താങ്കൾ അനാഥൻ ആണല്ലേ ?...
അതെ ചെറുപ്പത്തിൽ തന്നെ ഞാൻ ആരുമില്ലാത്തവനായി .ഇന്നിപ്പോൾ വർഷങ്ങൾ കഴിഞ്ഞില്ലേ. ഞാൻ വളർന്നു എല്ലാം സഹിക്കാൻ പഠിച്ചുകഴിഞ്ഞു. പിന്നെ അനാഥനെന്ന ദുഖം . ഞാനത് നാഥനിൽ സമർപ്പിച്ചു .... എങ്ങനെയാണ് നിങ്ങളുടെ കുടുംബം നഷ്ടപ്പെട്ട അപകടം ഉണ്ടായത് ?...അതൊരു വലിയ കഥയാണ് അതോർക്കാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല ....കൊട്ടാരത്തിൽ എത്തുംമുമ്പ് തന്നെ അദ്ദേഹത്തിന്റെ കഥയറിഞ്ഞ് ചില ഖുറാസക്കാർ അദ്ദേഹത്തെ അതിഥിയായി സ്വീകരിച്ചു .യുവാവിന് ഭക്ഷണം നൽകി. പിന്നെ കൊട്ടാരത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്തു. യുവാവ് അവർക്ക് നന്ദി പറഞ്ഞ് കൊട്ടാരം ലക്ഷ്യമാക്കി നടന്നു തുടങ്ങി. കൊട്ടാര വാതിൽക്കൽ എത്തിയപ്പോൾ സമയം അസ്തമയം. യുവാവിനെ കണ്ട് കാവൽക്കാരൻ ചോദിച്ചു ആരാണ് എന്താണ് കാര്യം ?.....പേര് മഹമൂദ് നജ്റിൽ നിന്നാണ് രാജാവിനെ ഒന്ന് മുഖം കാണിക്കാൻ വന്നതാണ് .....എങ്കിൽ വരൂ മഹ്മൂദിനെയും കൂട്ടി കാവൽക്കാരൻ മന്ത്രി അബുൽ മുൽക്കിനരികിലെത്തി .അബുൽ മുൽക്എല്ലാ വിവരവും ചോദിച്ചറിഞ്ഞു. അപ്പോൾ താങ്കൾ അനാഥനാണ്അല്ലേ ?...അതെ ... അബുൽ മുൽക്ക് യുവാവിനെ ആകെ ഒന്ന് ഉഴിഞ്ഞു നോക്കി . കൊള്ളാം സുന്ദരൻ ആരോഗ്യമുള്ള ശരീരം .അദ്ദേഹം യുവാവിനെയും കൂട്ടി രാജാവിനരികിലേക്ക് നടന്നു രാജാവ് .അപ്പോൾ കൊട്ടാരം പണ്ഡിതരുമായി തിരക്കിട്ട് ചർച്ചയിലായിരുന്നു രാജാവ്'.താങ്കൾ ഇവിടെ നിൽക്കൂ ഞാൻ പോയി വരാം ....അബുൽ മുൽക്ക് രാജാവിനെ സമീപിച്ച് വിവരം പറഞ്ഞു. അനാഥനായ യുവാവോ ?.... അതെ രാജൻ മാത്രമല്ല സുന്ദരനും ആരോഗ്യവാനുമാണ്.ഒരു ജോലിയാണത്രേ യുവാവിന്റെ ലക്ഷ്യം. നമ്മുടെ ഒരു ഭടനാ ക്കിയാലോ രാജൻ? നമ്മുടെ ഭടന്മാരുടെ എണ്ണം കുറവുമാണ് ....എന്നാൽ അദ്ദേഹത്തെ നമ്മുടെ ഭടന്മാരുടെ കൂട്ടത്തിൽ ചേർത്തോളൂ ...അബുൽ മുൽക്ക് തിരിച്ചു യുവാവിെനരികിലെത്തി. ഏയ് യുവാവേ..നിങ്ങൾ ഭാഗ്യവാനാണ്. ഔദാര്യവാനായ രാജാവ് താങ്കളെ നമ്മുടെ സൈന്യത്തിൽ ചേർത്തിരിക്കുന്നു. യുവാവ് സന്തോഷത്താൽ നാഥന് സ്തുതി പറഞ്ഞു അൽഹംദുലില്ലാഹ്...
വീണ്ടും ദിവസങ്ങൾ കഴിഞ്ഞു .ഒരുനാൾ വൈകുന്നേരം കൊട്ടാരവാതിൽക്കൽ അപരിചിതനായ മറ്റൊരു യുവാവ് വന്നുചേർന്നു .കാവൽക്കാർ അദ്ദേഹത്തെ മന്ത്രിക്കരികിൽ എത്തിച്ചു. മന്ത്രി ചെറുപ്പക്കാരനെ ശ്രദ്ധിച്ചു. സുന്ദരൻ ആരോഗ്യവാൻ തന്നെ .താങ്കളുടെ പേര് ?.... ഫസൽ എവിടുന്ന് വരുന്നു?.. ഖൈസിൽ നിന്നാണ് രാജാവിനെ ഒന്ന് മുഖം കാണിക്കാൻ വന്നതാണ് അദ്ദേഹം ഔദാര്യവാനാണെന്നു കേട്ടു .... ഞാൻ ഒരു അനാഥനാണ് എന്റെ കുടുംബത്തിലെ എല്ലാവരും മരിച്ചിട്ട് വർഷങ്ങളായി .... ഖൈസിൽ എന്തായിരുന്നു ജോലി ?...എന്തും ചെയ്യുമായിരുന്നു . പക്ഷേ ഇപ്പോൾ കുറെ കാലമായി ജോലി ഒന്നും ഇല്ലാത്തതിനാൽ ഞാൻ തീർത്തും കഷ്ടപ്പാടിലാണ് രാജാവിന്റെ ഔദാര്യം കൊണ്ട് എന്തെങ്കിലും ഒരു ജോലി കിട്ടിയാൽ ഞാൻ സന്തോഷവാനായി .... താങ്കൾ വരൂ ... അബുൽമുൽക്ക് യുവാവിനെ വാതിൽക്കൽ നിർത്തി രാജാവിന ടുത്തേക്ക് നീങ്ങി .ഫസൽ ദൂരെ സിംഹാസനത്തിലിരിക്കുന്ന രാജാവിനെ കണ്ടു .നരവീണ താടികളുള്ള ഒരു വൃദ്ധൻ. മുഖത്തു നല്ല പ്രകാശം .അബുൽ മുൽക് രാജാവിനരികിലെത്തി യുവാവിനെ കുറിച്ച് പറഞ്ഞു .നമ്മുടെ അതിഥിയായി എത്തുന്ന രണ്ടാമത്തെ യുവാവാണല്ലോ അല്ലേ .... അനാഥകൾ നാഥന്റെ അടുക്കൽ ആദരണീയരാണ് .അവരെ അതിഥിയായി കിട്ടുക എന്നത് മഹാഭാഗ്യവും .....ഇദ്ദേഹത്തിന്റെ ലക്ഷ്യവും ഒരു ജോലിയാണ് രാജൻ:.. അതെയോ... രാജാവ് സിംഹാസനത്തിലിരുന്ന് അങ്ങ് വാതിൽക്കൽ നിൽക്കുന്ന യുവാവിനെ ശ്രദ്ധിച്ചു. ആരോഗ്യ ദൃഢഗാത്രനായ സുന്ദരൻ . ഇയാളെയും നമ്മുടെ സൈന്യത്തിൽ ചേർക്കുക .....രാജാവ് കൽപ്പിച്ചു .അബുൽ മുൽക്ക് യുവാവിന രികിലെത്തി .താങ്കൾ ഭാഗ്യവാനാണ് താങ്കളെ നമ്മുടെ സൈന്യത്തിൽ ചേർത്തിരിക്കുന്നു .....യുവാവ് നാഥനെ സ്തുതിച്ചു അൽഹംദുലില്ലാഹ്..... വീണ്ടും നാളുകൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു .ഖുറാസ പട്ടണം അത്യധികം പുരോഗതിയിലേക്ക് പാഞ്ഞുകൊണ്ടിരുന്നു . തങ്ങളുടെ രാജാവിൽ ജനങ്ങളെല്ലാം അത്രമേൽ തൃപ്തരായിരുന്നു .ഒരു സന്ധ്യാ സമയം പശ്ചിമ ഗിരിയിൽ അസ്തമയസൂര്യന്റെ ചെങ്കിരണങ്ങൾ ഖുറാസയുടെ കായലോളങ്ങൾക്ക് പൊൻവെളിച്ചമേകി. അപ്പോൾ കായലിലൂടെ ഒരു കൊച്ചു വള്ളം കര ലക്ഷ്യമാക്കി വന്നു .അതിൽ യുവത്വം പിന്നിട്ടിരുന്ന ഒരു സ്ത്രീയും പുരുഷനും ഉണ്ടായിരുന്നു . വള്ളം കരയിലെത്തി മധ്യവയസ്ക്കനായ ആ പുരുഷൻ വള്ളത്തിൽ നിന്നിറങ്ങി .ഞാൻ പോയി വരാം നീ ഇവിടെ ഇരിക്കുക വള്ളം കാറ്റിനൊപ്പം ഒഴുകി പോകാതെ നോക്കണം പിന്നെ നമുക്ക് തിരിച്ചു പോകാൻ കഴിയില്ല ....ശരി അങ്ങ് പോയി വരൂ ഞാൻ കാത്തിരിക്കാം .... ആ സ്ത്രീ പറഞ്ഞു പുരുഷൻ ധൃതിയിൽ മുന്നോട്ടു നടന്നു
(തുടരും)

No comments:
Post a Comment