ഇബ്രാഹീമിബ്നു അദ്ഹം (റ) ഭാഗം:5

ഇബ്രാഹീമിബ്നു അദ്ഹം (റ)
ഭാഗം:5

തങ്ങളെ എല്ലാവരെയും വിഡ്ഢികളാക്കി. കൊട്ടാരത്തിന്റെ ശക്തമായ വാതിലുകള്‍ തള്ളിത്തുറന്നു. കാവൽകാരെ കബളിപ്പിച്ച് ഇയാള്‍ കൊട്ടാരത്തിനകത്ത് കയരിക്കൂടിയില്ലേ ഇതെല്ലാമോർത്തുകൊണ്ട് അവര്‍ കോപാകുലരായത് ...


കഠിനമായ കോപത്തോടുകൂടി അവര്‍ മനുഷ്യനെ പിടികൂടി. പലരും മര്‍ദ്ദനത്തിനു വേണ്ടി അയാളുടെ ദേഹത്തില്‍ കൈ വെക്കനാഞ്ഞു. പക്ഷേ കൂട്ടത്തില്‍ നിന്നും കരുത്തനും ആജ്ഞാനുശക്തിയുള്ളവനുമായ ഒരുത്തന്‍ ആ ഉദ്യമത്തില്‍ നിന്നും അവനെ തടഞ്ഞു ...


നിങ്ങളെന്താണീ കാണിക്കുന്നത് ഇയാളുടെ മട്ടും ഭാവവും സംസാരവുമെല്ലാം കേട്ടിട്ട് തികച്ചും ഒരു ഭ്രാന്തനെ പോലെയാണിരിക്കുന്നത്.ബുദ്ധിക്കു സ്ഥിരതയില്ലാത്തവനെ ഉപദ്രവിക്കുന്നത് ശരിയല്ല ...


ഇത്രയും പറഞ്ഞുകൊണ്ട് അയാള്‍ ആഗതന്‍റെ സമീപം വന്നു ഇപ്രകാരം ചോതിച്ചു ...


 ഹേ മനുഷ്യാ   നിങ്ങളെങ്ങിനെ ഈ കൊട്ടാരത്തില്‍ കയറിപ്പറ്റി...

ഉരുക്കുകൊണ്ടുണ്ടാക്കിയ കവാടങ്ങളല്ലേ പോരാത്തതിന് ശക്തരും ആയുധ ധാരികളായ പാറാവുകാരും. അവരുടെയെല്ലാം  കണ്ണുവെട്ടിച്ചു നിങ്ങളെങ്ങിനെ ഇതിനകത്ത് കയറി ...


ഞാന്‍ എന്‍റെ ഒട്ടകത്തിനെ കാണാതായിട്ട് പല സ്ഥലത്തും തിരഞ്ഞു നടന്നു. എവിടെയും കണ്ടെത്തിയില്ല. കൂട്ടത്തില്‍ ഇവിടെയും തിരയാമെന്നുവച്ചു ...


“  എന്‍റെ ഒട്ടകത്തെ ഇവിടെയെങ്ങാനും കണ്ടോ ...??? ”


വീണ്ടും അതെ പല്ലവി തന്നെ. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ മറ്റുള്ളവരെ കൈ വയ്ക്കുന്നതില്‍ നിന്നും തടഞ്ഞ ആ പരിചാരകനും ദേഷ്യവും കോപവും വന്നു തുടങ്ങിയിരിക്കുന്നു...

അയാള്‍ ചോദിച്ചു ,,,,, ഹേ മനുഷ്യാ.....

നിങ്ങൾക്കു ഭ്രാന്തുണ്ടോ...?


ഈ സ്ഥലം എതാണെന്നാണ്  നിങ്ങള്‍ വിചാരിക്കുന്നത് ... ?

ഇത് രാജകൊട്ടാരമാണ് ...!!!

രാജകൊട്ടാരത്തിലാണോ ഒട്ടകത്തെ തിരയുന്നത്...??

അതൊന്നും ആഗതന്‍ ശ്രദ്ധിക്കുന്നില്ല... അയാള്‍ വീണ്ടും തന്‍റെ ശ്രമം തുടരാനുള്ള ഭാവമാണ്. എന്നെ വിടൂ

ഞാന്‍ ഇവിടം മുഴുവനും ഒന്ന് കയറിയിറങ്ങട്ടെ

ഇവിടെയെങ്ങാനും ആരുടെയെങ്ങാനും ശ്രദ്ധയില്‍ പെടാതെ എന്‍റെ ഒട്ടകം നില്പുണ്ടെങ്കിലോ ...?


അയാള്‍ കുതറി. ഭടന്മാര്‍ ശക്തിപൂര്‍വ്വം പിടിച്ചു നിര്‍ത്തി ...

ഇയാള്‍ തികച്ചും ഒരു ഭ്രാന്തന്‍ തന്നെ...

അവര്‍ തീരുമാനിച്ചു ...


ഈ ശബ്ദ കോലാഹലങ്ങളാണ് രാജാവിന്‍റെ ചെവിയിലെത്തിയത്

ആരവിടെ ...


ചക്രവർത്തിയുടെ സ്വരം കേട്ട് ഒരു ഭടൻ ഇങ്ങോട്ടോടിവന്നു ...

എന്താണ് ഇവിടെയൊരു ബഹളം...?

അത് ഒരപരിചിതൻ കൊട്ടാരത്തിൽ കയറിയിരിക്കുന്നു ... അയാളെ പിടിച്ച് പുറത്താക്കുന്നതിന്റെ ബഹളമാണ്...


അയാളുടെ ആവശ്യമെന്താണ് ... ?


ഒരാവശ്യവുമില്ല... വർത്തമാനം കേട്ടിട്ട് അയാളൊരു ഭ്രാന്തനാണെന്നാണ് തോന്നുന്നത്...


ങും അതെന്താ ...


അയാളുടെ ഓരോട്ടകം കാണാതായിരിക്കുന്നുവത്രെ... അത് തിരയാനാണ് കൊട്ടാരത്തിനകത്ത് കയറിയതെന്നാണ്...


രാജാവിന് ആ വാർത്ത കേട്ട് അത്ഭുതം തോന്നി... ഒട്ടകം തിരയുന്നത് രാജകൊട്ടാരത്തിലോ ...? വിചിത്രം തന്നെ ... ആട്ടെ അയാളെ ഉടൻ നമ്മുടെ സന്നിധിയിൽ ഹാജരാക്കൂ ...
(തുടരും)

No comments:

Post a Comment