ഇബ്നു ഖുറാസാ മഹാനായ മുഖൗഖിസ് ഭാഗം:15


 അൽപനേരത്തെ മൗനത്തിനു ശേഷം മുഖൗഖിസ് സംഭവിച്ചതെല്ലാം പറഞ്ഞു. രാജാവ് എല്ലാം ശ്രദ്ധാപൂർവ്വം കേട്ടു  നിന്നു .എന്നിട്ട് ആരാഞ്ഞു. ബനൂഖുറാ സയിൽ താങ്കൾക്ക് സുഹൃത്തുക്കൾ ആണല്ലോ കൂടുതലുള്ളത്. താങ്കൾക്ക് ആരെങ്കിലും ശത്രുക്കൾ ഉണ്ടോ?... എനിക്ക് എല്ലാവരും മിത്രങ്ങളാണ് പ്രഭോ.... ശത്രുക്കളായി എനിക്കാരുമില്ല ....പിന്നെ എന്താണ് ഇവിടെ സംഭവിച്ചത്? ആ സ്ത്രീക്കും സാക്ഷികൾക്കും പിഴച്ച് പോയതാണോ?..... അവർ നിരപരാധികളാണ് .അവർ കണ്ട കാര്യങ്ങളാണ് അവർ പറഞ്ഞത്. മുഖൗഖിസ് പറഞ്ഞു. സാരമില്ല '...താങ്കൾ സർവ്വസ്വവും നാഥനിൽ അർപ്പിക്കുക അവൻ താങ്കളെ കൈവിടില്ല ഈ പ്രശ്നത്തിൽ അന്ത്യവിധി മൂന്നാം ദിവസമാണ് പ്രഖ്യാപിക്കുക .ലഭ്യമായ തെളിവുകൾ കൊണ്ട് വിധിക്കാനല്ലേ എനിക്ക് കഴിയൂ ... യഥാർത്ഥ വശം അറിയുന്നവൻ അല്ലാഹുവാണ് . രാജാവിന്റെ സ്വരത്തിൽ നിസ്സഹായതയുടെ  സ്പർശം ഉണ്ടായിരുന്നു. മുഖൗമിസ് നിർവികാരനായി ചിരിച്ചതേയുള്ളൂ  എന്നാൽ ഞാൻ മടങ്ങുകയാണ് ..രാജാവ് തിരികെ നടന്നു .മുഖൗഖിസ് വീണ്ടും പ്രാർത്ഥനയിൽ മുഴുകി

   കൊട്ടാര സദസ്സ് നിറഞ്ഞ് കവിഞ്ഞു.അസീസ് രാജാവ് ഉപവിഷ്ടനായി. സദസ്സിൽ പണ്ഡിതൻമാരും മന്ത്രിമാരും കൊട്ടാര വിദൂഷകരുമുണ്ട്. തങ്ങൾക്ക് പ്രിയപ്പെട്ട മുഖൗഖിസിനെതിരെയുള്ള വിധിയറിയാൻ ഖുറാ സയിലെ ഒട്ടുമിക്ക ജനങ്ങളും അവിടെ സന്നിഹി തരായിട്ടുണ്ട്.മുഖൗഖിസി റെ പ്രതിക്കൂട്ടിൽ ഹാജരാക്കപ്പെട്ടു.കൂടാതെ ആ സ്ത്രീയും സാക്ഷികളുമുണ്'ട്. വിചാരണ തുടങ്ങി. എന്താണ് സംഭവിച്ചതെന്ന് വിശദമായി പറയൂ...' സ്ത്രീയെ നോക്കി അസീസ് രാജാവ് കൽപ്പിച്ചു. പെട്ടെന്ന് ആ സ്ത്രീ പൊട്ടിക്കരഞ്ഞു ' പിന്നെ തേങ്ങലടക്കി അവൾ പറഞ്ഞ് തുടങ്ങി..... വിറക് ശേഖരിക്കാനാണ് ഞാൻ കാട്ടിൽ പോയത് പ്രഭോ  ഒരുവള്ളിപ്പടർപ്പിനരികിലെത്തിയപ്പോൾ പെട്ടെന്ന് എന്റെ .പിന്നിലൂടെ ഒരു കരിമ്പടം മുഖത്ത് വന്ന് വീണു. ഞാൻ ഞെട്ടിത്തെറിച്ചു പോയി. പിന്നെ പെട്ടെന്നായിരുന്നു ബലാൽക്കാര ശ്രമം. എന്റെ വസ്ത്രങ്ങൾ അയാൾ പറിച്ചെടുത്തു.ശക്തി സംഭരിച്ച് കുതറിയ ഞാൻ പ്രതിയെ iകൈയോടെ പിടികൂടി.ശേഷം എന്റെ മുഖത്തെ ആ കരിമ്പടം നീക്കി നോക്കുമ്പോൾ ഇദ്ധേഹം കിതച്ച് കൊണ്ട് നൽകുന്നത് ഞാൻ കണ്ടു...  ആരാണ് നിങ്ങൾക്ക് സാക്ഷി?... ഇവർ രണ്ട് പേരാണ് രാജാവേ .... എന്താന്ന് നിങ്ങൾ കണ്ടത്? വിവരിക്കു.... രാ ജാവ് സാക്ഷികളോടായി പറഞ്ഞു. അവരും സംഭവം പറഞ്ഞു.പ്രഭോ... ഞങ്ങളും കാട്ടിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു. അപ്പോഴാണ് ഒരു സ്ത്രീയുടെ നിലവിളി കേട്ടത്.ഞങ്ങൾ ഓടിച്ചെന്ന് ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു'..... ശരി' ഇനി പറയൂ മുഖൗഖിസ് .....എന്താണ് സംഭവിച്ചത്? മുഖൗഖി സും സംഭവങ്ങൾ വിവരിച്ചു രണ്ട് ഭടന്മാർ അവരെയും കൂട്ടി മുഖൗഖിസിന്റെ ജയിലിനു മുന്നിൽ എത്തി. കാലടി ശബ്ദം കേട്ട് മുഖൗഖസ് തലയുയർത്തി .അസ്ലമ യേയും ഫാഇസയേയും മുഖൗഖിസ് പെട്ടെന്ന് തിരിച്ചറിഞ്ഞു .തന്റെ രണ്ടാം ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയവർ. മുഖൗഖിസ് കൃതജ്ഞതയോടെ അവരെ നോക്കി . എന്നാൽ ഫാഇസയുടേയും അസ്ലമയുടെയും മുഖത്ത് വിഷാദം തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു.അവർ വേദനയോടെ പുഞ്ചിരിക്കാൻ ഒരു വ്യഥാ ശ്രമം നടത്തി . അവരുടെ ഇടയിൽ അൽപ്പനേരം നിശബ്ദത പരന്നു . എന്നെക്കാണാൻ ആയിരിക്കും അല്ലേ..... നിശബ്ദതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് മുഖൗഖിസ് ചോദിച്ചു. അതെ താങ്കളുടെ  മുഖമൊന്ന് കാരണമെന്ന് വല്ലാത്ത ആഗ്രഹം തോന്നി . താങ്കളുടെ ഈ അവസ്ഥ അറിഞ്ഞപ്പോൾ വല്ലാത്ത വിഷമം .ഒരു രണ്ടാം ജന്മമെന്നോണം താങ്കളെ നാഥൻ ഞങ്ങളുടെ കരങ്ങളിൽ എത്തിച്ചത് ഇങ്ങനെയൊരു അന്ത്യം  സമ്മാനിക്കാനാ യിരുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല .കാരണം  അവന്റെ ഓരോ പ്രവർത്തനത്തിനും ലക്ഷ്യമില്ലാതില്ലല്ലോ. ഞങ്ങളുടെയെന്നല്ല ബനൂഖുറാസയുടെ ഓരോ പൗരന്റെയും  മനസ്സാക്ഷി ക്കുള്ളിൽ താങ്കൾ നിരപരാധിയും പുണ്യപുരുഷനുമാണ്.ഈ കടുത്ത പരീക്ഷണമൊന്നും താങ്കളെ വേദനിപ്പിക്കില്ലെ ന്ന് ഞങ്ങൾ വിശ്വസിക്കുന്നു. താങ്കളെ ഞങ്ങളുടെ കയ്യിൽ കിട്ടിയത് ഒരു ഭാഗ്യമാണെന്ന് ഞങ്ങളും കരുതുന്നു . പക്ഷേ ഇപ്പോൾ ബനൂഖുറാ സ മുഴുവനും അങ്ങയെ ഓർത്ത് വേദനിക്കുകയാണ് ..... മുഖൗഖിസിന്റ നയനങ്ങൾ നനവാർന്നു .അദ്ദേഹം അവരെ സമാധാനിപ്പിച്ചു. സഹോദരന്മാരെ ഈ ലോകം പരീക്ഷണത്തിന്റെ തീച്ചൂളയാണ്. അതിലെ സമ്പത്തും പ്രതാപവും സന്തോഷവും വേദനയും എല്ലാം പരീക്ഷണങ്ങൾ തന്നെ. ജീവിതത്തിൽ സന്തോഷമോ സന്താപമോ ഇല്ലാത്തവരായി ആരു മില്ല .പക്ഷേ  ആളുകൾ ക്ഷേമത്തിൽ നാഥനെ പുകഴ്ത്തുകയും ക്ഷാമത്തിൽ അവനെ നിന്ദിക്കുകയും ചെയ്യുന്നു. അത് തീർത്തും നന്ദി കേടാണ് .ജനനവും മരണവും രാവുകളും പകലുകളും എല്ലാം പരീക്ഷണമാണ് . മനുഷ്യൻ മണ്ണിനാൽ സൃഷ്ടിക്കപ്പെട്ടവൻ. അവൻ തീർത്തും ബലഹീനൻ .ഒന്നിനും സ്വയം കഴിവില്ലാത്തവൻ. അഹങ്കാരവും നന്ദികേടും അവനു ഭൂഷണമല്ല .സന്താപത്തിലും സന്തോഷത്തിലും ദുഖത്തിലും സുഖത്തിലും നാഥനെ സ്മരിക്കുന്നവരാണ്  സൃഷ്ടികളിൽ ഉന്നതൻ. ഈന്തപ്പന വൃക്ഷം പോലെയാണ് അവൻ. വേനലിലും മഴയെത്തും അത് പുഷ്പിക്കുന്നു .ഫലം തരുന്നു. വേനലോ  മഴയോ  അതിന് പ്രതികൂലമാകാറില്ല. ഇവ രണ്ടിനേയും അത് തരണം ചെയ്യുന്നു. മനുഷ്യന്മാരും ജീവിതം ആയിരുന്നെ ങ്കിൽ '..... ഹൊ! അവൻ  മാലാഖമാരെക്കാൾ ഉത്തമനാകുമായിരുന്നു. അജയ്യനായ നാഥന്റെ അനുഗ്രഹത്തിനും പ്രതാപത്തിനും തുല്യമാകുന്ന വിധം  അവന് നന്ദി ചെയ്യാൻ സാധിക്കുകയില്ല ,മറിച്ച് തന്റെ നന്ദികേടിന് മാപ്പിരക്കലാണ്  മനുഷ്യന് ഉത്തമം ..... മുഖൗഖിസ് പറഞ്ഞുനിർത്തി .അസ്ലമയും  അബൂ ഫാഇസയും ഒരു ഉപദേശ പ്രസംഗം പോലെ ആ വാഗ്ധോരണി ശ്രദ്ധിച്ചുകേട്ടു .നാഥനിൽ അത്രയും വിശ്വസിക്കുന്ന  ഒരാൾക്ക് മാത്രമേ ഈ യൊരവസ്ഥയിലും  ഇങ്ങനെ ചിന്തിക്കാനാവൂ എന്നവർക്കറിയാം .ഈ വിശ്വാസം അവരുടെ വിഷാദത്തെ ഒട്ടൊക്കെ അകറ്റി .നിങ്ങൾ  എനിക്ക് വേണ്ടി പ്രാർത്ഥിക്കുക.... അവസാനമായി മുഖൗഖിസ് പറഞ്ഞു  അസ്ലമയും അബൂ ഫാഇസയും യാത്ര പറഞ്ഞു പിരിഞ്ഞു . രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞു  .മുഖൗഖിസിനെ  തൂക്കിലേറ്റാൻ നിശ്ചയിച്ച ദിവസം എത്തി.
(തുടരും)

No comments:

Post a Comment