ഭീകരരൂപം പൂണ്ട രണ്ടുപേർ എന്നെ വലിച്ചിഴച്ചു കൊണ്ടു പോകുന്നു. ഒരു വലിയ അഗ്നികുണ്ഡത്തിലേക്ക് അവരെന്നെ വലിച്ചെറിയാൻ കൊണ്ടുപോവുകയാണ്. മൈലുകൾക്കിപ്പുറം തന്നെ അതിന്റെ അസഹനീയമായ ചൂട് അനുഭവപ്പെട്ടിരുന്നു. മജ്ജയും മാംസവും വെന്തുരുകുന്നതു പോലെ ഞാൻ അലറിക്കരഞ്ഞു. എന്തിനാണെന്നെ കൊണ്ടുപോകുന്നത് ?... ഞാനവരോട് ചോദിച്ചു. അല്ലാഹുവിന്റെ ദാസനെ നീ വഞ്ചിച്ചു. അതിനുള്ള ശിക്ഷയാണിത്. ഭീകരരൂപികൾ എന്നോട് പറഞ്ഞു .ഞാൻ ഞെട്ടിയുണർന്നു. വിയർത്തു കുളിച്ചിരുന്നു. അപ്പോൾ ഞാൻ. ശരീര മാകെ വിറച്ചു .പിന്നീട് എനിക്ക് ഉറക്കം വന്നില്ല .അതിനുശേഷമുള്ള ഓരോ രാത്രിയും എനിക്കുറങ്ങാൻ കഴിഞ്ഞില്ല. ഞാൻ കുടിലിൽ നിന്നും പുറത്തിറങ്ങാതെയായി. എനിക്കെന്തുപറ്റിയെന്ന് മാതാവ് പലപ്പോഴും ചോദിച്ചു. ഞാൻ പല തും പറഞ്ഞ് ഒഴിത്ത് മാറി.ഭക്ഷണപാനീയങ്ങൾ പോലും ഞാൻ വെറുത്തു. മാതാവിനെ ചികിത്സിക്കണമെന്ന് കരുതി പലപ്പോഴും ആ സ്വർണക്കിഴിക്കരികിൽ ഞാൻ എത്തി .പക്ഷെ ആ സ്വർണനാണയങ്ങൾ കാണുമ്പോഴൊക്കെ ആ സ്വപ്നത്തെ കുറിച്ചോർത്ത് ഞാൻ ഭയന്നു വിറച്ചു .എന്റെ മനസ്സ് വല്ലാതെ പശ്ചാത്തപിച്ചു. എനിക്ക് നേരിട്ട് കൊട്ടാരത്തിൽ വന്നു കുറ്റം ഏറ്റു പറയണമെന്ന് തോന്നി. പക്ഷേ എനിക്കതിന് കഴിഞ്ഞില്ല .കൊട്ടാരത്തിലെത്തി ശിക്ഷയേറ്റു വാങ്ങി കഴിയുമ്പോൾ എന്റെ മാതാവ് തനിച്ചാകുമെന്ന് ഞാൻ ഭയന്നു .കൊണ്ടാണ് ഞാനിതുവരെ വീട്ടിൽ തന്നെ കഴിച്ചു കൂട്ടിയത്. എന്നാൽ ഇന്നലെ രാത്രി.... ഞാൻ മാതാവിന്റെ അടുത്തിരിക്കുകയായിരുന്നു .അവർ ഉറങ്ങിയപ്പോൾ ഞാൻ അവിടുന്ന് എഴുന്നേറ്റു. എനിക്ക് നല്ല ക്ഷീണമുണ്ടായിരുന്നു. പക്ഷേ ഉറങ്ങാൻ ഭയന്നു. എന്നാൽ ഇടയ്ക്കെപ്പോഴോ ഞാൻ ഉറങ്ങി .വീണ്ടും ഒരു ഭീകര സ്വപ്നത്തിലേക്ക് വഴുതി വീഴുകയായിരുന്നു ഞാൻ. ഖബർ കുഴിച്ചു എന്നെ ജീവനോടെ കുഴിച്ചിടുന്ന തായാണ് ഞാൻ അന്ന് കണ്ടത് .ഭയന്ന് വിറച്ച് ഞാനുണർന്നു .അപ്പോൾ ഞാനൊരു ഞെരക്കം കേട്ടു .അത് എന്റെ മാതാവിൽ നിന്നായിരുന്നു. ഞാൻ ഭയം വിട്ടുമാറാതെ ഓടി അവർക്കരികിൽ എത്തി. അവർ കിടന്നുരുളുന്നു 'പക്ഷേ ഉറക്കത്തിൽ നിന്നും ഉണർന്നിട്ടില്ല. വീണ്ടും ദയന്നു .കരഞ്ഞുകൊണ്ട് ഉമ്മയെ വിളിച്ചു .അല്പം കഴിഞ്ഞ് എന്റെ മാതാവ് ഉണർന്നു .അവർ നന്നായി കിതക്കുന്നുണ്ടായിരുന്നു. വെള്ളം നൽകാൻ അവർ ആംഗ്യം കാട്ടി .ഞാൻ വെള്ളമെടുത്തു കൊടുത്തു. ആർത്തിയോടെ അവരത് കഴിച്ചു.എന്റെ മാതാവേ നിങ്ങൾക്കെന്തുപറ്റി?.. വേദനയോടെ ഞാൻ ചോദിച്ചു .എന്റെ മടിയിൽ കിടന്ന് അവൾ എന്നെ തുറിച്ചു നോക്കി .ഞാൻ അമ്പരന്നുപോയി. ഇതുവരെ കണ്ടിട്ടില്ലാത്ത പോലെയായിരുന്നു അപ്പോഴത്തെ അവരുടെ ആ നോട്ടം .നീ ഏതോ വലിയ പാപം ചെയ്തിരിക്കുന്നു. എന്താണ് ചെയ്തത് എന്ന് എന്നോട് പറയു മോനേ..... ഉമ്മ ഇത് പറഞ്ഞപ്പോൾ ഞാനൊന്നു പരുങ്ങി. പിന്നെ സംഭവങ്ങളൊക്കെ പറഞ്ഞു .അതു കേട്ട് എന്റെ മാതാവ് പൊട്ടിക്കരഞ്ഞു കരച്ചിലിനിടയിൽ അവർ ശ്വാസം മേലോട്ട് വലിക്കുന്നുണ്ടായിരുന്നു. ആ രംഗം എന്നെ തളർത്തി രാജാവേ.... ഞാൻ പൊട്ടിക്കരഞ്ഞു ' എന്റെ പൊന്നു മാതാവേ.. എന്നോട് ക്ഷമിക്കുക.... അവർ അത് ശ്രദ്ധിക്കാതെ വീണ്ടും കരഞ്ഞു. അവരുടെ ശബ്ദം തീരെ താണിരുന്നു. ഒടുവിൽ താഴ്ന്ന ശബ്ദത്തിൽ എന്നോട് പറഞ്ഞു. എന്റെ പൊന്നുമകനേ ...എനിക്ക് നാഥൻ നിശ്ചയിക്കപ്പെട്ട സമയം തീർന്നു. നിന്റെ കാര്യത്തിൽ ഞാൻ പൂർണ്ണ സംതൃപ്തയാക ണമെങ്കിൽ നീ ചെയ്ത മഹാ അപരാധത്തിന് പ്രായശ്ചിത്തം ചെയ്യണം. തൂക്കുമരം കിട്ടിയാലും ആ മനുഷ്യനോട് നീ മാപ്പു പറയണം .എന്നാലേ നിന്റെ മാതാവിന് പൂർണ തൃപ്തിയാകൂ ....അവരുടെ ശബ്ദം നേർത്തു നേർത്ത് ഇല്ലാതായി. ഒടുവിൽ അവരുടെ തല ഒരു വശത്തേക്ക് ചെരിഞ്ഞു. ഞാനവരെ കുലുക്കി വിളിച്ചു നോക്കി. എന്നാൽ എന്റെ പൊന്നു മാതാവ് എന്നെ വിട്ട് എന്നന്നേക്കുമായി യാത്രയായിരുന്നു .ഞാൻ ശക്തിയായി വിലപിച്ചു
(തുടരും)

No comments:
Post a Comment