ഒരിക്കല്‍ വിശുദ്ധ ഖുർആനിലെ വചനങ്ങളുടെ വശ്യതയില്‍ മുഴുകിയിരിക്കുന്ന രാജാവ് കൊട്ടാരാത്തിനകത്തുനിന്നു ഒരു ശബ്ദ കോലാഹലം കേട്ടു. തന്‍റെ ഏകാന്തതയെ ആലോസരപ്പെടുത്തിയ കാര്യമെന്താണെന്നു തെല്ലു നീരസത്തോടെ അദ്ദേഹം ശ്രദ്ധിച്ചു... ഏതോ ഒരുത്തനുമായി കൊട്ടാരത്തിലെ പരിചാരകന്‍ ശണ്ഠ കൂടുകയാണ്. അയാള്‍ എന്തോ ആവശ്യപ്പെടുന്നുമുണ്ട്. അതിനനുവദിക്കാതെ പരിചാരകന്‍ അയാളെ കഴുത്തിനു പിടിച്ചു തള്ളി പുറത്താക്കാനുള്ള ശ്രമത്തിലാണ് ...
വളരെ വിചിത്രമായ ഒരാവശ്യം കൊണ്ടാണ് കൊട്ടാരത്തില്‍ അദ്ദേഹം വന്നത്. അയാള്‍ എങ്ങനെയാണ് കൊട്ടാരത്തിനകത്ത് എത്തിയത് എന്ന് പോലും പരിചാരകര്‍ക്ക് അറിയില്ല. രാജകൊട്ടാരമാണ് എത്രയധികം പടയാളികള്‍, പാറാവുകാര്‍ പുറത്ത് കാവൽ നിൽകുന്നു . കാവൽക്കാരറിയാതെ ഒരീച്ചക്ക് പോലും അതിനകത്ത് കയറിപ്പറ്റാനാവില്ല. പക്ഷേ അത്ഭുതം സംഭവിക്കുകതന്നെ ചെയ്തിരിക്കുന്നു. വിചിത്രമായൊരു ചോദ്യം കേട്ടാണ് കൊട്ടരത്തിനുള്ളിലുള്ളവര്‍ ശ്രദ്ധിച്ചത് ...
എന്‍റെ ഒട്ടകത്തെ ഇവിടെയെങ്ങാനും കണ്ടോ...?
വല്ലാത്തൊരു ചോദ്യം ....!!!
രാജകൊട്ടാരത്തിനകത്തു ഒട്ടകത്തെ തിരയുകയോ...?
ഇത് ചോദിക്കുന്നവന്‍ ഒരുപക്ഷെ ഭ്രാന്തനോ ചിത്തഭ്രമം സംഭവിച്ചവനോ ആയിരിക്കും... ആരായാലും ശരി ആളെ കണ്ടുകിട്ടിയിട്ടുവേണ്ടേ സത്യാവസ്ഥ മനസ്സിലാക്കാന്‍. എന്നാല്‍ കൊട്ടാരത്തിനകത്ത് മുഴുവന്‍ തിരഞ്ഞിട്ടും ചോദ്യകർത്താവിനെതന്നെ കണ്ടുകിട്ടിയില്ല. രാജഭടന്മാര്‍ക്ക് അത്ഭുദം തോന്നി ...
ഇതെന്താണ് വല്ല അശരീരിയുമായിരിക്കുമോ...?
അവര്‍ പിന്നെയും പരതി ...
ഒടുവില്‍ ആ പരിചാരകന്മാര്‍ ആ ചോദ്യകര്‍ത്താവിനെ കണ്ടുപിടിക്കുക തന്നെ ചെയ്തു. അയാള്‍ നിൽകുന്നത് എവിടെയാണെന്നോ ...?
ആ ഉത്തുംഗ സൗധത്തിന്‍റെ മുകളിലെ തട്ടില്‍ ഏതോ ഒരു പരിചാരകനാണ് ആ ചോദ്യ കര്‍ത്താവിനെ ആദ്യം കണ്ടുമുട്ടിയത് ...
ഇതാ ആള്‍ ഇവിടെ ഉണ്ട് ...
ആ പരിചാരകന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ...
അതുകേട്ടു ഭൃത്യന്മാരെല്ലാം അങ്ങോട്ടോടി. എല്ലാവരും ചോദ്യകര്‍ത്താവിനെ കണ്ടു. മാത്രമല്ല ആ വിചിത്രമായ ചോദ്യം അവരെല്ലാവരും കാതില്‍ കേള്‍ക്കുകയും ചെയ്തു ...
“ ഇവിടെയെങ്ങാനും എന്‍റെ ഒട്ടകത്തെ കണ്ടോ ...?”
രാജ കിങ്കരന്മാര്‍ക്ക് അത്ഭുതവും ഭയവും കോപവും എല്ലാം ഒന്നിച്ചു വന്നു. ഇത്രയധികം കാവല്‍ക്കാരും സജ്ജീകരണങ്ങളും ഉള്ള ഒരു കൊട്ടാരത്തിനകത്ത് ഈ വിചിത്ര ചോദ്യകര്‍ത്താവ് എങ്ങനെ കയറിക്കൂടി ....
അതായിരുന്നു പരിചാരകന്മാരുടെ അദ്‌ഭുതത്തിനു കാരണം. കാവൽകാരുടെ കണ്ണുവെട്ടിച്ചു ഇങ്ങനെ ഒരാള്‍ കൊട്ടാരത്തിനകത്ത് കയറിവന്നത് ചക്രവർത്തിയെങ്ങാനും അറിയാനിടയായാല്‍
തങ്ങളുടെ കഴിവുകേടാണെന്നു പറയുകില്ലേ ...?
ഞങ്ങളെ ആക്ഷേപിക്കുകയില്ലേ...?
ഒരുവേള ജോലിയില്‍ നിന്നുതന്നെ പിരിച്ചുവിടുകയില്ലേ ...
ഇതെല്ലാമായിരുന്നു അവരുടെ ഭയത്തിനു കാരണം ...
(തുടരും)

No comments:
Post a Comment