണ്ടാകാനേ വഴിയുള്ളൂ .....പെട്ടെന്ന് രാജാവിന്റെ മുഖത്തെ പ്രസന്നഭാവം അപ്രത്യക്ഷമായി. മന്ത്രി ആഭടൻമാരെ നമ്മുടെ മുമ്പിൽ ഹാജരാക്കൂ..... ഉടൻ ഫസലും മഹ്മൂദും രാജാവിനു മുന്നിൽ ഹാജരാക്കപ്പെട്ടു. സംഭവം എന്തെന്നറിയാതെ അവർ പരസ്പരം മുഖത്തോടു മുഖം നോക്കി .ജ്യേഷ്ഠാ ഇന്നലെ നമ്മൾ കാവൽ നിന്ന സ്ത്രീ ആണല്ലോ അത് ....ശരിയാണ് എന്താവും പ്രശ്നം? മഹമൂദ് അത് സമ്മതിച്ചു .ആ സ്ത്രീ അപ്പോഴും മുഖം കുനിച്ച്.  നിൽക്കുകയായിരുന്നു. ഫസലിനെയും  മഹമൂദ്നെയും പ്രതിക്കൂട്ടിൽ കയറ്റപെട്ടു .മുഖൗഖിസ് രാജാവ് സിംഹാസനത്തിൽ ഒന്നിളകി യിരുന്നു .ആദ്യ ചോദ്യം ഫസലിനോടും മഹ്മൂദിനോടുമായിരുന്നു. നിങ്ങളുടെ കർത്തവ്യത്തിൽ നിങ്ങൾ എന്തെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടോ?... ഇല്ല പ്രഭോ നാഥൻ സാക്ഷി .... അവർ ഒരുമിച്ചു പറഞ്ഞു. അടുത്ത ചോദ്യം സ്ത്രിയോടായിരുന്നു. ഏയ് സഹോദരീ... എന്തിനാണ് നിങ്ങൾ കരയുന്നതെന്ന് പറയൂ... - ആ സ്ത്രീ പെട്ടെന്ന് വിതുമ്പിക്കരഞ്ഞു
(തുടരും)

No comments:

Post a Comment