ഖിള്ർ (അ)ഭാഗം-17

 


💖💖💖💖💖💖💖💖💖💖💖

*മുസാ നബി (അ)ന്റെ ഗുരു*
—————————————————–

ഒരിക്കൽ മൂസാ നബി (അ) ബനി ഇസ്രാഈല്യരോട് പറസങ്ങിക്കുകയായിരുന്നു. പ്രസംഗം കേട്ടു പലരുടെയും കണ്ണ് നിറഞ്ഞു കണ്ണീർ ധാര ധാരയായി ഒഴുകി. അത്രമാത്രം അവരുടെ മനസ്സിനെ അത് സ്വാധീനിച്ചുവെന്നർതം.

പ്രസംഗം കഴിഞ്ഞ ഉടനെ മൂസാ നബി (അ)മിനോട് അവരിലൊരാൾ ചോദിച്ചു “അല്ലാഹുവിന്റെ ദൂതരെ അങ്ങയെക്കാൾ അറിവുളളവരായി ഈ ഭൂലോകത്ത് വേറെ ആരെങ്കിലും ഉണ്ടോ??.
മൂസാ നബി (അ) പറഞ്ഞു “ഇല്ല”. അള്ളാഹു അഅ്‌ലം(അല്ലാഹുവാണ് ഏറ്റവും അറിവുളളലവൻ)എന്ന് പറയാൻ മൂസാ നബി (അ) വിട്ടുപോയി.

ഏറ്റവും കൂടുതൽ അറിവുള്ളവൻ അള്ളാഹു ആണല്ലോ. എന്നാൽ യഥാർത്ഥത്തിൽ മൂസാ നബി (അ) നേക്കാൾ അറിവുള്ള ഒരാളും അന്ന് അക്കാലത്തു ഉണ്ടായിരുന്നില്ല. എന്നാലും അങ്ങനെ പറഞ്ഞതിന്റെ പേരിൽ മൂസാ നബി (അ) നെ ഒന്ന് പരീക്ഷിക്കാൻ അള്ളാഹു തീരുമാനിച്ചു

ള്ളാഹു മൂസാ നബി (അ) ന് വഹിയ്യ്‌ നല്കി “മൂസാ നിന്നെക്കാൾ വിവരമുള്ള ഒരടിമ എനിക്കുണ്ട്, രണ്ട് സമുദ്രങ്ങളുടെ സംഗമസ്ഥാനത്താണ് അദേഹം കഴിയുന്നത്‌.

മൂസാ നബി (അ) ചോദിച്ചു “രക്ഷിതാവേ അദേഹത്തെ ഒന്നുകാണാൻ എന്താണ് വഴി”. അള്ളാഹു പറഞ്ഞുകൊടുത്തു “താങ്കൾ ഒരു മല്ത്സ്യം വേവിച്ചു കുട്ടയിലാകി കടൽ തീരത്ത്കൂടി സഞ്ചരിക്കുക. എവിടെവേച്ചാണോ താങ്കള്ക്ക് ആ മല്ത്സ്യം നഷ്ടപ്പെടുന്നത് അവിടെ അദേഹം ഉണ്ടായിരിക്കും”.

മൂസാ നബി (അ) അല്ലാഹുവിന്റെ കല്പനപ്രകാരം വേവിച്ച മല്ത്സ്യവുമായി നടക്കാനാരംഭിച്ചു. തന്റെ വിശ്വസ്ത ശിഷ്യൻ യശഉബ്നു നൂരാൻ ഈ യാത്രയിൽ മൂസാ നബി (അ)ന്റെ കൂടെ ഉണ്ടായിരുന്നു. പിൽകാലത്ത് അദേഹത്തിന് പ്രവാചകത്വം ലഭിച്ചിരുന്നു.

കുറെ നേരം നടന്നുതളർന്ന്‌ അവർ ഒരു പാറക്കു സമീപം എത്തി. ക്ഷീണിതനായ മൂസാ നബി (അ) മത്സ്യം സൂക്ഷിക്കാൻ ശിഷ്യനെ ഏല്പിച്ചു പാറയിൽ തലവച് ഒന്ന്‌ മയങ്ങി. ശിഷ്യൻ മത്സ്യത്തിന് കാവലിരുന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ മത്സ്യത്തിന് പുതു ജീവൻ കൈവന്നു. അതു സമുദ്രത്തിലേക്ക് എടുത്തുചാടി ഊളിയിട്ടു പോയി. അതുപോയ വഴി ഒരു ദ്വാരം പോലെ വെള്ളത്തിൽ കാണപ്പെട്ടിരുന്നു.

മൂസാ നബി (അ)ന്റെ ശിഷ്യൻ ആ കാഴ്ചകണ്ട്‌ അമ്പരന്നിരുന്നു. മൂസാ നബി (അ)നെ വിളിച്ചുണർതുന്നത് അദബുകേടാണെന്നു മനസ്സിലാക്കിയ ശിഷ്യൻ അദേഹം ഉണർന്നിട്ടു പറയുവാനായി നിശബ്ദനായിരുന്നു.

പക്ഷേ മൂസാ നബി (അ)ഉണർന്നപ്പോൾ പിശാചു ആ കാര്യം പറയുന്നത് ശിഷയെ മറപ്പിച്ചുകളഞ്ഞു. ഉറക്കമുണർന്ന മൂസാ നബി (അ)ആകട്ടെ മത്സ്യം അന്വേഷിക്കാനും മറന്നു.
ക്ഷീണം തീർന്ന അവർ വീണ്ടും നടത്തമാരംഭിച്ചു.
(തുടരും)

No comments:

Post a Comment