ഇബ്നു ഖുറാസാ
മഹാനായ മുഖൗഖിസ്
ഭാഗം:18
കൺമുന്നിൽ സ്വർണ്ണനാണയങ്ങൾ... അതിലുപരി മാതാവിന്റെ ദൈന്യമാർന്ന മുഖം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എനിക്ക് ആ സ്വർണനാണയങ്ങൾ ഒരു വലിയ ആശ്വാസമായി തോന്നി. എങ്കിലും ഞാനൊന്നും ശബ്ദിച്ചില്ല .എന്റെ മൗനം സമ്മതമായി മന്ത്രി കരുതി. എന്റെ മനസ്സ് അപ്പോൾ കലുഷിതമായിരുന്നു. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥ. ഒരു ഭാഗത്ത് എന്റെ പ്രിയ മാതാവിന്റെ മുഖം. ചെറ്റക്കുടിൽ . ദാരിദ്രം. മറുഭാഗത്ത് പൊന്നിന്റെ തിളക്കം .സുന്ദരിയുടെ മാദകസ്മിതം. എല്ലാത്തിലുമുപരി കൊടും പാപം .ഏതു തിരഞ്ഞെടുക്കണം?... എനിക്കറിയില്ലായിരുന്നു. എന്റെ മനസ്സിന്റെ ത്രാസിൽ ഞാൻ തൂക്കിനോക്കി. മാതാവിന്റെ മുഖം കൂടുതൽ പരിഗണന അർഹിക്കുന്നതായി എനിക്ക് തോന്നി .എന്നാൽ അപ്പോഴും ഞാൻ നിശബ്ദനായിരുന്നു. വിയർപ്പ് തുടച്ച് ഭയചകിതനായി ഞാൻ മന്ത്രിയേയും സേനാ നായകനെയും നോക്കി. അവർ ചിരിക്കുന്നു... ഇനി താങ്കൾ എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ പറഞ്ഞുതരാം ... കൊട്ടാരത്തിൽ ഇപ്പോ ഴൊരു പുതിയ ആളുണ്ട്. പേര് മുഖൗഖിസ് . അയാൾ ഏതോ നാട്ടിൽ നിന്ന് എങ്ങനെയോ കടലിലൂടെ ഇവിടെ എത്തിപ്പെട്ടതാണ്.... എനിക്ക് പെട്ടെന്ന് മുഖൗഖിസിനെ ഓർമ്മ വന്നു .കാരണം അദ്ദേഹത്തെക്കുറിച്ച് പലരിൽ നിന്നായി ഞാൻ കേട്ടിരുന്നു . ഞാൻ വീണ്ടും ചെവി കൂർപ്പിച്ചു. അയാളിപ്പോൾരാജാവിന്റെ ഉറ്റമിത്രമാണ് . രാജാവിനിപ്പോൾ ഞങ്ങളെ വേണ്ട. അദ്ദേഹത്തിന് പ്രിയം ഇന്നലെ വന്ന ആ വര ത്തനെയാണ് .അയാൾ ഞങ്ങൾക്ക് ഒരു വിലങ്ങുതടിയാണ്.... രാജാവാണെങ്കിൽ വാർദ്ധക്യ ദശയിലാണ്. അദ്ദേഹത്തിന് അനന്തരാവകാശികളും ഇല്ല .അദ്ദേഹത്തിന്റെ കാലശേഷം മുഖൗഖിസിനെ രാജാവാക്കുമോ എന്ന് ഞങ്ങൾ ഭയപ്പെടുന്നു. അതുകൊണ്ട് അദ്ദേഹത്തെ ഇല്ലായ്മ ചെയ്യണം .രാജാവിന്റെ മനസ്സിലെന്നല്ല ഖുറാ സയിലും അദ്ദേഹം വെറുക്കപ്പെടണം. അതിനുള്ള തന്ത്രമണിത്. അയാളില്ലാതായാൽ മന്ത്രി തന്നെ രാജാവ് .ഞാൻ രാജാവായാൽ അതിൽ നിനക്കു കൂടി കാര്യം ഉണ്ടാകും ..... ഞാൻ ഒരിക്കൽക്കൂടി ഞെട്ടി. കേട്ടിടത്തോളം മഹാമനസ്കനും പുണ്യപുരുഷനുമായ ആ മനുഷ്യനെ വഞ്ചിക്കാനോ?... എന്റെ മനസ്സിങ്ങനെ മന്ത്രിച്ചു. എങ്കിലും ഞാൻ നിശ്ശബ്ദം എല്ലാം കേട്ടിരുന്നു .മന്ത്രി തുടർന്നു ...മുഖൗഖിസ് എന്നും വിറകു വെട്ടാൻ കാട്ടിൽ പോവാറുണ്ട്. അദ്ദേഹം വനാതിർത്തിയിൽ കടക്കുമ്പോൾ താങ്കൾ ഇവളെ ആക്രമിക്കും പോലെ അഭിനയിക്കുക. ഇവൾ താങ്കളോട് സഹകരിക്കും . ആക്രമിക്കും മുമ്പ് ഈ കരിമ്പടം അവളുടെ തലയിൽ ഇടുക. ശബ്ദം കേട്ട് മുഖൗഖിസ് പാഞ്ഞെത്തും .ബാക്കി കാര്യങ്ങൾ ഞങ്ങൾ ഏറ്റു. താങ്കൾ ഇത്രയും ചെയ്താൽ മതി .ആരും അറിയുമെന്ന് ഭയപ്പെടേണ്ട. ഞങ്ങൾ മന്ത്രിയും സേനാനായകനു മല്ലേ ....അധികാര ദുർവിനിയോഗം...! ഞാനോർത്തു. പറഞ്ഞുനിർത്തിയ ശേഷം വീണ്ടും അവരെന്നെ നോക്കി .എനിക്കപ്പോഴും ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. ഞാൻ കൂടുതൽ വിയർത്തു.മനസ്സ് മാത്രമല്ല ശരീരവും വിറക്കുന്നുണ്ട് . എന്താ ഇത്രയായിട്ടും താങ്കൾ ഒന്നും മിണ്ടാത്തത്?... ഗൗരവത്തിൽ സേനാനായകൻ ചോദിച്ചു. ഞാൻ അദ്ദേഹത്തെ നോക്കി .തയ്യാറല്ലേ താങ്കൾ?. മന്ത്രിയും ഗൗരവത്തിലായി. ഞാൻ യാന്ത്രികമായി തലയനക്കി .അവർ സ്വർണ്ണക്കിഴി എന്റെ കയ്യിൽ തന്നു .വിറക്കുന്ന കരങ്ങളോടെ ഞാനത് വാങ്ങി .എന്നാൽ പൊയ്ക്കോളൂ.''... കിഴിയുമായി പുറത്തേക്കിറങ്ങുമ്പോൾ എന്റെ കാൽ പാദങ്ങൾ വിറച്ചു .കുതിരപ്പുറത്ത് തന്നെ അവരെന്നെ തിരികെ വീട്ടിലെത്തിച്ചു.ആ രാത്രി ഞാനുറങ്ങിയില്ല .പിറ്റേ ദിവസം തന്നെ ഞാൻ പുറപ്പെട്ടു .മന്ത്രി പറഞ്ഞതുപോലെ ചെയ്തു .ഒടുവിൽ മുഖൗഖിസ് പിടിക്കപ്പെട്ടു. എന്റെ ദൗത്യം വിജയിച്ചു. എന്നാൽ എന്റെ മനസ്സമാധാനം പൂർണമായും നഷ്ടമായി. അന്നു രാത്രി ഞാൻ ഉറങ്ങാൻ കിടന്നു .വളരെ താമസിച്ച് എപ്പോഴോ ഉറക്കത്തിലേക്ക് വീണു. അപ്പോൾ ഞാനൊരു സ്വപ്നം കണ്ടു. ഭീകരമായൊരു സ്വപ്നം. ഞാൻ ഞെട്ടിവിറച്ചുപോയി
(തുടരും)

No comments:
Post a Comment