ഇബ്നു ഖുറാസാ മുഖൗഖിസ് ഭാഗം:24


  ഭടന്മാരിൽ ഒരാൾ സ്ത്രീയെ സമീപിച്ചു പറഞ്ഞു. ഞങ്ങൾ കൊട്ടാരത്തിലെ ഭടന്മാരാണ്  നിങ്ങൾക്ക് കാവൽ നില്ക്കാനാണ്  ഞങ്ങൾ വന്നത് നിങ്ങളുടെ ഭർത്താവ് ഇന്ന് രാജാവിന്റെ അതിഥിയാണ് അദ്ദേഹം നാളെയേ മടങ്ങി വരു....അതും പറഞ്ഞ് മഹമൂദ് ഒരു പൊതി സ്ത്രീക്ക് നൽകി നിങ്ങൾക്ക് വേണ്ടി രാജാവ് തന്നയച്ചതാണ് വാങ്ങിക്കോളൂ.... സ്ത്രീ ആ പൊതി വാങ്ങി അതിൽ അവർക്കുള്ള ഭക്ഷണവും ഒരു പുതപ്പും ഉണ്ടായിരുന്നു.അവർ അത് സ്വീകരിച്ചു കുതിരയെ ബന്ധിച്ച് ഫസലും മഹ്മൂദും അവർക്ക് കാവൽ നിന്നു സമയം പതിയെ നീങ്ങി അവർക്കിടയിൽ നിശബ്ദത തളംകെട്ടി നിന്നു അല്പം കഴിഞ്ഞപ്പോൾ മഹ്മൂദ് ഫസലിനോട് ചോദിച്ചു നമ്മൾ രണ്ടു പേരും പുതിയ ഭടൻമാരാണ് ദിവസങ്ങൾ കുറെ പിന്നിട്ടെങ്കിലും നമുക്ക് ഇതുവരെ പരിചയപ്പെടാൻ കഴിഞ്ഞിട്ടില്ലല്ലോ എന്താ പേര് ?... മഹ്മൂദ് ചോദിച്ച എന്റെ പേര്  ഫസൽ.... എവിടെയാണ് നാട് ...എന്റെ നാട് അങ്ങ് ദൂരെയാണ് വളരെ ദൂരെ പക്ഷേ ഞാൻ ഇവിടെ വന്നത് ഖൈസ് പട്ടണത്തിൽ നിന്നാണ് .... ഫസലിന്റെ മാതാപിതാക്കൾ എവിടെയാണ് ?'..അല്പം കഴിഞ്ഞാണ് ഫസൽ മറുപടി പറഞ്ഞത് എനിക്ക് മാതാപിതാക്കളില്ല ....മാതാപിതാക്കളില്ലേ?...ഉദ്യേഗത്തോടെയുള്ള ചോദ്യം .ഇല്ല എന്റെ മാതാപിതാക്കൾ വർഷങ്ങൾക്കു മുൻപേ  മരിച്ചു പോയി ...ഫസലിന് സഹോദരങ്ങൾ ഒന്നുമില്ലേ ?....ഇല്ല ഒരു ജ്യേഷ്ഠനുണ്ടായിരുന്നു .... ജ്യേഷ്ഠനോ?....അത്യധികം ജിജ്ഞാസയോടെ മഹ്മൂദിന്റെ ചോദ്യം .എന്റെ ജേഷ്ഠനും മരിച്ചു പോയി ....ഒരു തേങ്ങലോടെ ഉള്ള മറുപടി . അൽപ നേരം ആരും ഒന്നും മിണ്ടിയില്ല ഒരു തണുത്ത കാറ്റ് അവരെ തലോടി കടന്നുപോയി ഫസലും മഹ്മൂദും സംഭാഷണം തുടർന്നു അവരുടെ സംഭാഷണം വള്ളത്തിൽ ഇരുന്നു സ്ത്രീ കേൾക്കുന്നുണ്ടായിരുന്നു .അല്ല ഫസൽ താങ്കളുടെ ആദ്യ നാട് ഏതാണെന്നാ പറഞ്ഞത് ?...മുഖൗഖിസ് ... മുഖൗഖിസോ?... അതെ.... പിതാവിന്റെ പേര്?.. മുഖൗഖിസ് ബിനു അബ്ദുല്ല ....ഒരു നടുക്കം ...കാലിനടിയിൽ നിന്ന് ഒരു തരിപ്പ് മേലോട്ടു കയറുന്നതുപോലെ മഹ്മൂദിന് തോന്നി പെട്ടെന്ന് വീണ്ടും എന്തൊക്കെയോ ചോദിക്കണമെന്നു കരുതി പക്ഷെ ഒന്നും മിണ്ടാൻ കഴിഞ്ഞില്ല ശരീരം ഇറക്കുന്നതുപോലെ .എങ്കിലും മഹമ്മൂദ് വീണ്ടും ഒരു വിധം ചോദിച്ചു  ഫസൽ എങ്ങനെയാണ് താങ്കളുടെ മാതാപിതാക്കൾ മരണപ്പെട്ടത് ?..... അതൊരു കഥയാണ് സുഹൃത്തേ  ഒരു സുദീർഘമായ കഥ ....പറയു ഫസൽ എനിക്ക് കേൾക്കാൻ ധൃതിയായി .:..ഫസൽ പറഞ്ഞു തുടങ്ങി എന്റെ പിതാവ് മുഖൗഖിസ് പട്ടണത്തിലെ വലിയ സമ്പന്നനായിരുന്നു ...പൊടുന്നനെ വള്ളത്തിൽ ഉണ്ടായിരുന്ന സ്ത്രീയിൽ നിന്ന് ഒരു തേങ്ങലുയർന്നു  അതൊരു തണുത്ത കാറ്റിനൊപ്പം അലിഞ്ഞുചേർന്നു ഉദ്വേഗത്തിന്റെ കൊടുമുടിയിലായത് കാരണം മഹ്മൂദും അത് ശ്രദ്ധിച്ചില്ല .ഫസൽ കഥ പറയുകയായിരുന്നു

ഒടുവിൽ വീടുവിട്ട് ആരുമറിയാതെ ഒളിച്ചോടേണ്ടി വന്നതും കപ്പലിൽ അഭയം കിട്ടുന്നതും കപ്പൽ തകരുന്നതുമായ ആ സംഭവം വരെ അതീവ ദുഖത്തോടെ ഫസൽ ഒരുവിധം പറഞ്ഞൊപ്പിച്ചു .അങ്ങനെ എന്റെ പിതാവും ജ്യേഷ്ഠനും എന്റെ പൊന്നു മാതാവും എന്നെ വിട്ടു പോയി ഞാൻ മാത്രം അവശേഷിച്ചു നാഥൻ എന്നെ മാത്രം രക്ഷിച്ചു .... പെട്ടെന്നൊരു പൊട്ടിക്കരച്ചിൽ ആ സ്ത്രീയിൽ നിന്നാണ് ശബ്ദം പുറത്തു വരാതിരിക്കാൻ അവർ പുതപ്പുകൊണ്ട് വായ്പൊത്തി .അവരുടെ കണ്ണുകൾ ചാലിട്ടൊഴുകി മനസ്സ് തുടികൊട്ടി .മഹ്മൂദിന്റെ അവസ്ഥയും ഭിന്നമായിരുന്നില്ല കണ്ണുകൾ നിറഞ്ഞൊഴുകി. എത്ര ശ്രമിച്ചിട്ടും പിടിച്ചു നിർത്താനായില്ല ഒന്ന് പൊട്ടിക്കരയണമെന്നവന് തോന്നി. എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതിയതാണ് പക്ഷേ.... മഹ്മൂദിന്റെ ഹൃദയം എന്തിനോ വേണ്ടി വെമ്പൽ കൊണ്ടു .ഫസൽ തുടർന്നു അങ്ങനെ ഈ ലോകത്ത് ഞാൻ തനിച്ചായി ഞാൻ ഇന്ന് ഒരനാഥനാണ് ....ഇനിയും ക്ഷമിക്കാനുള്ള കഴിവുണ്ടായിരുന്നില്ല മഹ്മൂദിന് .ഹൃദയം സ്നേഹത്താൽ സഹോദര വാത്സല്യത്താൽ നിറഞ്ഞു തുളുമ്പി എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാനായില്ല ഒരു നിമിഷം ... എന്റെ പൊന്നനുജാ....ഒരു പൊട്ടിക്കരച്ചിൽ. മഹ്മൂദ് ഫസലിനെ ഇറുകെ പുണർന്നു .എന്റെ പൊന്നുമോനെ ഞാൻ ...ഞാൻ ...ഞാൻ നിന്റെ ജ്യേഷ്ഠനാ... സ്വ... സ്വന്തം ജ്യേഷ്ഠൻ.... ഒരു നിമിഷം  ഫസലിന് ഒന്നും മനസ്സിലായില്ല എന്താ... എന്താ നിങ്ങളീ പറയുന്നത് ?..ഫസൽ മഹ്മൂദിനെ തന്റെ ശരീരത്തിൽ നിന്നും അടർത്തിയെടുത്തു ഫസൽ '... മോനേ ഫസൽ.. ഇത് നിന്റെ സ്വന്തം ജേഷ്ഠനാണ് വിശ്വസിച്ചോളൂ... മഹ്മൂദാണ് ഞാൻ...ങേ.. അടുത്ത നിമിഷം സർവസ്വവും മറന്ന് അവർ ആലിംഗനബദ്ധരായി .എന്റെ പൊന്നു ജ്യേഷ്ഠാ ....അവരുടെ ശരീരം ഒന്നായി .മനസ്സും .അവർണനീയ നിമിഷങ്ങൾ അതിരറ്റ ആനന്ദലഹരി  അതിലേറെ ആഹ്ലാദം .ഒരു തണുത്ത മന്ദമാരുതൻ ആ സഹോദരങ്ങള്ക്ക് മംഗളമോതി കടന്നുപോയി
(തുടരും)

No comments:

Post a Comment