ഖിള്ർ (അ) ഭാഗം-16


💖💖💖💖💖💖💖💖💖💖💖

ഇയാൾ സാധാരണക്കാരൻ അല്ലാ യജമാനൻ മനസ്സിൽ ആത്മഗതം ചെയ്തു. പിറ്റേ ദിവസം യജമാനൻ പറഞ്ഞു “നിങ്ങൾ ഒരു വിശ്വസ്തൻ ആണെന്നു എനിക്ക് ബോദ്യപ്പെട്ടിരിക്കുന്നു, ഞാൻ നാളെ ഒരു യാത്ര പുറപ്പെടുകയാണ്, തിരിച്ചെത്തുന്നത് വരെ വീടും വീട്ടുകാരുടേയും സംരക്ഷണം ഞാൻ താങ്കളെ ഏൽപ്പിക്കുകയാണ്. നന്നായി ശ്രദ്ധിക്കണം “.

ഖിള്ർ നബി (അ) വിനയപൂർവ്വം പറഞ്ഞു “എന്തെങ്കിലും ഒരു ജോലി കൂടിത്തന്നാൽ വലിയ ഉപകാരമായിരുന്നു “.

“അതു താങ്കൾക്കൊരു ബുദ്ധിമുട്ടല്ലെ നല്ലവനായ താങ്കളെ ബുദ്ധിമുട്ടിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല”. യജമാനൻ പറഞ്ഞപ്പോൾ ഖിള്ർ നബി (അ) പറഞ്ഞു എനിക്കൊരു ബുദ്ധിമുട്ടുമില്ല ജോലി പറഞ്ഞോളൂ “.

“എങ്കിൽ കൊറേ ഇഷിടിക ഉണ്ടാക്കി വെച്ചോളൂ. തിരിച്ചെത്തിയ ശേഷം ഒരു വീട് നിർമിക്കാനുള്ള ഉദേശം ഉണ്ട്”.ഖിള്ർ നബി (അ) യജമാനനെ സന്തോഷപൂർവ്വം യാത്രയാക്കി.

നീണ്ട യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ യജമാനന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഇഷ്ടിക ഉണ്ടാക്കുക മാത്രമല്ല കെട്ടിടം പണിയുക കൂടി ചെയ്തിരിക്കുന്നു.

അതും താനുദ്ധെഷിച്ചതിലും ഗംഭീരമായി !!! ഇതെന്തൊരു മറിമായം !!!. ഇത്രയും കൊറഞ്ഞ ദിവസങ്ങൾകുള്ളിൽ ഇയാൾ എങ്ങനെ ഇത് സാധിച്ചു.

മാസങ്ങൾ കൊണ്ട് അനേകം പേർ ചെയ്തു തീർക്കേണ്ട ജോലിയാണ് ഇദേഹം ദിവസങ്ങൾ കൊണ്ട് പൂർതിയാക്കിയിരിക്കുന്നത് എന്തായാലും ഇയാൾ സാധാരനക്കരനല്ല. നേരത്തെ സംശയങ്ങൾ ഉണ്ടായിരുന്നു ഇപ്പോൾ അതുറപ്പായി.

ഇനി തുറന്നു ചോദിക്കുക തന്നേ യജമാനൻ ദ്രിഡനിശ്ചയം ചെയ്തു. അദേഹം ഖിള്ർ നബി (അ)നെ അരികിൽ വിളിച്ചു പറഞ്ഞു “അങ്ങൊരു സാധാരണക്കാരൻ അല്ലെന്നു ഇതിനോടകം എനിക്ക് ബോധ്യമായിട്ടുണ്ട് , പറയൂ അങ്ങരാണ്.

“എന്താ സംശയം ?ഞാൻ അങ്ങയുടെ അടിമ” ഖിള്ർ നബി (അ) പറഞ്ഞു. “അതു പറഞ്ഞാൽ പറ്റില്ല അല്ലാഹുവിനെ മുൻനിരത്തി ഞാൻ ചോദിക്കുന്നു. സത്യം പറയണം അങ്ങാരാണ്. എനിക്കതറിഞ്ഞേ പറ്റു”.

ഇത്തവണ ഖിള്ർ നബി (അ) കുഴങ്ങി. അല്ലാഹുവിനെ മുൻനിർത്തി ചോദിച്ചാൽ എങ്ങനെ പറയാതിരിക്കും ???

ഖിള്ർ നബി (അ) രഹസ്യം വെളിപ്പെടുത്താൻ തീരുമാനിച്ചു. നബി പറഞ്ഞുതുടങ്ങി. യജമാനരെ ഇതുപോലെ മുൻപൊരിക്കൽ അല്ലാഹുവിനെ മുൻനിർത്തി ഒരാൾ എന്നോട് ദാനം. ചോദിച്ചതാണ് എന്നെ അടിമത്വത്തിൽ എത്തിച്ചത്.

“ഞാൻ ഖിള്ർ നബിയാണ്” യാച്ചകൻ ഭിക്ഷ ചോദിച്ചത് മുതൽ യചമാനന്റെ അടുതെതിയത് വരെ പറഞ്ഞുകൊടുത്തു.

“അല്ലാഹുവിനെ മുൻനിരത്തി ഒരാൾ ഒരു കാര്യം ആവശ്യപ്പെട്ടാൽ അതു നൽകാത്തവൻ നാളെ മുന്നിലെത്തുമ്പോൾ മുഖത്ത് തൊലിയോ മാംസമോ ഉണ്ടാകുകയില്ല”. ഇത്കേട്ട യജമാനൻ ഖിള്ർ നബി (അ) നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. നബിയെ അറിയാതെ ചെയ്തതാണ് അദേഹം മാപ്പപേക്ഷിച്ചു നബിയുടെ കാൽകൽ വീണു.

ഖിള്ർ നബി (അ) അദേഹത്തെ പിടിചെഴുന്നെല്പിച്ചു താങ്കൾ തെറ്റൊന്നും ചെയ്തിട്ടില്ല ഇത്രയും കാലം എന്നോട് നല്ലനിലക്കാണല്ലോ പെരുമാറിയത്.

യചമാനൻ പറഞ്ഞു കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി നമുക്ക് ഒരുമിച്ചു ഇവിടെ കഴിഞ്ഞു കൂടാം. അങ്ങേന്റെകൂടെ താമസിക്കണം എന്റെ സമ്പത്ത് ഞാൻ അങ്ങേയ്ക്കായി സമര്പ്പിക്കുന്നു. താങ്കള്ക്ക് ഇഷ്ടമുള്ളവിധം കൈകാര്യം ചെയ്യാം.

ഖിള്ർ നബി (അ)പറഞ്ഞു “നശ്വരമായ ഇഹലോകതിന്റെ ഒരു സംമ്പത്തിലും എനിക്ക് താല്പര്യം ഇല്ല. ഇബാദത്തിൽ മുഴുകിക്കഴിയാനാണ് എനിക്ക് താല്പര്യം. അതിനു കഴിയും വിധം എന്നെ മോചിപ്പിച്ചാൽ വളരെ ഉപകാരം.

യചമാനൻ അദേഹത്തെ മോചിതനാകി. യചമാനന് നന്ദി പറഞ്ഞു ഖിള്ർ നബി (അ)നടന്നു നീങ്ങി….
(തുടരും)

No comments:

Post a Comment