ഖിള്ർ (അ) ഭാഗം-18


💖💖💖💖💖💖💖💖💖💖💖

രാവും പകലും നടന്നു തളർന്ന മൂസാനബി (അ) ശിഷ്യനോട് ഭക്ഷണം എടുക്കാൻ ആവശ്യപ്പെട്ടു. “നിശ്ചയം ഈ യാത്ര നമുക്ക് വലിയ പ്രയാസം ഉണ്ടാക്കിയിരിക്കുന്നു”. മൂസാനാബി (അ)പറഞ്ഞു.
അപ്പോഴാണ് ശിഷ്യന് മത്സ്യത്തിന്റെ കാര്യം ഓർമവന്നത്.

അദേഹം പറഞ്ഞു ഗുരോ “നമ്മൾ മുൻപ് ആ പാറക്കല്ലിനു സമീപം വിശ്രമത്തിലായിരുന്നന്നില്ലേ അപ്പോൾ നമ്മുടെ മത്സ്യം കടലിലേക്ക്‌ ചാടിപ്പോയിരുന്നു. ഞാൻ അങ്ങയെ ഓർമപ്പെടുത്താൻ മറന്നു പോയതാണ്. പിശാചു എന്നെ ആ കാര്യം മറപ്പിക്കുകയായിരുന്നു”.

മൂസാ നബി (അ) ശിഷ്യനോട് കൊപിച്ചില്ല ശിക്ഷിച്ചതുമില്ല. ശാന്തനായി അദേഹം പറഞ്ഞു “അതാണല്ലോ നാം ആഗ്രഹിക്കുന്നത് നമുക്ക് അവിടേക്ക് തന്നേ മടങ്ങാം “. അവർ വന്ന വഴിയെ തിരികെ നടന്നു.

മുൻപ് വിശ്രമിച്ച ആ പാറക്കല്ലിനു സമീപം എത്തിയപ്പോൾ അവരാകാഴ്ച കണ്ടു. ഒരു വന്ദ്യവയോധികൻ സമുദ്രതീരത്ത് ഇരിക്കുന്നു, നാവിൽ എന്തോ ഉരുവിടുന്നുണ്ട്.

ഖിള്ർ നബി (അ) ആയിരുന്നു അത് .ഖിള്ർ നബി (അ) നെ കണ്ടുമുട്ടിയ ശേഷം യൂഷഅ് നബി (അ)നെ തിരികെ പറഞ്ഞയച്ചു എന്നും അല്ല അവരോടൊപ്പം തന്നെ ഉണ്ടായിരുന്നു എന്നും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനില്ക്കുന്നു (അതിലേക്കൊന്നും നാം കടക്കേണ്ടതില്ലല്ലോ).

മൂസാനബി (അ) അടുത്തുചെന്ന് സലാം പറഞ്ഞു. ഖിള്ർ നബി (അ)ചോദിച്ചു “വഅലൈക്കു മുസ്സലാം, എവിടെനിന്നാണൊരു സലാം “. മൂസാനബി ഒന്നുകൂടി അടുത്ത് ചെന്ന് പറഞ്ഞു “ഞാൻ മൂസാനബിയാണ്. ഖിള്ർ നബി (അ) ചോദിച്ചു “ബനീ ഇസ്രാഈല്യരിലെ മൂസയാണോ”. “അതെ” എന്ന് മൂസാനബി (അ) പ്രതികരിച്ചു.

ഖിള്ർ നബി (അ) ആാഗമനോദേഷ്യം ആരഞ്ഞു. മൂസാനബി (അ) പറഞ്ഞു “എനിക്ക് അങ്ങയിൽനിന്നു കുറച്ചു കാര്യങ്ങൾ പഠിക്കാനാണ് ഞാൻ ഇവിടെ എത്തിയത് “. ഖിള്ർ നബി (അ) പറഞ്ഞു “അതിനു താങ്കള്ക്ക് എന്റെകൂടെ ക്ഷമിക്കാൻ കഴിയില്ലല്ലോ “.

അദ്ദേഹം വിശദീകരിച്ചു “എനിക്ക് അല്ലാഹു ഒരുതരം വിജ്ഞാനം പഠിപ്പിച്ചു തന്നിട്ടുണ്ട്. അത് താങ്കള്ക്ക് അറിയണമെന്നില്ല. നിങ്ങൾക്ക് അള്ളാഹു പഠിപ്പിച്ച അറിവ് വേറെയാണ് അതെനിക്കും അറിയില്ല”.

മൂസാനബി (അ) പറഞ്ഞു “ഇൻഷാ അല്ലാ ഞാൻ ക്ഷമിച്ചു കൊള്ളാം. താങ്കൾക്കെതിരായി ഞാനൊന്നും പ്രവർത്തിക്കുകയില്ല”. ഖിള്ർ നബി (അ) പറഞ്ഞു “എങ്കിൽ ശരി പക്ഷെ !!! ഒരു നിബന്ധനയുണ്ട് ഞാൻ വിശദീകരിച്ചു തരുന്നതുവരെ എന്റെ പ്രവർതിയെക്കുറിച്ച് എന്നോടൊന്നും ചോദിക്കാൻ പാടില്ല. മൂസാനബി (അ) സമ്മദിച്ചു.

ഖിള്ർ നബി (അ) എണീറ്റ് കടൽതീരത്തുകൂടി നടത്തം ആരംഭിച്ചു. അനുസരണയുള്ള വിദ്യാര്തിയെപ്പോലെ മൂസാനബി അനുഗമിച്ചു.
(തുടരും)

No comments:

Post a Comment