ഖിള്ർ (അ) ഭാഗം-15


💖💖💖💖💖💖💖💖💖💖💖

പട്ടണത്തിലെത്തി മൃഗങ്ങളെപ്പോലെ മനുഷ്യനെ വിൽക്കുകയും വാങ്ങുകയും ചെയ്തിരുന്ന കാലം. കിയ്യിൽ ചങ്ങലയിൽ ബന്തിതനായി ഖിള്ർ നബി (അ)മും അവരിൽ ഒരാളായി.

എല്ലാം അല്ലാഹുവിൽ അർപ്പിച്ച് അവന്റെ വിധിയിൽ സംതൃപ്തനായി ഖിള്ർ നബി (അ) അടിമ കമ്പോളത്തിൽ നിന്നു. അദേഹം ഇപ്പോൾ അടിമയാണ്.

യാചകൻ പുതിയ അടിമയെ നാന്നൂറ്റി അമ്പപതു വെള്ളി നാണയത്തിനു വിറ്റു. കൊതിയനായ അയാൾ കിട്ടിയ പണവുമായി സന്തോഷത്തോടെ സ്ഥലം വിട്ടു.

പണം.. !! അതിനുവേണ്ടി ചിലരെന്തിനും മടിക്കില്ല. ധനമോഹം തലയിൽ കയറിയാൽ പിന്നെ നീതിക്കും നന്മക്കും അവിടെ സ്ഥാനം ഉണ്ടാവില്ല. “എല്ലാ സമുദായത്തിനും ഒരു ഫിത്‌ന ഉണ്ട് എന്റെ സമുദായത്തിന്റെ ഫിത്‌ന സമ്പത്താണ്‌ ” എന്ന നബി വചനം എന്ത്രയോ പരമാർഥം.

അദേഹത്തെ ചോദിച്ച പണം കൊടുത്തു വാങ്ങിയ പുതിയ യജമാനനോടൊപ്പം ഖിള്ർ നബി (അ) ഭവ്യതയോടെ നടന്നു. അല്ലാഹുവിന്റെ വിധി അതു എന്ത് തന്നേ ആയാലും അതു സ്വീകരിക്കുക തന്നേ അതിൽ യഥാര്ത സത്യവിശ്വാസിക്ക് പരിഭാവപ്പെടാൻ ഒന്നും ഇല്ല.അതിൽ വേവലാതിപ്പെടേണ്ട കാര്യവുമില്ല.

ഖിള്ർ നബി (അ)ന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. വീട്ടിലെത്തിയ അദേഹത്തിന് യജമാനൻ ജോലികൾ ഒന്നും തന്നേ നൽകിയില്ല. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി.
ഒരിക്കൽ ഖിള്ർ നബി (അ)
യജമാമാനോട് ചോദിച്ചു ” താങ്കൾ കാശുകൊടുത്ത് വാങ്ങിയതാണല്ലോ എന്നെ എന്നിട്ട് താങ്കൾ എനിക്ക് ജോലിയൊന്നും കല്പിക്കതതെന്താണ് “.

യജമാനൻ പറഞ്ഞു “അതെ ശരിതന്നേ എന്നാൽ താങ്കൾ ഒരു വൃദ്ധനല്ലേ അതുപോലെ തന്നേ ഭക്തനും. അങ്ങനെയുള്ള താങ്കളവിഷമിപ്പിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല”.

ഖിള്ർ നബി (അ)പറഞ്ഞു “എനിക്കൊരു ബുദ്ധിമുട്ടും ഇല്ല, എന്ത് ജോലിയും ചെയ്യാനുള്ള ആരോഗ്യം എനിക്കുണ്ട്”.
“ശെരി എന്നാൽ ഈ കല്ലുകളൊക്കേ വീടിന്റെ മറു ഭാഗത്തേക്ക്‌ കൊണ്ടുപോയി വെക്കുക”. ശക്തരായ ആറ് മനുഷ്യർ ഒരു ദിവസം മുഴുവൻ എടുക്കേണ്ട ജോലി അദേഹം ഒരു മണിക്കൂർ കൊണ്ട് ചെയ്തു തീർത്തു.

അള്ളാഹു ഒരു മലക്കിനെ അയച്ചു സഹായിക്കുക ആ യിരുന്നു. തന്റെ ഇഷ്ട ദാസന്മാരെ സഹായിക്കാൻ അള്ളാഹു മലക്കുകളെ നിയമിക്കുമെന്ന് വിശുദ്ധ ഖുർആൻ.

ജോലി കഴിഞ്ഞു എന്ന് ഖിള്ർ നബി (അ) യജമാനനെ അറിയിച്ചപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടു.
(തുടരും)

No comments:

Post a Comment