#
ഉമര്‍ (റ) ന്റെ കാലത്ത് കിണര്‍ ശുദ്ധിയാക്കാനും ആഴം കൂട്ടാനും വേണ്ടി ഒരു സമിതിയുണ്ടാക്കിയിരുന്നു.
ഹിജ്‌റ 223-ാം വര്‍ഷം സംസമിന്റെ ജല നിരപ്പ് പെട്ടെന്ന് താഴ്ന്നപ്പോള്‍ കിണറിന് ആഴം കൂട്ടാനായി ഖലീഫ ഒരു ടീമിനെ ചുമതലപ്പെടുത്തുകയും അവരുടെ ശ്രമഫലമായി ജലനിരപ്പ് ഒമ്പത് മുഴത്തോളം ഉയര്‍ത്തുകയും ചെയ്തു.
അബൂ ജഅ്ഫര്‍ മന്‍സൂറിന്റെ കാലത്ത് ആദ്യമായി സംസം കിണറിന് മാര്‍ബിള്‍ കൊണ്ട് പടവുകള്‍ കെട്ടുകയും അതിനുമേല്‍ മിനാരമുണ്ടാക്കുകയും ചെയ്തു.
ഖലീഫ മഹ്ദിയുടെ കാലത്ത് പുതിയ പല മാറ്റങ്ങളും പരിഷ്‌കാരങ്ങളും വരുത്തി. ഹാജിമാര്‍ വെള്ളം കുടിക്കാന്‍ വരുന്ന വഴി വിശാലമാക്കുകയും കൂടുതല്‍ സൗകര്യങ്ങളുണ്ടാക്കുകയും ചെയ്തു.
സുഊദ് രാജവംശത്തിന്റെ കീഴില്‍
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഏറ്റവും കൂടുതല്‍ മാറ്റങ്ങളും സൗകര്യങ്ങളും വരുത്തിയത് സുഊദ് രാജവംശം നിലവില്‍ വന്നതിന് ശേഷമാണ്. അബ്ദുല്‍ അസീസ് രാജാവിന്റെ കാലത്ത് തന്നെ പല പുതിയ മാറ്റങ്ങളും വരുത്തി. കിണറിന്റെ മേല്‍പ്പുര പൊളിച്ചു മാറ്റുകയും ചുറ്റു മതില്‍ താഴ്ത്തുകയും ചെയ്തു. കിണറിനടുത്ത് സംഘം കുടിക്കാനുള്ള സൗകര്യങ്ങളും ഉണ്ടാക്കി.
അടുത്ത കാലത്തായി ജനത്തിരക്ക് കൂടിയത് കാരണം മത്വാഫ് (പ്രദിക്ഷിണ സ്ഥലം) കൂടുതല്‍ വിപുലപ്പെടുത്തേണ്ടിവരികയും സംസമിന്റെ വിതരണം കൂടുതല്‍ വിപുലമാക്കേണ്ടി വരികയും ചെയ്തു. സംസം കിണര്‍ അടക്കമുള്ള അണ്ടര്‍ ഗ്രൗണ്ട് 135 മീറ്റര്‍ സമചതുരത്തില്‍ നിന്നും 1450 സമചതുരം വരെ പ്രവിശാലമാക്കി. ഇപ്പോള്‍ അകലെ നിന്നു തന്നെ കിണര്‍ കാണാന്‍ കഴിയുന്നതാണ്. കിണറിനടുത്തേക്ക് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ വഴികളുണ്ടാക്കി കൂടുതല്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്.
സംസമിന്റെ സവിശേഷതകള്‍ വിവരിക്കുന്ന ധാരാളം നബി വചനങ്ങളുണ്ട്. ‘ഭൂമുഖത്ത് ഏറ്റവും നല്ല പാനീയം സംസമാകുന്നു’ എന്നത് അതിലൊന്നത്രെ
അവസാനിച്ചു

No comments:
Post a Comment