സംസമിന്റെ_ചരിത്രം ഭാഗം 2

സംസമിന്റെ_ചരിത്രം

#ഭാഗം 2
ശബ്ദം കേട്ട ഭാഗത്തേക്ക് കാതോര്‍ത്ത് വീണ്ടും ശ്രദ്ധിച്ചപ്പോള്‍ കേട്ടത് ശരിയായിരുന്നു. കുറച്ചകലെ നീരുറവ നിര്‍ഗളിക്കുന്ന ശബ്ദം. ഓടിച്ചെന്ന് കൈ കുമ്പിളില്‍ കോരി വേണ്ടുവോളം കുടിച്ചു. വെള്ളം കുടിച്ച് ദാഹം തീര്‍ത്തപ്പോള്‍ മുലയില്‍ പാല്‍ ചുരത്തുകയായി. ഉടനെ മകനെ വാരിയെടുത്ത് പാല്‍ കൊടുക്കുന്നു. സ്വസ്ഥത തിരിച്ചുകിട്ടിയ ഹാജര്‍ അല്ലാഹുവെ സ്തുതിച്ച് കൊണ്ട് വിശ്രമിക്കവെ ഒരശരീരി കേള്‍ക്കുകയാണ്. ‘ഭയപ്പെടാതിരിക്കുക. ഇവിടെ അല്ലാഹുവിന്റെ ഭവനം ഇബ്‌റാഹീമും ഇസ്മാഈലും കൂടി നിര്‍മിക്കും. അല്ലാഹു അവന്റെ നല്ലവരായ അടിമകളെ കൈ വെടിയുകയില്ല.
ഉറവ പൊട്ടി പരിസരമാകെ വ്യാപിച്ചത് കണ്ട ഹാജര്‍ വെള്ളം നഷ്ടപ്പെട്ടു പോകുമോ എന്ന് ഭയന്ന് ചുറ്റു ഭാഗത്തു നിന്നും മണല്‍ വാരി കെട്ടി നിര്‍ത്താന്‍ ശ്രമിച്ചു. ‘കൈ കെട്ടി നിര്‍ത്തി എന്നര്‍ത്ഥത്തിലുള്ള സംസം എന്ന പേര്‍ അങ്ങനെയാണുണ്ടായത്. ആ നീരുറവ കെട്ടിനിര്‍ത്താതെ ഒഴുകാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ അതൊരു വലിയ നദിയാകുമായിരുന്നെന്ന് പ്രവാചകന്‍ പറഞ്ഞതായി ഹദീസുകള്‍ വന്നിട്ടുണ്ട്. ഇബ്‌നു അബ്ബാസ് പറയുന്നു: ഉമ്മു ഇസ്മാഈലിനെ അല്ലാഹു അനുഗ്രഹിക്കട്ടെ. സംസമിനെ അവര്‍ കെട്ടി നിര്‍ത്താതെ ഉപേക്ഷിച്ചുരുന്നുവെങ്കില്‍ ഒഴുകുന്ന ഒരു നദിയാകുമായിരുന്നു സംസം’.
സംസം ഉറവയില്‍ നിന്നും വെള്ളം ഒഴുകിയപ്പോള്‍ പറവകള്‍ അതിനടുത്ത് കൂടു കെട്ടാനും അന്തരീക്ഷത്തില്‍ വട്ടമിട്ട് പറക്കാനും തുടങ്ങി. അങ്ങനെ ഇസ്മാഈലിനും മാതാവിനും കൂട്ടായി കിളികള്‍ അവിടെ വന്നു കളിച്ചു. അക്കാലത്ത് ശാമിലേക്ക് കച്ചവടാവശ്യാര്‍ത്ഥം പോയിരുന്ന ജുര്‍ഹൂം ഗോത്രക്കാര്‍ മക്കയുടെ ഓരത്തു കൂടെയായിരുന്നു യാത്ര ചെയ്തിരുന്നത്. ഒരിക്കല്‍ കച്ചവടം കഴിഞ്ഞ് ശാമില്‍ നിന്നും നാട്ടിലേക്ക് തിരിക്കവെ ഊഷരമായ മക്കാഭൂവില്‍ പക്ഷികളുടെ കളകളനാദം കേട്ട് അവര്‍ അത്ഭുതപ്പെട്ടു. ഈ വഴിക്ക് പലവുരു യാത്ര ചെയ്ത അവര്‍ക്ക് മക്കയെ നല്ല പരിചയമായിരുന്നു. ചെറുകുന്നുകളും അതില്‍ നിറയെ പാറക്കല്ലുകളും മാത്രമുള്ള തരിശായ മക്കയായിരുന്നു അവര്‍ക്ക് പരിചയമുണ്ടായിരുന്നത്. ‘ഈ തരിശ് ഭൂമിയില്‍ പറവകള്‍ ജീവിക്കുകയോ?! അവര്‍ അത്ഭുതം കൂറി. ‘ഈ പരിസരത്തെവിടെയോ വെള്ളംകെട്ടി നില്‍ക്കുന്നുണ്ട്. ഈ പറവകള്‍ ദേശാടന കിളികളല്ല തന്നെ’. അവര്‍ പരസ്പരം പറഞ്ഞു. സംശയനിവാരണത്തിനായി അവിടെ അവര്‍ അന്വേഷണം തുടങ്ങുന്നു. വെള്ളത്തിനു വേണ്ടിയുള്ള തിരച്ചില്‍ അവരെ സ്വഫയിലെത്തിച്ചു. സ്വഫയില്‍ കയറി എതിര്‍ ചെരിവിലേക്ക് നോക്കിയപ്പോള്‍ ഹാജറിനെയും കുഞ്ഞിനെയും അവര്‍ കണ്ടു. അവര്‍ക്കടുത്തായി ഉറവ പൊട്ടുന്നു ഒരു ചെറുകിണറുമുണ്ട്. ഉടനെ അവര്‍ താഴ് വാരത്തേക്കിറങ്ങുകയായി. ഹാജറിന്റെ അടുത്തെത്തി അവര്‍ ആ കിണറിന് പരിസരത്ത് അവരോടൊപ്പം തങ്ങുവാന്‍ അനുവാദം ചോദിക്കുന്നു. ഹാജര്‍ അതിനനുവദിക്കുകയും ചെയ്തു. അതോടെ അവിടെ ജുര്‍ഹൂം ഗോത്രക്കാരുടെ ആവാസകേന്ദ്രമായി മാറി. മക്കാ മരുഭൂമിയില്‍ ജനങ്ങള്‍ പെരുകാന്‍ തുടങ്ങി. ക്രമേണ അറേബ്യന്‍ മരുഭൂമിയിലെ പ്രധാന കച്ചവട കേന്ദ്രമായി തീര്‍ന്നു മക്ക.
സംസം കാലക്രമത്തില്‍ നാശത്തിന് വിധേയമായതായി ചരിത്രം പറയുന്നു. ജുര്‍ഹൂം ഗോത്രക്കാര്‍ ഹറമിനെ അവഗണിച്ചതാണത്രെ കാരണം. കഅ്ബയെ അവര്‍ നിന്ദിച്ചതിനാലും. വിശുദ്ധ ഗേഹത്തിലേക്ക് വരുന്ന ഹാജിമാരെ അവര്‍ കൊള്ളയടിച്ചു. അതിന് ശിക്ഷയായി അല്ലാഹു അവര്‍ക്ക് നല്‍കിയത്
തുടരും

No comments:

Post a Comment