💖💖💖💖💖💖💖💖💖💖💖
യാത്രയിൽ ദുൽകർനൈനിയും മലക്കും ഒരു കൊട്ടാരത്തിൽ സംഗമിച്ചു. മലക്ക് ദുൽകർനൈനിക്ക് ഒരു കല്ല് സമ്മാനിച്ച് യാത്ര ആയി. ദുൽകർനൈനിക്ക് കല്ലിനെക്കുറിച്ചു മനസ്സിലായില്ല.
തിരിച്ചു സൈന്യത്തിനടുത്തി
നടുത്തെത്തി പണ്ടിതന്മാരോട് ആ കല്ലിനെക്കുറിച്ചുള്ള രഹസ്യം പറയാൻ ആവശ്യപ്പെട്ടു.
അവർ ആ കല്ല് പരിശോദിച്ചു. അവർ അതു തൂക്കിനോക്കാനായി ത്രാസിൽ വച്ചു. എന്തത്ഭുതം മറുതട്ടിൽ അതിനെക്കാൾ നൂറു കല്ലുകൾ വച്ചിടട്ടും ആ തട്ടിന് ഒരനക്കവും സംഭവിച്ചില്ല. അവര്ക്ക് ആ കല്ലിന്റെ രഹസ്യം മനസ്സിലായില്ല.
അവർ പണ്ഡിതനും മന്ത്രിയുമായ ഖിള്ർ നബി (അ)നോട് കല്ലിന്റെ രഹസ്യം പറയാൻ ആവശ്യപ്പെട്ടു.
അല്പസമയം ആലോചിച്ച ശേഷം അദേഹം മറുതട്ടിൽ കല്ലുവച്ച് അതിനു മുകളിൽ അല്പം മണ്ണ് വാരിയിട്ടു
അത്ഭുതം തട്ടതാ ഉയരുന്നു
ഖിള്ർ നബി (അ) തുടർന്നു.
മനുഷ്യന്റെ ഉപമയാണ് മലക്ക് ആ കല്ലിലൂടെ നമുക്ക് വ്യക്തമാക്കിത്തന്നത്.
മണ്ണിട്ട് മൂടുവോളം അവന്റെ ആഗ്രഹങ്ങൾ അവനെക്കീഴ
ടക്കിക്കോണ്ടേ ഇരിക്കും എന്നര്ഥം. ആറടിമണ്ണിൽ എത്തുന്നത് വരെ അവന്റെ അവനൊന്നും മതിയാവുകയില്ല.
ഖിള്ർ നബി (അ)ന്റെ വിശദീകരണം കേട്ട പണ്ടിതന്മാര്ക്ക് അദേഹത്തിന്റെ ബുദ്ധിശക്തിയിലും പാണ്ടിത്യതിലും അവർക്ക് അഭിമാനം തോന്നി. അവർ നബിക്ക് മുൻപിൽ വളരെ ആദരവോടെ നിന്നു.
ഖിള്ർ നബി (അ) പഠിപ്പിച്ച ഇതേ ആശയംമുത്ത് നബി ﷺപല ഹദീസുകളിലൂടെയും നമ്മെ പഠിപ്പിച്ചതായി കാണാം അവയിൽ ഒന്ന്
👉🏻 “നിശ്ചയം മണ്ണല്ലാതെ മനുഷ്യന്റെ വയർ നിറയ്ക്കുകയില്ല.
(തുടരും)

 
No comments:
Post a Comment