വളരെ വേദനയോടെയാണ് ഖുറാ സയിലെ ജനങ്ങൾ  അന്ന് ഉണർന്നത് .ഖുറാസയുടെ തെരുവുകളിൽ അന്ന് കടകമ്പോളങ്ങൾ  അടഞ്ഞുകിടന്നു. നഗരങ്ങളിൽ ജനത്തിരക്ക് നന്നേ കുറഞ്ഞിരുന്നു. ഖുറാസ മുഴുവൻ  അന്ന് ദുഃഖത്തിലായിരുന്നു. ജനങ്ങൾ കൊട്ടാരം ലക്ഷ്യമാക്കി യാത്രയായി. അസീസ് രാജൻ അന്ന് ഉറങ്ങിയതേയില്ല . അദ്ദേഹം ആ രാത്രി പൂർണമായും ആരാധനയിലായിരുന്നു. ശേഷം മുഖൗഖി സിന് വേണ്ടി പ്രാർത്ഥിച്ചു. നേരം വെളുത്തിട്ടും അദ്ദേഹത്തിന്  തന്റെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ തോന്നിയില്ല .ഇത്രയും വേദനയുണ്ടാക്കിയ ഒരു പ്രഭാതം ഇന്നോളം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഘോര യുദ്ധങ്ങളെയും ക്ഷാമങ്ങളെയും ദുരിതങ്ങളേയും എല്ലാം തികഞ്ഞ മനസ്സാന്നിധ്യത്തോടെ നേരിട്ട അദ്ദേഹത്തിനെ ആത്മ മിത്രത്തിന്റെ തന്റെ  വിധിന്യായം കൊണ്ടുണ്ടായ ദുര്യോഗം ആകെ തളർത്തി. അദ്ദേഹം എഴുന്നേറ്റു. പ്രഭാത കർമ്മങ്ങൾ ഒരുവിധം നിർവഹിച്ചു.പിന്നെ മുഖൗമിസിന്റെ ജയിലിനു മുന്നിലെത്തി .അദ്ദേഹം  അപ്പോഴും  ആരാധനയി ലാണ് .രാജാവ് പ്രതീക്ഷയോടെ നിന്നു. പുറത്ത് പാദചലനം കേട്ട് പ്രാർത്ഥന നിർത്തി നോക്കിയ മുഖൗഖിസ് രാജാവിനെ കണ്ടു. മുഖൗഖിസ് ചിരിച്ചു . രാജാവ് ചിരിക്കാൻ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല .രണ്ടുപേർക്കും അൽപനേരം ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല . ഇത് നമ്മുടെ അവസാനത്തെ കൂടിക്കാഴ്ചയാണ് തോന്നുന്നു അല്ലേ.... മുഖൗഖിസിന്റെ ചോദ്യം.അപ്പോഴും രാജാവിന് ശബ്ദിക്കാൻ കഴിഞ്ഞില്ല. അദ്ധേഹത്തിന്റെ നയനങ്ങൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഈ ദു:ഖം അതികഠിനമാണ് മുഖൗഖിസ്.എത്ര നിയന്ത്രിച്ചിട്ടും എനിക്ക് താങ്ങാൻ കഴിയുന്നില്ല.കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് എന്താണെന്നറിയുമോ? താങ്കൾക്കു മുമ്പേ എനിക്ക് നാഥൻ അനുവദിക്കപ്പെട്ട സമയം തീർന്നിരുന്നുവെങ്കിൽ എന്നാണ്. പക്ഷേ ഞാൻ തോറ്റു. താങ്കളുടെ തിരോധാനം കാണാൻ വിധിക്കപ്പെട്ടവനാണ് ഞാൻ...... രാജാവിന്റെ ശബ്ദം നേർത്തു.കവിളുകൾ കണ്ണുനീർ ചാലുകളായി.നര വീണ താടി കണ്ണുനീരിനാൽ വെട്ടിത്തിളങ്ങി. കാലുകൾ പതറുന്നത് പോലെ തോന്നി. വീഴാതിരിക്കാൻ രാജാവ് ജയിലഴികളിൽ മുറുകെ പിടിച്ചു. ഏയ്.. രാജൻ.... താങ്കൾ തീരെ അക്ഷമനാണല്ലോ.. ക്ഷമിക്കൂ. ജനനവും മരണവും സ്വാഭാവിക സംഭവം മാത്രമല്ലെ പിന്നെ അത് ഏത് വിധത്തിൽ വേണമെന്ന് തീരുമാനിക്കുന്നത് നാഥനാണ്. അതിൽ സന്തോഷിക്കുകയല്ലാതെ എന്തിന് വേദനിക്കണം.?..... രാജാവിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു മുഖൗസിസ്. അസീസ് രാജൻ വേദന കടിച്ചമർത്താൻ ശ്രമിച്ചു. നമുക്ക് പിരിയാം മുഖൗഖിസ്....വിധിയുണ്ടെങ്കിൽ പരലോകത്ത് വെച്ച് നാഥന്റെ കോടതയിൽ കണ്ടു മുട്ടാം..... വിറക്കുന്ന അധരങ്ങളിൽ നിന്ന് അടർന്നു വീണ വാക്കുകൾ.ആ നാല് കണ്ണുകൾ പരസ്പരം ഇടഞ്ഞു.അവ നിറഞ്ഞൊഴുകി. അങ്ങയുടെ മേൽ സർവ്വരക്ഷയും ഉണ്ടാവട്ടെ.... അവസാന വാചകം. വിറക്കുന്ന പാദങ്ങളോടെ രാജാവ് തിരിഞ്ഞു നടന്നു. അപ്പോൾ കൊട്ടാരത്തിന്റെ ഇടനാഴിയിലുടെ രണ്ട് പേർ നടന്നു വരികയായിരുന്നു മന്ത്രി ഇബ്നു ന്യസൈറും സേനാനായകൻ ഇബ്നു ഫുതൂഹും.   പൊട്ടിച്ചിരിച്ചുകൊണ്ടാണവരുടെ വരവ്. ഇടനാഴിയുടെ അങ്ങേയറ്റത്ത് നിന്നുയർന്ന പൊട്ടിച്ചിരിയുടെ ശബ്ദം കേട്ട് രാജാവ് തലയുയർത്തി നോക്കി. അദ്ധേഹം അത്ഭുതപ്പെട്ടു. ബനൂഖുറാസ മുഴുവനും മുഖൗഖിസിനെ ഓർത്ത് ദു:ഖിക്കുമ്പോൾ മന്ത്രിയും സേനാനായകന്യം ചിരിക്കുകയോ? എന്നാൽ പെട്ടെന്ന് രാജാവിനെ കണ്ടപ്പോൾ മന്ത്രിയും സേനാനായകനും ഞെട്ടിത്തെറിച്ച് പോയി
അത് ശ്രദ്ധിക്കാതെ രാജാവ് അവരെയും കടന്ന് മുന്നോട്ട് നടന്നു. ' അദ്ധേഹത്തിന്റെ മനസ്സ് കലുഷമായിരുന്നു അവരെന്തിനാണ് ചിരിച്ചത്?'... ഈ സമയത്ത് അങ്ങനെ ചിരിച്ചതിന്റെ കാരണം എത്ര ചിന്തിച്ചിട്ടും രാജാവിന് പിടി കിട്ടിയില്ല. ഈ സമയം മന്ത്രിയും സേനാനായകനും മുഖൗഖിസിന്റെ ജയിലിന് മുന്നിലെത്തി.അതുവഴി കടന്ന് പോകുമ്പോൾ അവർ വെറുതെ മുഖൗഖിസിനെ ഒന്ന് നോക്കി. അദ്ധേഹത്തിന്റെ മുഖത്തെ സന്തോഷവും ഭയമില്ലാത്ത അവസ്ഥയും അവരെ വല്ലാതെ ആശ്ചര്യപ്പെടുത്തി. അൽപ്പം കഴിഞ്ഞപ്പോൾ രണ്ട് ഭടൻമാർ അങ്ങോട്ട് വന്നു. അവരുടെ കൈയിൽ പുതുവസ്ത്രമുണ്ടായിരുന്നു ജയിൽ വാതിൽ തുറക്കപ്പെട്ടു.മുഖൗഖിസ് പുറത്തേക്കിറങ്ങി. അദ്ധേഹത്തെ ദേഹശുദ്ധി വരുത്താൻ അനുവദിച്ചു. എന്നിട്ട് വെള്ള നിറത്തിലുള്ള പുതു വസ്ത്രം ധരിപ്പിച്ചു. പിന്നെ കഴുമരം സ്ഥിതി ചെയ്യുന്ന വിശാലമായ മൈതാനത്തിലേക്ക് കൊണ്ടുപോയി. വിശാലമായ ആ മൈതാനം ജനനിബിഢമായിരുന്നു.പുണ്യപുരുഷനായ മുഖൗഖിസിനെ അവസാനമായൊന്ന് കാണാർ എത്തിയതാണ് അവരൊക്കെയും. അൽപ്പം കഴിഞ്ഞപ്പോൾ അസീസ് രാജനും അവിടെയെത്തി. അവസാനമായി എന്താഗ്രഹമാണ് നിങ്ങൾക്കുള്ളത് ?..... രാജാവിന്റെ ചോദ്യം .എനിക്ക് രണ്ട് റക്അത്ത് നിസ്ക്കരിക്കണം..... പതർച്ചയില്ലാതെ മുഖൗഖി സിന്റെ മറുപടി.ഭടൻമാർ നിസ്ക്കാരത്തിന് വേണ്ടി സൗകര്യങ്ങൾ ചെയ്ത് കൊടുത്തു. മുഖൗഖിസ് നാഥനിൽ ലയിച്ചു.തുടർന്ന് സുദീർഘമായ പ്രാർത്ഥനാ വാക്യങ്ങൾ. സർവ്വലോക സംരക്ഷകാ....ഞാൻ പാപം ചെയ്തിട്ടില്ല. പക്ഷേ ശിക്ഷിക്കപ്പെട്ടു. നിന്റെ സൃഷ്ടികളുടെ അന്ത്യം എങ്ങനെയെന്ന് വിധിക്കുന്നത് നീയാണ്. ഞാനിപ്പോൾ പൂർണ്ണ സംതൃപ്തനാണ്. എന്തിന് നീയെനിക്ക് ഈ അന്ത്യം വിധിച്ചുവെന്നോ തൂക്കിലേറ്റാൻ മാത്രം എന്ത് തെറ്റാണ് ചെയ്തതെന്നോ ഞാൻ ചോദിക്കുന്നില്ല. മറിച്ച് എന്റെ നന്ദികേടിനെക്കുറിച്ചോ ർത്ത് ഞാൻ ദു:ഖിക്കുന്നു. എന്റെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം കാംക്ഷിക്കാനില്ല .കാരണം അത് തീർത്തും അന്യൂനമല്ലല്ലാ ...നാഥാ.. യാചിക്കുകയാണ് ഞാൻ. നിന്റെ സമക്ഷത്തിലേക്ക് വരുന്ന എനിക്ക് പ്രതീക്ഷിക്കാൻ നിന്റെ ഔദാര്യമല്ലാതെ മറ്റൊന്നുമില്ല. ഇവിടെ ഞാനിതാ ശിക്ഷിക്കപ്പെടാൻ പോകുന്നു. ഒന്നുകിൽ നിനക്കെന്നെ രക്ഷിക്കാം. അല്ലെങ്കിൽ നിഗ്രഹിക്കാം. രണ്ടായാലും എന്റെ ശിരസ്സ് നന്റെ തിരുമുറ്റത്താണ് .എന്നെ പൂർണ്ണമായും ഞാനിതാ നിന്നിലേക്ക് എൽപ്പിക്കുന്നു. നിന്റെ വിധി എന്തായാലും ഞാൻ പുർണ്ണ സംതൃപ്തനാണ്. എന്നെ സ്വീകരിക്കൂ നാഥാ.... ഒടുവിൽ ഉയർത്തിയ കൈ പിൻവലിച്ച് കണ്ണു തുടച്ച് മുഖൗഖിസ് എഴുന്നേറ്റു.മൈതാനം പൂർണ്ണ നിശബ്ദം.നൂറു കണക്കിന് കണ്ണകൾ അദ്ധേഹത്തിലാണ്.ഉദ്യോഗത്തോടെ ഈ രംഗം വീക്ഷിക്കുന്നവരിൽ മുഖൗഖിസിനെതിരെ സാക്ഷി പറഞ്ഞ രണ്ട് പേരും ആ സ്ത്രീയും ഉണ്ടായിരുന്നു. അവരുടെ മുഖങ്ങൾ വല്ലാതെ വലിഞ്ഞ് മുറുകിയിരുന്നു.മുഖൗഖിസ് സന്തോഷത്തോടെ കഴുമരത്തിന് ചുവട്ടിലെത്തി.മുഖം നിർവികാരം. വേദനയുടെയോ പരിഭവത്തിന്റേയോ ലാഞ്ചനപോലുമില്ലാത്ത പുഞ്ചിരി തൂകുന്ന വദനം.തൂക്കുകയർ അദ്ധേഹത്തിന്റെ കഴുത്തിൽ വീണു. ഒരു നിമിഷം എങ്ങും നിശബ്ദം. ഓരോ ഹൃദയത്തിന്റെയും സ്പന്ദനങ്ങൾ വ്യക്തമായി കേൾക്കാം. ആ രംഗം കാണാനാവാതെ ചിലർ കണ്ണുകൾ ഇറുകെയടച്ചു.അവസാനമായി മുഖൗഖിസിന്റെയും രാജാവിന്റെയും കണ്ണുകൾ കോർത്തു.ആ കണ്ണുകളിൽ നോക്കാനാവാതെ അസീസ് രാജൻ മുഖം കുനിച്ചു.കുരുക്ക് വലിക്കാനുള്ള അവസാന കൽപ്പനക്ക് വേണ്ടി മന്ത്രി രാജാവിനെ നോക്കി. രാജാവ് മുഖമുയർത്തി .പൊടുന്നനെ ആ നിശബ്ദതയെ ഭഞ്ജിച്ച് കൊണ്ട് ഒരു കുതിരക്കുളമ്പടി ശബ്ദം. ഒരു നിമിഷം ...,"രാജൻ "
(തുടരും)

No comments:
Post a Comment