ഇബ്രാഹീമിബ്നു അദ്ഹം (റ) ഭാഗം:25


അടിക്കാൻ വേണ്ടി ഉയർത്തിയ കരങ്ങൾക്ക് താഴ്ത്താൻ കഴിയുന്നില്ല ...
ഇതെന്തു കഥ ...? ആ കൊള്ളക്കാരന് ആകെ വേവലാതിയായി. അയാൾ ചിന്തിച്ചുനോക്കി. തന്റെ മുമ്പിൽ വീണുകിടക്കുന്ന ചുമട്ടുകാരൻ വെറും സാധാരണക്കാരനല്ലെന്ന് അയാൾക്ക് മനസ്സിലായി. ഇദ്ദേഹത്തെക്കൊണ്ട് പെരുത്തപ്പെടീക്കാതെ തന്റെ കൈകൾ പൂർവ്വസ്ഥിതി പ്രാപിക്കുകയില്ലെന്നുള്ള ഉത്തമബോധ്യം ആയാൾക്കുണ്ടായി. അതുവരെ ഒരു കൊലയാളിയുടെ ക്രൂരത നിഴലിച്ചിരുന്ന ആ മുഖത്ത് ഇപ്പോൾ കാണുന്നത് ഒരുതരം ദയനീയതയാണ് ...


" ബഹുമാന്യവരെ എനിക്ക് നിങ്ങളെ മനസ്സിലാകാതെ പറ്റിപ്പോയതാണ്. എന്നോട് ക്ഷമിക്കേണമേ ... എന്റെ കൈകൾ പൂർവ്വസ്ഥിതി പ്രാപിക്കുവാൻ അള്ളാഹുവിനോട് പ്രാർത്ഥിക്കേണമേ ..."


ഇബ്രാഹീമിബ്നു അദ്ഹം അയാൾക്കുവേണ്ടി പ്രാർത്ഥിച്ചു. തൽക്ഷണം അയാൾക്ക് കരങ്ങൾ താഴ്ത്താൻ കഴിഞ്ഞു. ദുആക്ക് ഉത്തരം കിട്ടുന്ന ഒരു മഹനീയനെയാണല്ലൊ താൻ മർദ്ധിക്കുകയും അവഹേളിക്കുകയും ചെയ്തത് എന്നോർത്ത് ആ കവർച്ചക്കാരന് എന്തെന്നില്ലാത്ത പശ്ചാതാപമുണ്ടായി ...

അയാൾ ഇബ്രാഹീമിബ്നു അദ്ഹമിന്റെ കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു ...


അപ്പോൾ ഇബ്രാഹീമിബ്നു അദ്ഹം പറഞ്ഞു ...


" ഇതെല്ലാം ഞാനനുഭവിക്കേണ്ടതാണ്. ഒരുപാട് പാവപ്പെട്ടവരെ ഞാൻ മർദ്ദിച്ചിട്ടുണ്ട്. അധികാരത്തിന്റെ അഹന്തയിൽ ഒരുപാട് രക്തം ചിന്തിയിട്ടുണ്ട്. അതിന്റെയെല്ലാം പ്രതികാരം ഈ ലോകത്തുനിന്നുതന്നെ അനുഭവിക്കുന്നതാണ് എനിക്കിഷ്ടം ..."


"എങ്കിൽ അങ്ങയുടെ ശിഷ്യനാകാൻ എന്നെയും  എന്റെ അനുയായികളെയും അനുവദിക്കണം ..."


"ഈ ലോകത്തോടുള്ള സകല കെട്ടുപാടുകളും ഉപേക്ഷിക്കുന്നവർക്കേ അതിനു സാധിക്കുകയുള്ളൂ ..."


അയാൾ സമ്മതിച്ചിരിക്കുന്നു.

ഭൗതിമായ ഒന്നിനേയും ഇനി ഞങ്ങൾക്ക് ബന്ധമുണ്ടായിരിക്കുകയില്ല...


അങ്ങനെ ആ കവർച്ചക്കാരനെയും അനുയായികളെയും ഇബ്രാഹീമിബ്നു അദ്ഹം  തന്റെ ശിഷ്യന്മാരായി സ്വീകരിച്ചു ...

സ്വീകരിക്കാൻ ചെന്ന് പൊതിരെ തല്ലി ...


ഇബ്റാഹീമിബിനു അദ്ഹമിന്റെ കൂടെ ഇപ്പോൾ മുപ്പത് ശിഷ്യഗണങ്ങളുണ്ട്...


ഒരുകാലത്ത് ജനങ്ങളെ കിടുകിടാ വിറപ്പിച്ച കവർച്ചക്കാരായിരുന്നു അവർ. ഇന്നവർക്ക് ധനത്തോടും ഐഹിക സുഖഭോഗങ്ങളോടും ഒട്ടും ആസക്തിയില്ല. അവർ എല്ലാവരും തന്നെ അല്ലാഹുവിന്ന് ഇബാദത്ത് ചെയ്തുകൊണ്ട് ദിനരാത്രങ്ങൾ കഴിച്ചു. ശിഷ്യരുടെ അദ്ധ്വാനത്തിന്റെ ഫലം ഭുജിക്കാൻ ഒരിക്കലും ഇബ്‌റാഹീം ഇഷ്ടപ്പെട്ടില്ല ... നേരെമറിച്ച് തന്റെ അദ്ധ്വാനഫലത്തിൽ നിന്ന് അവരെ ഊട്ടാനാണദ്ദേഹം ആഗ്രഹിച്ചത്...

അതിന് എതിര് നിൽക്കുന്നത് അദ്ദേഹം പൊറുപ്പിച്ചിരുന്നില്ല ...


തന്റെ ശിഷ്യൻമാരോട് ഇബ്‌റാഹീം പൂർവ്വകാല കഥകളെല്ലാം പറഞ്ഞു. താൻ ആരാണെന്നുള്ള രഹസ്യം ഒരിക്കലും പുറത്തുവിടരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗുരുവിന്റെ ഉപദേശങ്ങൾ അക്ഷരംപ്രതി അനുസരിച്ചുകൊണ്ട് കുഞ്ഞാടുകളെപ്പോലെ ആ ശിഷ്യഗണങ്ങൾ ജീവിച്ചുപോന്നു ...


എന്നാൽ ഈ ജീവിതം ദീർഘകാലം തുടരാൻ അവർക്കായില്ല. സുഗന്ധദാഹിയായ അത്തർ മറ്റുള്ളവർക്ക് മണമേൽക്കാതെ എത്രകാലമാണ് മൂടിവെക്കാൻ പറ്റുക ...? എന്നത് ഇബ്റാഹീമിനു അദ്ഹത്തെ എങ്ങനെയോ കേട്ടറിഞ്ഞ് ജനങ്ങൾ അന്വേഷിച്ചുവരാൻ തുടങ്ങി. ആദ്യമാദ്യം ചെറിയ സംഘങ്ങൾ മാത്രമാണ് എത്തിച്ചേർന്നത്. പിന്നെപ്പിന്നെ ജനസഞ്ചയങ്ങളായിത്തീർന്നു...


ഏകാന്തത ഇഷ്ടപ്പെടുന്ന ഇബ്റാഹീമിനു അദ്ഹം പൊറുതിമുട്ടി. ഇവിടുന്ന് രക്ഷപ്പെടണം ... അദ്ദേഹം തന്റെ ശിഷ്യഗണങ്ങളെ അരികിൽ വിളിച്ച് ഇപ്രകാരം പറഞ്ഞു ...
(തുടരും)

No comments:

Post a Comment