00 ⚔ സ്വാതന്ത്ര്യ സമര ⚔* *പോരാട്ടത്തിലെ* *തീ പാറുന്ന സ്വപ്നങ്ങൾ*



*🛡️≼≽≼≽≼≽🌸≼≽🌸≼≽≼≽🛡️*


*💧Part : 00💧  【ആമുഖം】*


*സർവ്വ സ്തുതിയും സര്‍വ്വ ശക്തനായ  അല്ലാഹുﷻവിലർപ്പിച്ചു കൊണ്ട് ചരിത്രം തുടങ്ങുന്നു...☝🏼*


       ✍🏼നാടിന്റെ ശത്രുക്കളായ വിദേശികൾക്കെതിരെ മാപ്പിളമാർ നടത്തിയ ധീരോദാത്തമായ സമര ചരിത്രത്തിലെ ഒരു ചെറിയ കഥ. ഒരു കാലഘട്ടത്തിൽ മലബാറിലെ മാപ്പിള വീടുകളിൽ അനുഭവപ്പെട്ട ദുരന്തങ്ങളുടെ യഥാർത്ഥ ചിത്രം അതിവിടെ പച്ചയിൽ പറിച്ചെടുത്ത് കഥാപശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ്. യഥാർത്ഥത്തിൽ ഇത് വെറും കഥയല്ല ചരിത്രമാണ്. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിന് മുസ്ലിംകൾ ചെയ്ത സേവനത്തിന്റെ ചരിത്രം. 


 മാപ്പിളമാർ എക്കാലത്തും വെള്ളക്കാർക്ക് തലവേദനയായിരുന്നു. അല്ലാഹുﷻവിൽ വിശ്വസിക്കുന്നതിനാൽ  മറ്റു ആരുടെ മുമ്പിലും തലകുനിക്കുകയോ മറ്റു ആർക്കെങ്കിലും അടിമപ്പെടുകയോ ചെയ്യാത്തതായിരുന്നു  മാപ്പിളമാരുടെ പ്രകൃതം. അതവർ സ്വയാത്തമാക്കിയത് ഇസ്ലാമിൽ നിന്നായിരുന്നു. വഞ്ചകരോടും ചൂഷകരോടും മാപ്പിളമാരും അവരുടെ മതവും വിട്ടുവീഴ്ചയില്ലാതെ പൊരുതും. 


 ഖിലാഫത്ത് പ്രക്ഷോഭത്തിൽ അലി സഹോദരന്മാരോടൊപ്പം ഗാന്ധിജിയും കോൺഗ്രസ്സും അണിനിരന്നതോടെ മുസ്ലിംകൾ ഒന്നടങ്കം യുദ്ധത്തിന്റെ മുൻനിരയിലെത്തി. തീ തുപ്പുന്ന തോക്കും ബയനറ്റുമായി നരനായാട്ടു നടത്തുന്ന ബ്രിട്ടീഷ് പട്ടാളക്കാരോട് അഹിംസയുടെയും അനുരഞ്ജനത്തിന്റെയും ഭാഷ അവർക്ക് സ്വീകാര്യമായിരുന്നില്ല. ആദർശത്തിന്റെ വഴിയിൽ അവർ സ്വയം ബലിയാവുകയായിരുന്നു... 


 ബ്രിട്ടീഷ് ഭരണത്തിന്റെ പിടിയിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനുള്ള സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യയുടെ എല്ലാ ഭാഗത്തുമുള്ള മുസ്ലിംകൾ സജീവമായി പങ്കെടുത്തു. മലബാറിലെ മുസ്ലിംകളുടെ ഐതിഹാസിക സമരങ്ങൾ അവിസ്മരണീയമാണ്... 


 പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയതിന്റെ പേരിൽ, സ്വന്തം ജീവിതമാണവർക്ക് നഷ്ടപ്പെട്ടത്. സമര രംഗത്ത് മുന്നേറിയ ഭർത്താവിന്റെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഭാര്യയുടെ കഥയാണിത്. സ്വാതന്ത്ര്യ സമരം അവസാനിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി. എന്നിട്ടും ഭർത്താവ് എത്തിയില്ല.

ഭാര്യയുടെ കാത്തിരിപ്പ് തുടരുന്നു...


 പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മലബാറിലെ മാപ്പിള മക്കൾ വിദേശികൾക്കെതിരെ സന്ധിയില്ലാ സമരത്തിലായിരുന്നു. സമരപരമ്പരയിൽ ശ്രദ്ധേയമായതത്രെ 1921-ലെ ഖിലാഫത്ത് പ്രക്ഷോഭം. അര ലക്ഷം മാപ്പിളമാർ വെള്ളക്കാരുടെ വെടിയുണ്ടകൾക്കിരയായി. അത്രയും വിധവകൾ, ലക്ഷക്കണക്കിന് യതീംകുട്ടികൾ, താൻ വിധവയായിട്ടുണ്ടോ അതോ തന്റെ ഭർത്താവ് ജീവിച്ചിരിപ്പുണ്ടോ എന്നറിയാതെ ജീവിതം കനൽക്കട്ടയായനുഭവിച്ച ഒരു മാപ്പിളപ്പെണ്ണിന്റെ വികാരതീവ്രമായ കഥ.


ഇന്ത്യൻ സ്വാതന്ത്ര്യത്തിനു മാപ്പിളത്തരുണികൾ പകരം നൽകിയത് അവരുടെ ആയുഷ്കാലം...


*തുടരും, ഇന്‍ ശാ അല്ലാഹ്...💫*


        *☝🏼അല്ലാഹു അഅ്ലം☝🏼*


     

 *💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه💚*

No comments:

Post a Comment