സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
നബി (സ)തങ്ങളും സ്വഹാബികളും യസ്രിബിലെത്തിയതോടെ ആ പട്ടണത്തിന്റെ പേര് തന്നെ മാറ്റപ്പെട്ടു. ഹിജ്റക്ക് ശേഷം യസ്രിബ് മദീനയായി. ഹിജ്റ വന്നിട്ട് ഒരു വർഷം കടന്നുപോയി. ഇത് രണ്ടാം വർഷം. ഹിജ്റ രണ്ടാം വർഷത്തിന് പല പ്രാധാന്യങ്ങളുമുണ്ട്. റമളാൻ നോമ്പ് നിർബന്ധമാക്കപ്പെട്ടത് ഈ വർഷമാണ്. സക്കാത്ത് നിർബന്ധമായി വന്ന വർഷം. ചെറിയ പെരുന്നാളും വലിയ പെരുന്നാളും വന്നു. ഫിത്വർ സകാത്തും ഉള്ഹിയ്യത്തും വന്നു. ബദ്ർ യുദ്ധം നടന്നു. ഹിജ്റ രണ്ടാം വർഷത്തിൽ തന്നെയാണ് അലി (റ) വിവാഹിതനാവുന്നത് ...
ഉമ്മുസലമ (റ) നബി (സ)തങ്ങളുടെ പ്രിയ പത്നി. ഒരു ദിവസം നബി (സ)അവരെ കാണാൻ വന്നു. അവർ അകത്തിരുന്നു സംസാരിക്കുകയാണ്. മുൻവാതിൽ അടഞ്ഞു കിടന്നു. പുറത്തുനിന്ന് ഒരാൾ വാതിലിൽ മുട്ടി ആരാണ്...? ഉമ്മുസലമ (റ) ചോദിച്ചു... നബി (സ)ഇങ്ങനെ പറഞ്ഞു:
ഉമ്മുസലമാ..... വാതിൽ തുറന്നുകൊടുക്കൂ .....അല്ലാഹുവും അവന്റെ റസൂലും ഇഷ്ടപ്പെടുന്ന ഒരാളാണത് പറയൂ ..... ആരാണയാൾ ... ? ഉമ്മുസലമ (റ) ചോദിച്ചു
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സഹോദരൻ പിന്നെ ഒന്നും ചോദിച്ചില്ല ധൃതിയിൽ വാതിൽ തുറന്നു ആഗതൻ കടന്നു വന്നു ... അലി (റ)..
ഉമ്മുസലമ (റ) വേഗത്തിൽ അകത്തേക്ക് പോയി. അലി (റ)ഗൗരവമുള്ള ഒരു കാര്യം പറയാൻ വന്നതാണ്. വാക്കുകൾ പുറത്ത് വരുന്നില്ല. ദൃഷ്ടികൾ താഴ്ത്തി നിന്നു ...
ഇരിക്കൂ .....അലി... നബി (സ)പറഞ്ഞു
അലി (റ) ഇരുന്നു. മൗനം തന്നെ ...
എന്ത് പറയാനാണ് വന്നത് ...? പറഞ്ഞോളൂ... എന്ത് പറഞ്ഞാലും പരിഗണിക്കും ...
അലി (റ) സംസാരിച്ചു ... വല്ലാത്തൊരാവേശത്തോടെ..., അല്ലാഹുവിന്റെ റസൂലേ ....അങ്ങാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടയാൾ. എന്റെ പിതാവിനെക്കാളും മാതാവിനെക്കാളും ഞാൻ അങ്ങയെ ഇഷ്ടപ്പെടുന്നു. ഒന്നു മറിയാത്ത കുട്ടിയായിരുന്നപ്പോൾ അങ്ങ് എന്നെ കൊണ്ടുപോയി വളർത്തി. എന്നെ സംസ്കാരം പഠിപ്പിച്ചു. വിശുദ്ധ ഖുർആൻ പഠിപ്പിച്ചു. നല്ലതും ചീത്തയും വേർതിരിച്ചുതന്നു. എന്നെ മനുഷ്യനാക്കി വളർത്തി. അങ്ങയോടല്ലാതെ മറ്റാരോടും എന്റെ കാര്യങ്ങൾ പറയാനില്ല ...
അലീ..... പറയൂ..... എന്താണ് നിനക്ക് വേണ്ടത്...?
എനിക്കൊരു കുടുംബജീവിതം വേണം ... വിവാഹം വേണം ...
അലീ..... നീ ആരെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നു ...?
(തുടരും)

 
No comments:
Post a Comment