💖💖💖💖💖💖💖💖💖💖💖
കുറെ ദൂരം ചെന്നപ്പോൾ കടലിൽ അതാ ഒരു കപ്പൽ നിൽക്കുന്നു. തങ്ങളെക്കൂടി കപ്പലിൽ കയറ്റണമെന്ന് ഖിള്ർ നബി (അ) കപ്പൽ ജീവനക്കാരനോട് ആവശ്യപ്പെട്ടു. അവർ ആദ്യം കൂലി ആവശ്യപ്പെട്ടെങ്കിലും ഖിള്ർ നബി (അ)നെ തിരിച്ചറിഞ്ഞപ്പോൾ പ്രതിഭാലമൊന്നും വാങ്ങാതെ തന്നെ കപ്പലിൽ കയറ്റി.
മറ്റു യാത്രക്കാർക്കൊപ്പം അവരെയും വഹിച്ചുകൊണ്ട് കപ്പൽ കപ്പൽ യാത്ര തുടങ്ങി. അധികദൂരം ചെന്നില്ല ഖിള്ർ നബി (അ) കയ്യിലുണ്ടായിരുന്ന ചെറിയ ഒരു മഴു കൊണ്ട് കപ്പലിന്റെ ഒരു പലക വെട്ടിപ്പൊളിച്ചു !!.
മൂസാനബി (അ) ന് അത് സഹിക്കാനായില്ല. മുൻപ് ചെയ്ത വാഗ്ദാനം മറന്നുകൊണ്ട് കൊണ്ട് അദേഹം ചോദിച്ചു പോയി “പ്രതിഭലം പോലും വാങ്ങാതെയണവർ നമ്മെ കപ്പലിൽ കയറ്റിയത്. എന്നിട്ടവരുടെ കപ്പൽ കേടു വരുത്തുകയാണോ താങ്കൾ. കപ്പലിലുളളവരെല്ലാം മുങ്ങി നശിക്കില്ലേ എന്ത് പണിയാണ് താങ്കൾ ചെയ്തത്”.
ഖിള്ർ നബി (അ) ശാന്തനായി പ്രതികരിച്ചു “ഞാൻ പറഞ്ഞിരുന്നില്ലേ. താങ്കള്ക്ക് എന്നോടൊപ്പം ക്ഷമിക്കാൻ കഴിയില്ലന്ന് “.
മൂസാനബി (അ)ന് താൻ ചെയ്ത വാഗ്ദത്തം ഓർമവന്നു. അദേഹം പറഞ്ഞു “ഞാൻ അത് മറന്നു പോയതാണ് ഇതിന്റെ പേരിൽ ഒരു നടപടി സ്വീകരിക്കരുതെ”.
ഒരു പലക ഇളകിയതു ശ്രധയിൽപെട്ട കപ്പിത്താൻ കപ്പൽ തീരത്തോടടുപ്പിച്ചു. അവസരം പാഴാക്കാതെ ഖിള്ർ നബി (അ)മും മൂസനബി (അ) കപ്പലിൽനിന്നിറങ്ങി കടൽത്തീരത്തത്ത്കൂടെ വീണ്ടും നടത്തം ആരംഭിച്ചു.
നടക്കുന്നതിനിടയിൽ അവരൊരു കാഴ്ച കണ്ടു. ഒരു ചെറിയ കുരുവി സമുദ്ര ജലം അതിന്റെ കൊച്ചു ചുണ്ടിൽ നിറയ്ക്കുന്നു.
ഖിള്ർ നബി (അ) പറഞ്ഞു “മൂസാ വിശാലമായ സമുദ്രത്തിൽ നിന്നും ആ ചെറുപക്ഷി കൊക്കിൽ കൊത്തിയെടുത്തത്ര തുച്ഛമാണ് അല്ലാഹുവിന്റെ അറിവുമായി ചേർത് നോക്കുമ്പോൾ എന്റെയും താങ്കളുടെയും ജ്ഞാനം “.
മൂസാനബി (അ)ന് കാര്യം ബോദ്യമായി യാത്രയുടെ ലക്ഷ്യവും അതായിരുന്നല്ലോ.
(

 
No comments:
Post a Comment