അപ്പോഴേക്കും പ്രഭാതമായിരുന്നു .ദുഃഖം കടിച്ചമർത്തി എന്റെ മാതാവിനെ ഞാൻ മറമാടി. അതുകൊണ്ടാണ് രാജൻ ഞാനിത്രയും താമസിച്ചു പോയത്. എന്റെ പൊന്നു മാതാവ് എനിക്ക് നഷ്ടമായി രാജൻ .എനിക്കിനി ആ തൂക്കു കയർ തരൂ.... ഒരു പൊട്ടിക്കരച്ചിലോടെ ആ യുവാവ് ഇരു കൈകൾ കൊണ്ട് തല പൊത്തിപ്പിടിച്ച് തറയിലേക്ക് ഇരുന്നു. അസീസ് രാജൻ നാഥനെ സ്തുതിച്ചു . അപ്പോഴേക്കും ജനങ്ങളിൽനിന്ന് നെടുവീർപ്പുകൾ ഉയർന്നു. സർവരും ജിജ്ഞാസയട്ക്കി രാജാവിന്റെ അടുത്ത നടപടിക്കായി കാത്തിരുന്നു .അസീസ് രാജൻ അവാച്യമായ ആനന്ദത്തോടെ മുഖൗഖി സിനെ നോക്കി വിളിച്ചു. യാ ബ്നു ഖുറാസാ.... ഖുറാസയുടെ പുത്രാ.... താങ്കൾ മോചിതനായി രിക്കുന്നു .... അടങ്ങാത്ത സന്തോഷത്തോടെ രാജാവ് കഴുമരത്തിൽ നിന്നിറങ്ങി വന്ന മുഖൗഖി സിനെ ആലിംഗനം ചെയ്തു .ആനന്ദ പൂർണ്ണവും ആഹ്ളാദ ഭരിതവുമായ നിമിഷങ്ങൾ. കണ്ടുനിന്നവരുടെ കണ്ണുകൾ പോലും ഈറനണിഞ്ഞു പോയി. സർവരും നാഥനെ സ്തുതിച്ചു അല്പം കഴിഞ്ഞ് രാജാവ് വർദ്ധിച്ച കോപത്തോടെ വിളിച്ചു. മന്ത്രി ...... വിറക്കുന്ന പാദങ്ങളോടെ ഇബ്നു നുസൈർ രാജാവിന്റെ മുന്നിൽ എത്തി .സേനാനായകാ ..... താങ്കളുംവരിക .സേനാനായകനും വിറയലോടെ രാജാവിന്റെ മുന്നിൽ എത്തി .രാജാവിന്റെ മുഖം കോപം കൊണ്ട് ചുവന്നു തുടുത്തിരുന്നു. അദ്ദേഹം അവരെ രൂക്ഷമായി നോക്കി. ആ നോട്ടം താങ്ങാനാവാതെ മന്ത്രിയും സേനാനായകനും മുഖം താഴ്ത്തി നിന്നു .ഹും!അക്രമികൾ ധിക്കാരികൾ ..അധികാര ദുർവിനിയോഗം ചെയ്തവർ രാജ്യദ്രോഹികളാണ് നിങ്ങൾ.. . നിങ്ങൾക്ക് മാപ്പില്ല .കടുത്ത പാപമാണ് നിങ്ങൾ ചെയ്തത് .എല്ലാറ്റിലുമുപരി മഹാനായ മുഖൗരിസിനെ നിങ്ങൾ വഞ്ചിച്ചു .ഇതിനു മാപ്പില്ല..... രാജാവ് കോപത്താൽ വിറച്ചു . നിങ്ങളെ നാം തൂക്കിക്കൊല്ലാൻ വിധിച്ചിരിക്കുന്നു '....മന്ത്രിയും സേനാ നായകനും ഞെട്ടിവിറച്ചു. രാജാവിന്റെ മുന്നിൽ സ്ത്രീയെയും സാക്ഷികളെയും ഹാജരാക്കപ്പെട്ടു .നിങ്ങൾക്ക് നൂറ് അടിയും ഒരു വർഷത്തേക്ക് നാടുകടത്തലും നാം വിധിച്ചിരിക്കുന്നു ....തൂക്കുകയർ ഒരുക്കിക്കോളൂ... രാജകല്പന .നിമിഷങ്ങൾക്കകം തൂക്കുകയർ ശരിയാക്കപ്പെട്ടു .എന്താണ് മന്ത്രി അവസാനമായി നിങ്ങളുടെ ആഗ്രഹം ....മന്ത്രി പ്രത്യേകിച്ചൊന്നും പറഞ്ഞില്ല . മന്ത്രിയെ കഴുമരത്തിനടുത്തേക്ക് കൊണ്ടുവരപ്പെട്ടു. അപ്പോൾ മുഖൗഖിസ് രാജാവിനെ സമീപിച്ചു .രാജൻ ..അങ്ങ് ഔദാര്യം കാട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു . ഇവർക്കെല്ലാം ഞാൻ മാപ്പ് കൊടുത്തിരിക്കുന്നു.... മുഖൗഖിസ്... രാജാവ് ഗൗരവത്തോടെ വിളിച്ചു . അതെ രാജൻ ഇവരുടെ ഹൃദയം ദുഷിച്ചതാണ് .ദുഷ്ട ഹൃദയമുള്ളവനെ ആയിരം പാലരുവിയിൽ കുളിപ്പിച്ചാലും ശരിയാവില്ല .അതുകൊണ്ട് ഇവരെ ആജീവനാന്തം നാടുകടത്തിയാൽ മതി .ഇതാണെന്റെ ആഗ്രഹം... രാജാവ് അല്പനേരം ചിന്തയിലാണ്ടു. പിന്നീട് പറഞ്ഞു താങ്കൾ മാപ്പു നൽകിയെങ്കിൽ ഞാനും ക്ഷമിച്ചിരിക്കുന്നു ..അധികം താമസിയാതെ മന്ത്രിയും സേനാ നായകനും നാടുകടത്തപ്പെട്ടു . ജനങ്ങൾ പിരിഞ്ഞു തുടങ്ങി .ഈ സംഭവത്തോടെ മുഖൗഖിസ് ജനഹൃദയങ്ങളിൽ കൂടുതൽ സ്ഥാനം പിടിച്ചു .അദ്ദേഹത്തെ ഓരോരുത്തരും ഖുറാസയുടെ പുത്രൻ എന്ന ഓമന പേരിൽ വിളിച്ചു (തുടരും)

No comments:
Post a Comment