💖💖💖💖💖💖💖💖💖💖💖
ആദി പിതാവിന്റെ വസ്വിയ്യത്
——————————————————
ആദിപിതാവ് ആദം നബി(അ) മരണാസന്നനയപ്പോൾ നൂഹ് നബി (അ) ഉൾപടെ ഉള്ള തന്റെ മക്കളെ എല്ലാം വിളിച്ചു വരുത്തി ഇങ്ങനെ വസ്വിയ്യത് ചെയ്തു.
“പിൽകാലത്ത് ഭൂമിയിൽ ഒരു വലിയ ജലപ്രളയം വരാനിരിക്കുന്നു അപ്പോൾ എന്റെ ഭൗതികശരീരം കപ്പലിൽ കയറ്റി കൊണ്ട് പോവുകയും, ഞാൻ പറയുന്ന സ്ഥലത്ത് എന്നെ മറവു ചെയ്യുകയും വേണം”.
ആദം നബി (അ)പ്രസ്തുത സ്ഥലം അവർക്ക് നിർണയിച്ചു കൊടുത്തു. അദേഹം പറഞ്ഞ പ്രകാരം നൂഹ് നബി (അ)ന്റെ കാലത്ത് ജലപ്രളയം ഉണ്ടായി.
അവർ പിതാവിന്റെ ഭൗതിക ശരീരം അർഹിക്കുന്ന ആദരവോടെ കപ്പലി കയറ്റി.
മാസങ്ങളോളം വെള്ളത്തിലൂടെ ഒഴുകി നടന്ന കപ്പൽ ജലനിരപ്പ് കുറഞ്ഞു ജൂദി പർവതത്തിൽ നങ്കൂരമിട്ടു. ആദം നബി (അ)ന്റെ വസ്വിയ്യത്ത് പ്രകാരം പ്രത്യേക സ്ഥലത്ത് നബിയെ മറവു ചെയ്യാൻ നൂഹ് നബി (അ) മക്കളോട് ആവശ്യപ്പെട്ടു.
അവർ പറഞ്ഞു “പിതാവേ ആരോരും കൂട്ടിനില്ലാത്ത ഈ കനത്ത ഏകാന്തതയിൽ അതെങ്ങനെ സാധിക്കും”.
നൂഹ് നബി (അ) പറഞ്ഞു. “മക്കളെ നിങ്ങളുടെ പിതാവായ ആദം നബി (അ) പ്രാർതിച്ചിട്ടുണ്ട് തന്നെ മറമാടുന്നവർക്ക് ധീർഘായുസ്സു ഉണ്ടാവണേ എന്ന്”.
പക്ഷെ അവരാരും ജനാസ മറവു ചെയ്യാൻ ധൈര്യപ്പെട്ടില്ല. ഭൗതിക ശരീരം പിന്നെയും കപ്പലിൽ തന്നെ വർഷങ്ങളോളം കിടന്നു. നബിമാരുടെ ശരീരം ഭൂമി ഭക്ഷിക്കുകയില്ലല്ലോ !!!.
ധാരാളം വർഷങ്ങള്ക്ക് ശേഷം ഖിള്ർ നബി (അ) ആണ് ആദം നബി (അ)ന്റെ ജനാസ നിശ്ചിത സ്ഥലത്ത് മറവുചെയ്തത്.
അതുകൊണ്ട് തന്നെ ആദി പിതാവിന്റെ പ്രാർതനയും ഖിള്ർ നബി (അ)ന് ലഭിച്ചു.
ഖിള്ർ നബി (അ)ന് അന്ത്യ നാൾ വരെ അള്ളാഹു ധീർഘായുസ്സു നൽകി.
(തുടരും)

No comments:
Post a Comment