ഇത്രയും കാലം ഭൗതീക ജീവിതത്തിന്റെ മായിക ലഹരിയില്‍ ഉന്മത്തനായി
നടക്കുകയായിരുന്ന രാജാവ് ...
എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ
ഹൃദയത്തില്‍ പാശ്ചാത്താപത്തിന്റെ കൊച്ചോളങ്ങള്‍ അലയടിച്ചു തുടങ്ങി ...
അല്ലാഹുവിന്‍റെ ഹിദായത്തിന് ഭാഗ്യം സിദ്ദിച്ചവര്‍ അവര്‍ എത്രതന്നെ
ദുര്‍വൃത്തരാണെങ്കിലും ശരി, ഒരു ചെറിയ
സംഭവം മതി മഹത്തായ വഴിത്തിരിവ്
സൃഷ്ടിക്കാന്‍ എന്നതിന്‍റെ ഏറ്റവും വലിയ
ഉദാഹരണമാണ് ഇവിടെ കണ്ടത് ...
ഈ സംഭവത്തിനു ശേഷം ഒരിക്കലും
തന്നെ രാജാവിനു മതിമറന്നു ഭൗതീക
സുഖലോലുപതയില്‍ ലയിക്കാന്‍
കഴിഞ്ഞിട്ടില്ല ... പുതിയ സാമ്രാജ്യങ്ങള്‍
വെട്ടിപിടിക്കണമെന്നുള്ള ആഗ്രഹംതന്നെ
ഇല്ലാതായി... ആഢംബരങ്ങളില്‍ നിന്ന്‍
അകലാന്‍ തന്നെ ദാഹമുണ്ടായി. എങ്കിലും
ഐഹീകമായ കേടുപാടുകളില്‍ നിന്ന്
പെട്ടന്നങ്ങ് വിട്ടുപോകാന്‍ അദ്ദേഹത്തിന്
സാധിച്ചില്ല ...
ഒരു വലിയ സാമ്രാജ്യത്തിന്റെ
അധിപനല്ലേ പെട്ടെന്നങ്ങ് പ്രജകളെ
അനാധമാക്കുവാന്‍ പറ്റുമോ...?
ഈയൊരു ചിന്ത കൊണ്ടുമാത്രം
അദ്ദേഹം ഭരണത്തില്‍ തുടര്‍ന്നു.
രാജാവായി പ്രജകളുടെ ക്ഷേമങ്ങള്‍
നോക്കി ജീവിക്കുന്നതും പുണ്യമല്ലേ ...
ആ നിലക്കായി പിന്നെ അദ്ദേഹത്തിന്‍റെ
ചിന്ത. തന്‍റെ പ്രജകളെ അകമഴിഞ്ഞ്
സ്നേഹിക്കുകയും, അവരുടെ
കണ്ണുനീരൊപ്പുകയും, വിഷമതകള്‍
പരിഹരിക്കുകയും ചെയ്തുകൊണ്ട്
മഹാരാജാവ് നാളുകള്‍ നീക്കി ...
തിരക്കിട്ട രാജ്യകാര്യങ്ങൾക്കിടയില്‍നിന്നും
നമസ്കരിക്കാനും, ഖുര്‍ആന്‍ പാരായണം ചെയ്യാനും മറ്റു ഇബാദത്ത്കള്‍ക്കും
അദ്ദേഹം സമയം കണ്ടെത്തി
ഭൗതിക ലഹരിയിൽ നിന്നും തീർത്തും വിമുക്തിയില്ലെങ്കിലും അധ്യാത്മീക കാര്യങ്ങളിലുള്ള പ്രതിപത്തി രാജാവിന്ന് നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരുന്നു ...
അല്ലാഹുവിനെക്കുറിച്ചും ആഖിറത്തേക്കുറിച്ചും കൂടുതൽ കൂടുതൽ കേൾക്കുവാനും അറിയുവാനുമുള്ള ത്വര അദ്ദേഹത്തിന്റെ ഹൃദയത്തിൽ വളർന്നുവന്നു. മതപ്രഭാഷണവും മറ്റു ദീനിയായ സഹായങ്ങളും നടക്കുന്നിടത്തെല്ലാം രാജാവ് എത്തിച്ചേർന്നു. ഉന്നതന്മാരായ പണ്ഡിതന്മാരുടെയും സൂഫിവാര്യന്മാരുടെയും ആഗമന വാർത്ത അറിഞ്ഞാലുടൻ അവരുടെ അടുത്ത് ഓടിയെത്തുകയും അവരിൽനിന്ന് വിജ്ഞാനം നുകരുകയും ചെയ്യുന്ന പതിവ് രാജാവ് തുടർന്നുകൊണ്ടിരുന്നു ...
തിരുമേനി, നമ്മുടെ രാജ്യത്ത് മഹാനായ ഒരു സൂഫിവര്യൻ എത്തിച്ചേർന്നിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാൻ നാടിന്റെ നാനാഭാഗത്ത് നിന്നും ജനങ്ങൾ എത്തിച്ചേരുന്നു ...
അന്നൊരിക്കൽ ഒരു ഭടൻ വന്ന് രാജാവിനെ ഉണർത്തിച്ചതാണ് ഈ വിവരം...
സൂഫിവാര്യനോ ... എങ്കിൽ അദ്ദേഹത്തിന്റെ പ്രഭാഷണം നമുക്കൊന്ന് കേൾക്കണം ...
അന്നുതന്നെ പ്രഭാഷണം കേൾക്കാൻ രാജാവ് പോവാൻ സന്നദ്ധനായി ...
സാധാരണക്കാരുടെ യാത്രപോലെ അല്ലല്ലോ, മഹാരാജാവല്ലേ ... എങ്ങോട്ട് പുറപ്പെടുകയാണെങ്കിലും കൂടെ കുറെ സൈന്യങ്ങളും പരിവാരങ്ങളും ഉണ്ടാകും...
ഉപദേശം കേൾക്കാൻ പോവുകയാണെന്ന് വെച്ച് അതില്ലാതാക്കാൻ പറ്റുമോ ...?
അങ്ങിനെ പരിവാരങ്ങളോടുകൂടിത്തന്നെയാണ് രാജാവ് പ്രഭാഷണ സ്ഥലത്തേക്ക് പുറപ്പെട്ടത്.
(തുടരും)

 
No comments:
Post a Comment