പൊടുന്നനെ ആ നിശബ്ദതയെ ഭഞ്ജിച്ച് കൊണ്ട് ഒരു കുതിരക്കുളമ്പടി ശബ്ദം. ഒരു നിമിഷം ...,"രാജൻ "..... ഒരു പുരുഷശബ്ദം .എല്ലാവരുടെയും ശ്രദ്ധ ആ ശബ്ദത്തിലേക്കായി. സർവരും നടുങ്ങിത്തിരിഞ്ഞ് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി
ഒരു കുതിര മൈതാനത്തിന്റെ അങ്ങേയറ്റത്തെ നിന്ന് പാഞ്ഞുവരുന്നു. കരുത്തനായ ഒരു യുവാവ് അതിൻമേലിരിക്കുന്നുണ്ട് . ജനങ്ങൾ വഴിമാറിക്കൊടുത്തു. സർവരും ശ്വാസമടക്കിപ്പിടിച്ച് അയാളുടെ വരവ് നോക്കി നിന്നുപോയി .രാജാവിന്റെ മുമ്പിൽ എത്തിയപ്പോൾ ആ കുതിര നിന്നു .അതിൽ നിന്നിറങ്ങിയ ആളെ തിരിച്ചറിഞ്ഞ അഞ്ച് ഹൃദയങ്ങൾ ഭയന്ന് വിറച്ചു പോയി .മന്ത്രിയും സേനാനായകനും ആ സ്ത്രീയും സാക്ഷികളുമായിരുന്നു ആ ഹൃദയങ്ങളുടെ ഉടമകൾ .ഈ നുസൈറിന്റെ ശ്വാസം നിലച്ച പോലെയായി. സേനാനായകന്റെ അവസ്ഥയും ഭിന്നമായിരുന്നില്ല .നിമിഷങ്ങൾക്കുള്ളിൽ അവർ വിളറി വെളുത്തു. എന്താണ് ഇവന്റെ ലക്ഷ്യം ?.... ഉൾക്കിടിലത്തോടെ അവർ ചിന്തിച്ചു .ഈ സമയം കുതിരപ്പുറത്ത് നിന്നിറങ്ങിയ ചെറുപ്പക്കാരൻ അസീസ് രാജന്റെ കാൽക്കലേക്ക് വീണു ... "ക്ഷമിക്കണം അസീസ് രാജൻ.. ക്ഷമിക്കണം :...ഒരു പൊട്ടിക്കരച്ചിലോടെ അയാൾ പറഞ്ഞു . അസീസ് രാജാവ് ' അയാളെ പിടിച്ചുയർത്തി. അയാൾ വീണ്ടും അത്യുച്ചത്തിൽ വിലപിച്ചു. ഏയ് ....ആരാണു നീ?.... ഞാൻ.... ഞാൻ ..ഞാൻ പാപിയാണ് രാജൻ... ആ തൂക്കുകയറിന്നവകാശി ഞാനാണ് രാജൻ ... ആ കയർ എന്റ കഴുത്തിലേയ്ക്കിട്ടാലും... ജനങ്ങൾ ആകാംക്ഷയോടെ ആ രംഗം വീക്ഷിച്ചു കൊണ്ടിരുന്നു .എയ്.... യുവാവേ....താങ്കൾ എന്താണ് പറയുന്നത് ?നമുക്കൊന്നും മനസ്സിലാകുന്നില്ല തെളിച്ചു പറയൂ ....ആ യുവാവ് ഗദ്ഗദമടക്കാൻ പാടുപെട്ടു .ആയിരം കണ്ണുകൾ അയാളിലേക്ക് . സേനാനായകനും മന്ത്രിയും കൂടുതൽ നടുങ്ങി. ശരീരം വിയർത്തു കുളിച്ചു. ആ സമയം അങ്ങ് ഭൂമിയിൽ താഴ്ന്നു പോയിരുന്നെങ്കിൽ എന്ന് അവർ ആഗ്രഹിച്ചു പോയി . വളരെ ആസൂത്രിതമായി ചെയ്തിരുന്ന തന്ത്രം ഇതാ പൊളിയാൻ പോകുന്നു .ഞെട്ടലോടെ അവരോർത്തു ഈ സമയം യുവാവ് പറയുകയായിരുന്നു.. അല്ലയോ പ്രിയ രാജൻ... മുഖൗഖിസ് എന്ന ഈ മനുഷ്യൻ നിരപരാധിയാണ് രാജൻ. ഈ സ്ത്രീയെ വ്യഭിചരിച്ചത് ഞാനാണ് രാജൻ ....സർവ്വരും നടുങ്ങി. രാജാവിന്റെ മുഖം വിടർന്നു .പറയൂ .... പറയൂ....ബാക്കി കൂടി പറയൂ യുവാവേ. എന്താണെങ്കിലും വ്യക്തമായി പറയൂ...'' രാജാവേ ഞാൻ ദരിദ്ര കുടുംബത്തിൽപ്പെട്ട ഒരംഗമാണ് .എന്റെ മാതാവ് വളരെ വാർദ്ധക്യം ചെന്ന സ്ത്രീയാണ്. മാത്രമല്ല അവർ രോഗിണിയുമാണ് .ഒരു മഹാ രോഗം വർഷങ്ങളായി അവരെ തളർത്തിയിട്ടുണ്ട് .വളരെ അകലെ ഒരു ഭിഷഗ്വരൻ ഉണ്ടത്രെ .അയാളുടെ ചികിത്സ കൊണ്ട് ഈ അസുഖം ഭേദമാവുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പക്ഷേ അത്രയും തുക ഉണ്ടാക്കാൻ ഞാൻ അശക്തനായിരുന്നു . എന്റെ ഉമ്മ എന്റെ ജീവനാണ്. പക്ഷേ മത്സ്യബന്ധനമാണ് എന്റെ തൊഴിൽ .ഇതുകൊണ്ട് എന്റെ പ്രിയ മാതാവിന്റെ ചികിത്സാ ചെലവിന്റെ ധനം എങ്ങനെ സംഭരിക്കുമെന്നോർത്ത് വിഷമിക്കുമ്പോഴാണ്... ഒരു രാത്രി ...എന്റെ കൊച്ചു കുടിലിന്റെ മുന്നിൽ കതിരക്കുളമ്പടി ശബ്ദം കേട്ടത്. ഞാൻ ചെന്ന് നോക്കുമ്പോൾ രണ്ടു ഭടന്മാരാണ് .ഞാൻ അത്ഭുതപ്പെട്ടുപോയി. എന്താണ് വരവിന്റെ ലക്ഷ്യം ....ഞാൻ ചോദിച്ചു അതൊക്കെ പറയാം. താങ്കൾ ഞങ്ങൾക്കൊപ്പം വരൂ....എന്താണ് എനിക്ക് ഒന്നും മനസ്സിലാവുന്നില്ലല്ലോ കാര്യമെന്തെന്ന് പറയു....'എനിക്ക് ജിജ്ഞാസയേറി. അവർ പറഞ്ഞു .കാര്യമൊക്കെ പിന്നെ പറയാം താങ്കൾ ഞങ്ങളോടൊപ്പം വരിക.... ഇല്ല കാര്യമെന്തെന്നു പറയാതെ ഞാൻ വരില്ല .... ഞാൻ ശക്തിയുക്തം എതിർത്തു. എന്റെ മാതാവ് ഈ കുടിലിൽ തനിച്ചാണ്... അവർക്ക് എന്തെങ്കിലും സംഭവിച്ചുപോയാൽ.... ഇവിടെ മറ്റാരുമില്ല ഞാൻ പറഞ്ഞു .എയ് യുവാവേ ....താങ്കളെ കൂട്ടിക്കൊണ്ട് ചെല്ലാൻ കല്പനയുണ്ട് ....ആരുടെ ? ഞാൻ ചോദിച്ചു മന്ത്രി ഇബ്നു നുസൈറ്ന്റെ കൽപ്പന '....യുവാവ് ഇത്രയും പറഞ്ഞപ്പോൾ ഒരു നടുക്കം തീഗോളം പോലെ ഇബ്നു നുസൈറിന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. ഭയന്നുവിറച്ച് നിൽക്കുകയാണയാൾ
രാജാവ് ഇബ്നു നുസൈറിനെ രൂക്ഷമായി ഒന്ന് നോക്കി .ആ നോട്ടം താങ്ങാനാവാതെ ഇബ്നു നുസൈർ മുഖം കുനിച്ചു. യുവാവ് തുടർന്നു... മന്ത്രിയാണെന്ന് കേട്ടപ്പോൾ ഞാൻ ഒന്നറച്ചു 'ഈ അസമയത്ത് എന്തായിരിക്കും മന്ത്രിയുടെ ലക്ഷ്യം ?ഞാനങ്ങനെ ചിന്തിച്ചു നിൽക്കുമ്പോൾ വീണ്ടും ഭടന്മാരുടെ ശബ്ദമുയർന്നു .ഞങ്ങൾക്ക് തിരക്കുണ്ട്.താങ്കൾക്ക് ഈ രാത്രി തന്നെ തിരിച്ചെത്താം .മന്ത്രിക്ക് എന്തോ പ്രത്യേക കാര്യം പറയാനുണ്ട് .ഞാൻ പിന്നെ ചിന്തിച്ചു നിന്നില്ല .തിരികെ കുടിലിൽ കയറി .പിന്നെ വൃദ്ധയായ മാതാവിനോട് അനുവാദം വാങ്ങി തിരിച്ചിറങ്ങി . ഭടന്മാർ എന്നെ കുതിരപ്പുറത്ത് കയറ്റി .അവ ഞങ്ങളേയും കൊണ്ട് പാഞ്ഞു പോയി. രാത്രി ആയതിനാൽ വഴി ഏതെന്ന് അറിയാൻ കഴിഞ്ഞില്ല.കുറേ ദൂരം പിന്നിട്ട ശേഷം ഒരു വീടിനു മുന്നിൽ കുതിരകൾ നിന്നു .ഞാനും ഇറങ്ങി. അവരെന്നെ വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വീടിനുള്ളിൽ മന്ത്രി യുണ്ടായിരുന്നു.കൂടെ സേനാനായകൻ ഇബ്നു ഫുതൂഹും. ഇബ്നു ഫുതൂഹിന്റെ പേർ കൂടി കേട്ടതോടെ ജനങ്ങൾ ഒരിക്കൽ കൂടി ഞെട്ടി...എന്നെ അവർ സ്വീകരിച്ചു ഇരിക്കാൻ പറഞ്ഞു .ഞാനിരുന്നു..ഞങ്ങളുടെ ഇടയിൽ മൗനം തളം കെട്ടി നിന്നു. മന്ത്രിയാണ് ആദ്യം പറഞ്ഞു തുടങ്ങിയത് താങ്കളുടെ മാതാവിന് എങ്ങനെയുണ്ട് ?അദ്ധേഹം ക്ഷേമാന്വേഷണം നടത്തി. ആദ്യ ചോദ്യത്തിൽ നിന്ന് തന്നെ എന്നെക്കുറിച്ച് പൂർണ്ണമായി മന്ത്രിക്കറിയാമെന്ന് എനിക്ക് മനസ്സിലായി. താങ്കളുടെ മാതാവിന്റെ ചികിൽസാ ചെലവ് ഞാൻ തരാം വേണമെങ്കിൽ അതിലേറെ. പക്ഷേ എനിക്ക് വേണ്ടി വളരെ രഹസ്യമായി നിങ്ങളൊരു കാര്യം ചെയ്യണം.... മാതാവിന്റെ ചികിത്സാ ചിലവെന്ന് കേട്ടപ്പോൾ എനിക്കാകാംക്ഷയായി. ഞാനെന്തിനും തയ്യാറായിരുന്നു. യഥാർത്ഥത്തിൽ എന്റെ അവസ്ഥ മുതലെടുക്കുകയായിരുന്നു അവരെന്ന് പിന്നീടെനിക്ക് മനസിലായി. ഞാൻ എന്തും ചെയ്യാം മന്ത്രി..' ഞാൻ പറഞ്ഞു. അദ്ധേ ഹത്തിന്റെ മുഖം പ്രസന്നമായി. പൂർണ്ണ മനസ്സോടെയാണോ താങ്കൾ പറയുന്നത്.?... അതെ.. മാതാവിനോട് അതിരറ്റ് സ്നേഹമുള്ള ഞാൻ പറഞ്ഞു. പക്ഷേ കേൾക്കുമ്പോൾ താങ്കൾ ഞെട്ടരുത്. ഒരൽപ്പം കടന്ന കൈയാണ്. പക്ഷേ ആരും അറിയില്ല...എന്റെ ഉള്ള്പിടച്ചു. എനിക്ക് കൂടുതൽ ആകാംക്ഷയായി. പറയൂ മന്ത്രീ ... താങ്കളൊരു സ്ത്രീയെ വ്യഭിചരിക്കണം. അത് കേട്ട് ഞാൻ ഞെട്ടിത്തരിച്ച് പോയി.എയ്... മന്ത്രീ... എന്താണ് താങ്കൾ പറയുന്നത്? എനിക്കതിനു കഴിയില്ല. ഈ പ്രവൃത്തി വളരെ നീചമല്ലേ.... ഞാൻ പൊട്ടിത്തെറിച്ചു. എന്നാൽ മന്ത്രിയുടെ മുഖത്ത് നിസ്സംഗഭാവം. ഏയ് യുവാവേi... താങ്കൾ ഭയപ്പെടേണ്ട. മന്തി ചിരിച്ചു.. പെട്ടെന്ന് അദ്ധേഹം പേര് ചൊല്ലി ആരെയോ വിളിച്ചു. ഞാൻ നോക്കുമ്പോൾ സുന്ദരിയായ ഒരു സ്ത്രീ അങ്ങോട്ട് വന്നു.അത്ഭുതം വിട്ട് മാറാതെ ഞാൻ അവളെയും മന്ത്രിയെയും മാറി മാറി നോക്കി. ഈ സ്ത്രീയെ താങ്കൾ കണ്ടോ.ഇവളൊരു വേശ്യയാണ്. ഇവളെയാണ് താങ്കൾ വ്യഭിചരിക്കേണ്ടത്. ഞാൻ വീണ്ടും പൊട്ടിത്തെറിച്ചു.മന്തീ.... എന്നെ പോകാൻ അനുവദിക്കൂ. ഈ വൻ അപരാധം ചെയ്യാൻ ഞാനില്ല..: ഏയ് യുവാവേ താങ്കളുടെ മാതാവിനെ താങ്കൾ വിസ്മരിക്കുകയാണോ? അവരുടെ രോഗം താങ്കൾ മറന്നു പോവുകയാണോ? ഞാൻ പെട്ടെന്ന് നിശബ്ദനായി. അപ്പോൾ മന്ത്രി ഒരു വലിയ കിഴി എന്റെ മുന്നിൽ തുറന്ന് വെച്ചു. ഞാന ത്ഭുതപ്പെട്ടു .അതിൽ നിറയെ സ്വർണ്ണനാണയങ്ങൾ. ഞാനിന്നു വരെ ഇത്രയധികം നാണയങ്ങൾ ഒന്നിച്ചു കണ്ടിരുന്നില്ല. എന്റെ കണ്ണ് മഞ്ഞളിച്ചു പോയി. മനസ്സ് നിറഞ്ഞു.മന്ത്രി ചിരിച്ചു. എന്ത് പറയുന്നു യുവാവേ? :..ഞാൻ പെട്ടെന്ന് വിയർത്തു. എനിക്കൊന്നും ശബ്ദിക്കാൻ കഴിഞ്ഞില്ല.
(തുടരും)

No comments:
Post a Comment