ഇബ്രാഹീമിബ്നു അദ്ഹം (റ) ഭാഗം:36 (അവസാന ഭാഗം)


കോടനുകോടികൾക്കിടയിൽനിന്നു ഞാൻ എങ്ങനെയാണ് അങ്ങയെ കണ്ടെത്തുക ...?"

"അതിനൊരു വഴിയുണ്ട്, നീ എന്നെ മീസാൻ കല്ലിനടുത്ത് അന്വേഷിച്ചാൽ മതി..."


"പിതാവേ, മീസാൻ കല്ലുകൾക്കിടയിൽ അഞ്ഞൂറ് വർഷത്തെ അന്തരമുണ്ട്. ഞാൻ ഏത് തട്ടിലാണ് അങ്ങയെ അന്വേഷിക്കേണ്ടത് ...?"


"എന്നെ തിന്മയുടെ തട്ടിനു സമീപം അന്വേഷിക്കുക. അവിടെ കണ്ടില്ലെങ്കിൽ നരക സൂക്ഷിപ്പുകാരനായ മാലിക്കിനോട് ചോദിക്കുക. അവിടെയും ഇല്ലെങ്കിൽ സ്വർഗത്തിൽ അന്വേഷിക്കുക. ഇനിയെങ്കിലും എന്നെ വിടൂ മോനെ..."


ആ തൊണ്ടയിൽ ഒരു തേങ്ങൽ കടന്നുവോ...?

പൊന്നോമന മകനോടുള്ള വാത്സല്യത്തിന്റെ ഒരു തരിമ്പ് പൊട്ടിപുറപ്പെട്ടുവോ..?

തന്റെ ഇത്ര നാളത്തെ ജീവിതത്തിനു കളങ്കമേൽകുന്ന  വല്ലതും സംഭവിച്ചുവോ...?

അദ്ദേഹം പഞ്ചാത്തപിച്ചു. ഈ ആലിംഗനം ഇനിയും തുടർന്നുകൂടാ ...


അദ്ദേഹം പ്രാർത്ഥിച്ചു ...


"രാജാധിരാജനായ അല്ലാഹുവെ, നിന്റെ സാന്നിദ്ധ്യത്തിൽ എത്തുന്നതിന്ന് വിലങ്ങുതടിയായ എന്തും ത്യജിക്കാൻ ഞാൻ തയ്യാറാണ്.  എന്റെ പ്രിയപ്പെട്ട പുത്രനെയോ എന്നെയോ തിരിച്ചു വിളിച്ചു ഈ പ്രതിസന്ധി ഒഴിവാക്കണമേ ..."


ആ പ്രാർത്ഥന മൊഴിഞ്ഞു കഴിഞ്ഞില്ല അപ്പോഴേക്കും ഇബ്റാഹീമിനെ വരിഞ്ഞുമുറുക്കിയ മകന്റെ കാര്യങ്ങൾ അഴിഞ്ഞുപോയി... ആ റൂഹ് കൂടുവിട്ടു പറന്നുപോയി... കണ്ടുനിന്നവർ സംഭവിക്കുന്നെതെന്തന്നറിയാതെ മിഴിച്ചുനിന്നു...


സംഗതി മനസ്സിലായപ്പോൾ വാവിട്ടു കരഞ്ഞു. എന്നാൽ ഇബ്രാഹീമിൽ അതൊന്നും ഒരു ചലനവും സൃഷ്ടിച്ചില്ല. അദ്ദേഹം മകന്റെ ശേഷക്രിയകൾ ചെയ്തു നിസ്കരിച്ചു. ഖബറടക്കിയതിനു ശേഷം അവിടെ നിന്നും യാത്രയായി

 പരിസമാപ്തി ...


ത്യാഗത്തിന്റെ ഉന്നതങ്ങളിൽ ഇബ്രാഹീമിബ്നു അദ്ഹം ചെന്നെത്തി. ആത്മാവിനെ സംസ്കരിച്ചെടുക്കാൻ വേണ്ടി ശരീരത്തെ അദ്ദേഹം പീഡിപ്പിച്ചു...


ഉണങ്ങി എലും തൊലിയുമായി വെറുമൊരു പോക്കോലമായിത്തീർന്നു. അദ്ദേഹത്തിന്റെ ബാഹ്യരൂപം എങ്കിലും ആത്യദ്ധ്വാനത്തിൽനിന്നോ  അദ്ദേഹം ആണുവിട പിന്മാറിയില്ല. അങ്ങനെ  ത്യാഗസമ്പൂർണ്ണമായ ആ  ജീവിതത്തിലെ നാളുകൾ എണ്ണപ്പെട്ടുകൊണ്ടിരുന്നു ...


തന്റെ അന്ത്യം അടുത്തുവരികയാണെന്ന് ആ യതിവര്യൻ അറിഞ്ഞു ... ശിഷ്യഗണങ്ങൾക്ക്  ഭൗതികത്വത്തിന്റെ അപൽക്കരമായ സ്ഥിതിവിശേഷങ്ങളെക്കുറിച്ചും പാരത്രിക മോക്ഷത്തിന്റെ വശങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായ ഉപദേശങ്ങൾ നൽകി ...


അവസാനം ആ ദിനം വന്നണഞ്ഞു. ലോകം എന്തോ സംഭവത്തിന് സാക്ഷ്യം വഹിക്കാനെന്നവണ്ണം നിശ്ചലമായി നിന്നു. മരണത്തെ മുന്നിൽകണ്ടു കൊണ്ടും ഇബ്രാഹീമിബ്നു അദ്ഹം അചഞ്ചലനായിനിന്നു. ദുനിയാവിന്റെ പ്രീണനങ്ങളിൽ അകപ്പെടാതെ രക്ഷപ്പെടുത്തിയ അല്ലാഹുവിന്ന് അദ്ദേഹം ആയിരമായിരം സ്തുതികളർപ്പിച്ചു. പരിശുദ്ധ കലിമത്ത് ഉച്ചരിച്ചുകൊണ്ട് ആ  ആത്മാവ് ഈ ലോകത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞു ...

ഇന്നാലില്ലാഹീ വഇന്നാഇലയ്ഹി റാജിഊൻ ...


അല്ലാഹുവിന്റെ  ഔലിയാക്കൾ അവർ മരിച്ചാലും മരിക്കുന്നില്ല. അവർ ഖബറിൽ ജീവിച്ചിരിക്കുന്നു. അവർ നിസ്കരിക്കുന്നു. നോമ്പ് നോൽക്കുന്നു. അങ്ങനെയുള്ള പരിശുദ്ധമായ ആ മഹാനുഭാവന്റെ ഓർമ്മ ഖിയാമം വരെ നിലനിൽക്കും. അള്ളാഹു (സു) നമ്മെയേവരെയും ആ മഹാനുഭവാനോടുകൂടെ സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂട്ടട്ടെ .

آمِينْ يا رَبَّ الْعَالَمِينْ


【മഹാനവർകൾക്ക് ഒരു ഫാത്തിഹ ഓതി ഹദിയ ചെയ്യുവാൻ താൽപര്യപ്പെടുന്നു ...

abdul rahiman 

No comments:

Post a Comment