വീണ്ടും ഫറോവയുടെ അടുക്കലേക്ക്
ഫറോവ നാട്ടിൽ വലിയ ആളായി ഞെളിഞ്ഞു നടിക്കുകയാണ്. നാട്ടിൽ കുഴപ്പം വിതച്ചിരിക്കുന്നു. അവൻ ഫറവാന്റെ ജനം ദൈവ നിഷേധികളായി തീർന്നിരിക്കുന്നു ഫറോവയുടെ ജനം നാട്ടിൽ കുഴപ്പമുണ്ടാക്കിയിരിക്കുന്നു. ദൈവനിഷേധവും നാട്ടിൽ കുഴപ്പമുണ്ടാക്കലും അല്ലാഹുവിന് ഇഷ്ടമല്ല. അതുകൊണ്ട് മൂസ (അ) ഫറോവാ പ്രഭൃതികളുടെ അടുക്കൽ ചെല്ലണമെന്ന് ദൈവം നിനച്ചു.
പക്ഷേ മൂസ (അ) എങ്ങനെ ഫറോവയെന്ന ഏകഛത്രാധിപതിയുടെ അടുത്ത് ചെല്ലും ? എട്ട്പത്ത് കൊല്ലം മുമ്പ് ഒരു ഖിബ്ത്വിയെ വധിച്ച കുറ്റവാളിയാണ് മൂസ (അ) കുറ്റം ചെയ്ത ശേഷം നാടുവിട്ട പ്രതിയാണ്. മൂസ (അ) സേനക്ക് മൂസ (അ)മിനെ നല്ലവണ്ണം അറിയാം. കൊട്ടാരനിവാസികൾക്കും മൂസ (അ) ഒട്ടും അപരിചിതനല്ല.
ഫറോവയുടെ അടുത്ത് ചെല്ലാനുള്ള കല്പന ലഭിച്ചയുടൻ മൂസ (അ) പറഞ്ഞതിങ്ങനെ : ദൈവമേ അവരിൽപെട്ട ഒരാളെ കൊന്നയാളാണ് ഞാൻ അവർ എന്നെ കൊല്ലുമോ എന്ന് ഞാൻ ഭയപ്പെടുന്നു. നാവിന് കൊഞ്ഞ ഉള്ളതും മൂസ (അ) ഓർത്തു പക്ഷേ എല്ലാം ദൈവത്തിനറിയാമല്ലോ.
വിശുദ്ധ ഖുർആനിന്റെ വാക്കുകളിൽ :മർദ്ദകരായ ഫറോവാ പ്രഭൃതികളുടെ അടുക്കൽ ചെല്ലാൻ നിന്റെ നാഥൻ മൂസ (അ)മിനെ വിളിച്ച സന്ദർഭം ഓർക്കുക മൂസ (അ)മിന്റെ മറുപടി ഇങ്ങനെയായിരുന്നു അവർ എന്നെ കളവാക്കുമോ എന്ന് ഞാൻ പേടിക്കുന്നു എനിക്ക് നാവിന് സ്ഫുടതയില്ലല്ലോ അതുകൊണ്ട് എന്റെ ജ്യേഷ്ഠൻ ഹാറൂൻ എന്നയാളെ എന്നോടൊപ്പം പറഞ്ഞയച്ചാലും ഞാൻ ചെയ്ത കുറ്റത്തിന് അവർ എനിക്ക് വധശിക്ഷ വിധിക്കുമോ എന്നും എനിക്ക് പേടിയുണ്ട് അല്ലാഹു പറഞ്ഞു : നിങ്ങൾ രണ്ടു പേരും പോവുക ഞാനുമുണ്ട് നിങ്ങളോടൊപ്പം ഫറോവയുടെ അടുത്തെത്തിയാൽ നിങ്ങൾ പറയേണ്ടതിതാണ് : പ്രപഞ്ചനാഥനായ അല്ലാഹു പറഞ്ഞയച്ചതാണ് ഞങ്ങളെ ഇസ്രയേൽ സന്തതികളെ ഞങ്ങളോടൊപ്പം വിട്ടുതരണം അതാണ് ഞങ്ങളുടെ ഡിമാന്റ് ഫറോവയോട് മൃദുലമായി സംസാരിക്കണമെന്നും അല്ലാഹു മൂസയ്ക്കും ഹാറൂനും നിർദ്ദേശം നൽകി.
മൂസ (അ)മും ഹാറൂനും ഫറോവയുടെ അടുക്കലെത്തി ദർബാറിൽ നിന്നുകൊണ്ടവർ മതപ്രഭാഷണം നടത്താൻ തുടങ്ങി ഫറോവ ക്രുദ്ധനായി എന്റെ രാജസദസ്സിൽ വന്ന് എന്നെ ഉപദേശിക്കാൻ ഈ യുവാവാര് ? നമുക്ക് പുഴയിൽ ഒലിച്ചു പോകുമ്പോൾ കിട്ടിയതല്ലേ ഇവനെ ? എടാ നിന്നെ ഞങ്ങളല്ലേ പോറ്റിയത് ? ഒരുപാട് വർഷങ്ങൾ ഇവിടെ പാർത്തിരുന്നില്ലേ എടാ നീ? നീ ഒരു ചെറ്റത്തരവും ചെയ്ത് ഇവിടെനിന്ന് തടിതപ്പിയവനല്ലേ? നന്ദികെട്ടവനെ ഞങ്ങളെ ഉപദേശിക്കാൻ നിനക്കെന്തവകാശം?
മൂസ (അ) കോപാകുലനായില്ല. ഫറോവ പറഞ്ഞത് നിഷേധിച്ചതുമില്ല. ഫറോവയോട് ക്ഷമ യാചിച്ചതുമില്ല. മൂസ (അ) ഫറോവയോട് ഗാംഭീര്യത്തോടെ തുറന്ന് സംസാരിച്ചു ഞാൻ വഴിതെറ്റി നടന്നിരുന്ന കാലത്ത് ചെയ്തതാണ് ആ നീച കൃത്യം അങ്ങനെയാണ് ഞാൻ നാടുവിട്ടത്. ഇപ്പോൾ എന്റെ നാഥൻ എനിക്ക് ജ്ഞാനം നൽകിയിരിക്കുന്നു. എന്നെ അവൻ അവന്റെ ദൂതനാക്കിയിരിക്കുന്നു. രാജാവ് എന്നെ പോറ്റിയ മഹത്വം പറഞ്ഞല്ലോ. എന്നാൽ അതിന്റെ പശ്ചാത്തലത്തെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കു ആൺകുഞ്ഞുങ്ങളെ ഹനിക്കാൻ അങ്ങ് കല്പന പുറപ്പെടുവിച്ചില്ലായിരുന്നെങ്കിൽ എന്റെ ഉമ്മ എന്നെ നദിയിലെറിയുമായിരുന്നോ? താങ്കളെന്നെ പോറ്റിയതിലെന്തിരിക്കുന്നു? അത് നിങ്ങൾക്ക് പിഴച്ചതല്ലേ? ഇസ്രയേൽ സന്തതികളോട് താങ്കൾ ചെയ്ത നിഷ്ഠൂരമായ ക്രൂരതകൾക്ക് വല്ല കണക്കുമുണ്ടോ? ഇസ്രയേൽ സന്തതികളിൽപെട്ട ആയിരക്കണക്കിന് കൂഞ്ഞുങ്ങളെ നിഷ്ഠൂരമായി കൊലക്കത്തിക്ക് ഇരയാക്കിയ താങ്കൾ അവരിൽപെട്ട ഒരു കുഞ്ഞിനെ പോറ്റിയതിന്റെ മഹത്ത്വം ഉദ്ഘോഷിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല അല്ലയോ ചക്രവർത്തി തിരുമനസ്സേ ഇസ്രയേൽ സന്തതികളെ അങ്ങ് അടിമകളാക്കി വെച്ചതിന് അതൊന്നും ന്യായീകരണമാവുന്നില്ല.
മൂസയുടെ വാഗ്ധോരണികൾക്ക് മറുപടി നൽകാൻ ഫറോവയ്ക്ക് സാധിച്ചില്ല. ഒഴിഞ്ഞു മാറാനായി അയാൾ ഒരു ചോദ്യം ഉന്നയിച്ചു നീ ഒരു പ്രപഞ്ചനാഥനെക്കുറിച്ച് പറഞ്ഞതു കേട്ടല്ലോ അതാരാണ്
ആകാശഭൂമികളുടെ നാഥൻ
ഫറോവ വീണ്ടും ക്രൂദ്ധനായി. പക്ഷേ സുസ്മേരവദനനായി മൂസ (അ) തുടർന്നു : നിങ്ങളുടെയും നിങ്ങളുടെ പൂർവ പിതാക്കന്മാരുടെയും നാഥൻ. ഫറോവയ്ക്ക് സഹികെട്ടു. അയാൾ ആക്രോശിച്ചു : ദൈവദൂതനാണെന്ന് പറഞ്ഞ് വന്നിരിക്കുന്ന ഇവൻ ഭ്രാന്തനാണ് പക്ഷേ മൂസ (അ) ഇതൊന്നും കേട്ട് സംസാരം നിർത്തിയില്ല. വാചാലമായി മൂസ (അ) പ്രസംഗിച്ചു കൊണ്ടിരുന്നു കിഴക്കിന്റെയും പടിഞ്ഞാറിന്റെയും നാഥൻ.

 
No comments:
Post a Comment