ഇബ്രാഹീമിബ്നു അദ്ഹം (റ) ഭാഗം:9



രാജാവ് പറഞ്ഞു, ഈ കഥയെല്ലാം നിന്‍റെ മുഖഭാവത്തില്‍നിന്നു തന്നെ എനിക്ക് മനസ്സിലായി. നീ അടികൊണ്ടയുടനെ ചിരിച്ചതെന്തിനാണെന്നാണ് എനിക്ക് മനസ്സിലാകാത്തത് ...?
അതെ...  ഞാനീ ചെയ്ത അപരാതത്തിനു

അങ്ങയില്‍ നിന്ന് കിട്ടുന്ന ശിക്ഷ

അതികഠിനമായിരിക്കുമെന്ന് ഞാന്‍

കരുതിയിരുന്നു. എന്നാല്‍ ഈ പ്രഹരം

കൊണ്ട് അതവസാനിച്ചു. ആ സന്തോഷം കൊണ്ടാണ് ഞാന്‍ ചിരിച്ചത് ...


‘’പിന്നെ നീ പോട്ടിക്കരഞ്ഞതെന്തിനാണ്...? ‘’


അത്.......അത് തിരുമേനീ....


ഞാൻ ഒരൊറ്റക്കാര്യം ഓർത്തുകൊണ്ടാണ്... അങ്ങയുടെ പരിതാപകരമായ അവസ്ഥ എനിക്ക് അങ്ങയില്‍നിന്നു കിട്ടിയ പ്രഹരത്തിനു ഒരു പരാതിയുമില്ല. നേരെമറിച്ച്

സന്തോഷമേയുള്ളൂ....


കേവലം നിമിഷങ്ങൾ മാത്രം ഈ മൃതുല മെത്തയില്‍ വിശ്രമിച്ചതിനു

എന്‍റെ യജമാനനായ അങ്ങയില്‍

നിന്നെനിക്കു ലഭിച്ചത് ഈ

പ്രഹരമാണ്. എന്നാല്‍ സ്ഥിരമായി

ഈ മൃതുലമെത്തയില്‍ ശയിക്കുകയും

സകലവിധ സുഖാഢംബരങ്ങളും

ആസ്വദിക്കുകയും ചെയ്യുന്ന

അങ്ങേയ്ക്ക്, അങ്ങയുടെയും

എന്‍റെയും യജമാനനില്‍നിന്നും

ലഭിക്കുന്ന ശിക്ഷ എന്തായിരിക്കും...

ഈ ഒരു കര്യമോര്‍ത്തുകൊണ്ടാണ്

ഞാന്‍ പൊട്ടിക്കരഞ്ഞുപോയത് ...


ഒരുനിമിഷം രാജാവ് പ്രതിമയെപോലെ

നിശ്ചലനായി നിന്നുപോയി ...


ഒരിക്കലും പിറകോട്ടു തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ലാത്ത

അദ്ദേഹത്തിനെ തന്‍റെ പൂര്‍വകാല

ജീവിതത്തെ കുറിച്ചുള്ള സ്മരണകള്‍

വേട്ടയാടാന്‍ തുടങ്ങി...

വെറും നശ്വരമായ ഐഹിക

സുഖാഢംബരഭരങ്ങളെ 

വാരിപ്പുണര്‍ന്നുകൊണ്ട്, തന്‍റെ

കീര്‍ത്തിക്കുവേണ്ടി രക്തച്ചൊരിച്ചില്‍

നടത്തികൊണ്ട് ഇത്രയുംകാലം ജീവിതം

നയിച്ചു. ഇതുവരെ എല്ലാമൊരു

ഹരമായിരുന്നു. ആസ്വാദകരമായ ജീവിതത്തെ വാരിപ്പുണരുന്നതിനിടയില്‍

പാരത്രീക ജീവിതത്തെക്കുറിച്ച് ഒട്ടും

തന്നെ ചിന്തിച്ചില്ല. തന്‍റെയും

ലോകത്തിന്റെയും യജമാനനായ

അള്ളാഹു സുബുഹാനഹു വതാലയെ

കുറിച്ചു അല്പം പോലും ഓര്‍ത്തില്ല. ഇപ്പോള്‍ ഇതാ ഈ അടിമപ്പെണ്ണു തന്‍റെ കണ്ണ്

തുറപ്പിച്ചിരിക്കുന്നു. അവള്‍

വലിയൊരു പാഠം  തന്നെ

പഠിപ്പിച്ചിരിക്കുന്നു...


ഒരു നിമിഷ നേരം അവള്‍ ഈ മെത്തയില്‍

കിടന്നതിനു അവളുടെ യജമാനനില്‍

നിന്ന് പ്രഹരം കിട്ടി തനിക്കോ...?



ജീവിതത്തില്‍ ഇതേ വരെ സ്വന്തം

സുഖം മാത്രമേ നോക്കിയിട്ടുള്ളൂ...

അതിന് വേണ്ടി എന്ത് ത്യാഗവും സഹിച്ചു.

മറ്റുള്ളവരുടെ രക്തത്തിലും കണ്ണുനീരിലും

തന്‍റെ സുഖ മാളിക പടുത്തുയർത്തുന്നതില്‍ ഒട്ടും തന്നെ കുറ്റബോധം തോന്നിയിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ അവയെല്ലാം തന്‍റെ ഹൃദയത്തില്‍ വന്നടിക്കുകയാണ് ...


പൂര്‍വകാല ജീവിതത്തിലെ

പാപപങ്കിലമായ നാളുകള്‍ ഇന്ന്

തന്നെ വേട്ടയാടുകയാണ്...


രാജാവ് പിന്നെ ഒരക്ഷരം ഉരിയാടിയില്ല ...


അടിമപ്പെണ്ണിന്‍റെ വാക്കുകള്‍

വിഷലിപ്തമായ ശരങ്ങള്‍

പോലെ രാജാവിന്റെ ഹൃദയത്തെ

നീറ്റിച്ചു. ഊണിലും ഉറക്കത്തിലും

അദ്ദേഹത്തിന് താൽപര്യമില്ലാതായി.

തന്‍റെ പാപങ്ങൾക്ക് എങ്ങിനെ

പ്രായശ്ചിത്തം ചെയ്യണമെന്നറിയാതെ അദ്ദേഹം കുഴഞ്ഞു ...
(തുടരും)

No comments:

Post a Comment