അദ്ദേഹത്തെ ഓരോരുത്തരും ഖുറാസയുടെ പുത്രൻ എന്ന ഓമന പേരിൽ വിളിച്ചു
നാടകീയ രംഗങ്ങളെല്ലാം കഴിഞ്ഞ് അന്ന് രാജാവ് മുഖൗഖിസിനോടൊന്നിച്ച് തന്റെ മുറിയിലെക്ക് നടന്നു. പ്രിയമുഖൗഖിസ് .... ഇന്നത്തെ ദിവസത്തിന് വളരെ പ്രത്യേകതയുണ്ട്. ഞാൻ ഏറ്റവും കൂടുതൽ വേദനിച്ചതും സന്തോഷിച്ചതും ഈ ദിനത്തിലാണ്. ... ഇതു പറയുമ്പോൾ രാജാവിന്റെ മുഖം പ്രസന്നമായിരുന്നു.മുഖൗഖിസ് നാഥനെ സ്തുതിച്ചു. എല്ലാം നാഥൻ നടത്തുന്ന ഓരോ പരീക്ഷണങ്ങൾ ... ശരിയാണ് മുഖൗഖിസ് ഇവിടെയും താങ്കൾ വിജയിച്ചിരിക്കുന്നു..... മുഖൗഖിസ് നമുക്കൊരു പുതിയ മന്ത്രിയേയും സേനാനായകനെയും വേണമല്ലോ. വിശ്വസ്തനായ ഒരാളായിരിക്കണം മന്ത്രി. എന്റെ മനസ്സിൽ ഒരാളുണ്ട്. പക്ഷേ അദ്ധേഹം സമ്മതിക്കുമോ എന്നതാണ് എന്റെ ഭയം:...ആരാണ് അങ്ങയുടെ മനസ്സിലുള്ളത്? മുഖൗഖിസ് ചോദിച്ചു. രാജാവ് ചിരിച്ച് കൊണ്ട് പറഞ്ഞു. എന്റെ മുന്നിലിരിക്കുന്ന ഈ മുഖൗഖിസ് തന്നെ: ''... ക്ഷമിക്കണം പ്രഭോ.. ഉന്നത പദവികൾ ഞാൻ തീരെ ഇഷ്ടപ്പെടുന്നില്ല. ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന ജോലിയാണ് ഞാനറ്റവും ഇഷ്ടപ്പെടുന്നത്.'.. ശരി. താങ്കളെ ഞാൻ നിർബന്ധിക്കുന്നില്ല. ഏതായാലും വിശ്വസ്തനായ ഒരു മന്ത്രിയെ എനിക്കാവശ്യമുണ്ട്. അതിന് താങ്കളും കൂടി എന്നെ സഹായിക്കണം..... അതിനെന്താ പ്രഭോ ഇന്ന് തന്നെ നമുക്ക് ഒരാളെ കണ്ട് പിടിക്കാം.കൊട്ടാര പണ്ഡിതൻമാരുമായി കൂടിയാലോചിച്ച് അക്കൂട്ടത്തിലുള്ള ഒരാളെത്തന്നെ തിരഞ്ഞെടുക്കുക. അയാളെ സാവധാനം നമുക്ക് പരീക്ഷിക്കാം. പിന്നെ സേനാനായകൻ.നമ്മുടെ ഭടൻമാർക്കിടയിൽ നിന്ന് പറ്റിയ ഒരാളെ നമുക്ക് കണ്ട് പിടിക്കാം. രാത്രിയാവട്ടെ.... രാത്രയായി. രാജാവും മുഖൗഖിസും ഭടൻമാർ അന്തിയുറങ്ങുന്ന തമ്പുകൾക്കരികിലൂടെ നടന്നു. എങ്ങും നിശബ്ദത. നല്ല തണുപ്പുണ്ട്. എല്ലാവരും ഉറക്കത്തിലായിരുന്നു. കുറച്ചു കുട്ടി മുന്നോട്ട് നടന്നപ്പോൾ ഒരാൾ ആരാധനയിൽ മുഴുകിയിരിക്കുന്നത് കണ്ടു.അത് ശ്രദ്ധയിൽ പെട്ടപ്പോൾ മുഖൗഖിസ് പെട്ടെന്ന് നിന്നു. രാജാവിനെ ആ രംഗം കാണിച്ച് കൊടുത്തു. ഇരുവരും അയാളുടെ പ്രാർത്ഥന കഴിയാൻ കാത്ത് നിന്നു ആ ഭടൻ ആരാധനയിൽ നിന്നും വിരമിച്ചപ്പോൾ രാജാവ് അദ്ധേഹത്തെ അടുത്ത് വിളിച്ചു.
എന്റെ ആഗ്രഹം മറ്റൊന്നുമല്ല .താങ്കൾ വാഗ്ദത്ത ലംഘനം നടത്തുമെന്നും ഞാൻ വിശ്വസിക്കുന്നില്ല .അതുകൊണ്ട് രാജാധിരാജനായ അല്ലാഹുവിനെയും രണ്ടാമത് എന്റെ ചുറ്റും കൂടി നിൽക്കുന്ന ഈ ആളുകളെയും സാക്ഷിയാക്കി നാം പ്രഖ്യാപിക്കുന്നു .ഇപ്പോൾ ഈ നിമിഷം മുതൽ ഖുറാ സയുടെ നായകനായി, ഖുറാ സയുടെ രാജാവായി താങ്കളെ നാം തെരഞ്ഞെടുത്തിരിക്കുന്നു ......മുഖൗഖിസിന്റെ ഉള്ള് പിടഞ്ഞു പോയി .പക്ഷേ വാക്ക് നൽകിയത് കാരണം എതിർക്കാൻ കഴിയില്ലല്ലോ. എങ്കിലും മുഖൗഖിസ് അറിയാതെ വിളിച്ചുപോയി .അസീസ് രാജൻ.... അത് ശ്രദ്ധിക്കാതെ രാജാവ് ചിരിക്കാൻ ശ്രമിച്ചു. എന്നാൽ ഈ വാക്കുകൾ കേട്ട് ചുറ്റും കൂടി നിന്നവർ എല്ലാവരും നാഥനെ സ്തുതിച്ചു .കേട്ടില്ലേ മുഖൗഖിസ് താങ്കൾ രാജാവാകുന്നത് ഖുറാസയുടെ മക്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണ്.... അതും പറഞ്ഞ് രാജാവ് തന്റെ കൈ വിരലിൽ കിടന്ന മോതിരം ഊരിയെടുത്ത് മുഖൗഖിസിന്റെ കൈപിടിച്ച് അണിയിച്ചു കൊടുത്തു .ഖുറാസ ഭരിച്ച രാജാക്കന്മാർ പരമ്പരാഗതമായി അണിഞ്ഞിരുന്ന മോതിര മായിരുന്നു അത്. ഇപ്പോഴത്തെ അതിന്റെ അവകാശി താങ്കളാണ്..... വലിയൊരു കടമ നിർവഹിച്ച സന്തോഷത്തോടെ രാജാവ് പറഞ്ഞു .മുഖൗഖിസിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. നാഥാ നീ ചെയ്ത ഈ അനുഗ്രഹത്തിന് സമമായി ഞാനങ്ങനെ പ്രത്യുപകാരം ചെയ്യും... അദ്ദേഹത്തിന്റെ വാക്കുകൾ പതറി. മുഖൗഖിസ് ഞാനിപ്പോൾ പൂർണ സന്തോഷവാനാണ് താങ്കളിൽ തൃപ്തനും .... രാജാവിന്റെ ശബ്ദം തീർത്തും നേർന്നിരുന്നു. വീണ്ടും അദ്ദേഹം എന്തൊക്കെയോ പറയാൻ വായ തുറന്നു പക്ഷേ ശബ്ദം പുറത്തുവന്നില്ല . മുഖൗഖിസ് തന്റെ ചെവി രാജാവിന്റെ ചൂണ്ടിനോട് ചേർത്തു .മുഖൗഖിസ് ... വിധിയുണ്ടെങ്കിൽ നമുക്ക് നാഥന്റെ സന്നിധിയിൽ വച്ച് കണ്ടു മുട്ടാം ....ചിതറിയ വാക്കുകൾ .അടുത്ത നിമിഷം അദ്ദേഹത്തിന്റെ തല ഒരു വശത്തേക്കു ചരിഞ്ഞു. അശ്ഹദു അൻ.... ലാ ഇലാഹ... ഇല്ലല്ലാഹ്.... അസീസ് രാജാവിന്റെ കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു .
(തുടരും)

No comments:
Post a Comment