ഖിള്ർ (അ) ഭാഗം-14


💖💖💖💖💖💖💖💖💖💖💖

അടിമച്ചങ്ങലയിൽ
——————————————————-

ഖിള്ർ നബി (അ) ഒരു വഴിയിലൂടെ സഞ്ചരിക്കുകയാ
യിരുന്നു. അപ്പോൾ എവിടെനിന്നോ ഒരു യാചകൻ അദേഹത്തിന്റെ അടുക്കൽ എത്തിയിട്ട് പറഞ്ഞു ” നിശ്ചിത ദിവസത്തിനകം ഭാരിച്ച ഒരു സംഖ്യ സ്വരൂപിക്കണം, അതിലേക്കായി അങ്ങ് ഒരു സംഭാവന തരണം അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ “.

ഖിള്ർ നബി (അ)പറഞ്ഞു. “അള്ളാഹു നിങ്ങളുടെ കാര്യങ്ങൾ എളുപ്പമാക്കിത്ത
രട്ടെ താങ്കള്ക്ക് നല്കാൻ എന്റെ പക്കൽ ഒന്നുമില്ലല്ലോ… !”

യചകൻ വിടാൻ ഭാവം ഇല്ലായിരുന്നു. “അങ്ങനെ പറഞ്ഞാൽ പറ്റില്ല താങ്കൾ ഒരു നല്ല വ്യക്തി ആണെന്ന് താങ്കളുടെ മുഖം വ്യക്തമാകു
ന്നു. അതുകൊണ്ടാണ് അങ്ങയെ ഞാൻ സമീപിച്ചത്. എന്നെ നിരാശപ്പെടുതരുത്”.

ഖിള്ർ നബി (അ) പഴയ മറുപടി ആവര്ത്തിച്ചു. അയാൾ പറഞ്ഞു “അല്ലാഹുവിനെ മുൻനിർത്തി ഞാൻ താങ്കളോട് ചോദിക്കുന്നു എനിക്കെന്തെങ്കിലും തന്നേ പറ്റു “.

ഇത്തവണ ഖിള്ർ നബി (അ) ഞെട്ടുക തന്നെ ചെയ്തു. അല്ലാഹുവിനെ മുൻനിർത്തി ആണ് ചോദിച്ചത് കൊടുക്കാ
തിരിക്കാൻ നിര്വാഹമില്ല. കയ്യിലാണെങ്കിൽ ഒന്നുമില്ല. ഇനി എന്തുചെയ്യും.???

ഒടുവിൽ ഖിള്ർ നബി (അ) പറഞ്ഞു “അല്ലഹുവിനെ മുൻനിരത്തിയാണ് നീ ചോദിച്ചത് അതിനാൽ നിന്നെ വെറും കയ്യോടെ തിരിച്ചയ
ക്കാൻ എനിക്കാവില്ല. എന്നാൽ എന്റെപക്കലാവട്ടെ ഒന്നുമില്ല.

അതിനാൽ നീ ഒരു കാര്യം ചെയ്യുക എന്നെ അടിമച്ചന്ത
യിൽ കൊണ്ടുപോയി വിറ്റ് വില വാങ്ങിക്കൊള്ളുക”. യാചകന് വിശ്വാസമായില്ല അയാൾ ചോദിച്ചു “സത്യമാണോ അങ്ങ് പറയു
ന്നത് “. അതെ സത്യമാണ് “ഞാൻ കളവു പറയാറില്ല”.

ഖിള്ർ നബി (അ)നെയാണ് വിലക്കാൻ പോകുന്നത് എന്നറിയാതെ അയാൾ മുന്നിലും ഖിള്ർ നബി (അ)
പിന്നിലുമായി ചന്തയിലേക്ക് നടന്നു…
(തുടരും

No comments:

Post a Comment