മൂസാ നബി ചരിത്രം part 17



മാരണക്കാരോടൊപ്പം


പ്രസംഗം നിർത്തിയ ശേഷം മൂസ (അ)പറഞ്ഞു: അമാനുഷ ദൃഷ്ടന്തങ്ങളുമായാണ് ഞാൻ വന്നിരിക്കുന്നത് ഫറോവ പറഞ്ഞു : എന്നാലതൊന്ന് കാണട്ടെ മൂസ (അ) തന്റെ കൈയിൽ പിടിച്ചിരുന്ന വടി നിലത്തിട്ടു ഉടനെയത് ഇഴയുന്ന പാമ്പായി മാറി കൈ മാറിൽ വച്ചു. മൂസ (അ) പ്രകാശിച്ചു കൊണ്ടിരിക്കുന്ന കരം മൂസ (അ) ഫറോവാ പ്രഭൃതികൾക്ക് കാട്ടിക്കൊടുത്തു ഫറോവ തന്റെ മന്ത്രിമാരെ നോക്കിയിട്ട് പറഞ്ഞു : ഇയാൾ ശരിക്ക് പഠിച്ച മായാജാലക്കാരനാണ്. മന്ത്രിമാർ ഫറോവയോട് യോജിച്ചു അവർ പറഞ്ഞു : ഇവൻ മായാജാല വിദഗ്ദ്ധൻ തന്നെയാണ് ഫറോവ മന്ത്രിമാരുടെ നേരേ തിരിഞ്ഞ് വീണ്ടും ഇയാൾ തന്റെ ഇന്ദ്രജാലം കൊണ്ട് നിങ്ങളെയൊക്കെ ഇവിടെ നിന്ന് നിഷ്ക്രമിപ്പിക്കാനുള്ള നീക്കത്തിലാണ്. പറയൂ ഇവനെ നമ്മളെന്തു ചെയ്യണം

മന്ത്രിമാർ അനുനായ സ്വരത്തിൽ പറഞ്ഞു :മിസ്രയീം രാജ്യത്തെ എല്ലാ ഇന്ദ്രജാലക്കാരെയും നമുക്ക് വിളിപ്പിക്കുക അവർ തങ്ങളുടെ ഇന്ദ്രജാല പ്രകടനം കൊണ്ട് മൂസയെ തറ പറ്റിക്കട്ടെ ഫറോവ പറഞ്ഞു :നല്ല ഉപായം നല്ല ഉപായം നമുക്ക് നല്ല ഒരു ദിവസം തെരഞ്ഞെടുക്കുക മൂസയും നമ്മുടെ ഇന്ദ്രജാലക്കാരും തമ്മിലുള്ള ഒരു മത്സരം തന്നെയാവട്ടെ മൂസ പരാജയപ്പെടുന്നത് നമുക്ക് കണ്ടാസ്വദിക്കാം.


മാജിക്ക് മത്സരം കാണാൻ അതിരാവിലെത്തന്നെ ആളുകൾ മത്സര ഗോദയിലേക്ക് പുറപ്പെട്ടു. കുട്ടികളും വൃദ്ധ ജനങ്ങളും, യുവാക്കളും എല്ലാവരും അക്കൂട്ടതിലുണ്ട്. മാജിക്കുകാരെക്കുറിച്ചും മാജിക്കിനെ സംബന്ധിച്ചുമൊക്കെയുള്ള സംസാരം പോടിപൊടിക്കുകയാണ്. ഉസ് വാൻ സിറ്റിയിലെ മാജിക്കുകാരൻ വന്നു കഴിഞ്ഞോ? കൂട്ടത്തിൽ ഒരാൾ ചോദിച്ചു. അതെ ഉക്സുർ ഝീസ തുടങ്ങി ഈജിപ്തിന്റെ നാനാഭാഗങ്ങളിലുമുള്ള ഇന്ദ്രജാലക്കാരും എത്തിയിട്ടുണ്ട്


മറ്റൊരാൾ പ്രതിവചിച്ചു ആരു വിജയിക്കുമെന്നാണ് നിന്റെ അഭിപ്രായം? ഈജിപ്തിലെ മാജിക്കുകാർ തന്നെ.

മൂസയ്ക്കും ഹാറൂനും നമ്മുടെ ഇന്ദ്രജാലക്കാരെ തോൽപിക്കാൻ എങ്ങനെ സാധിക്കും? മൂസയും അവന്റെ ജ്യേഷ്ഠൻ ഹാറൂനും മാജിക്ക് പഠിച്ചിട്ടുണ്ടോ? അവർ എവിടെന്ന് പഠിക്കാൻ? രാജകൊട്ടാരത്തിൽ വളർന്നവനാണ് മൂസ (അ) പിന്നെ നാടുവിട്ടു ഈജിപ്തിൽ വെച്ച് അയാൾ ഇന്ദ്രജാലം പഠിച്ചിട്ടില്ല എന്നെനിക്ക് ഉറപ്പാണ് പിന്നെ?


അയാൾ പോയ മദ് യനിൽ വെച്ച് മായാജാലം പഠിച്ചിരിക്കാൻ യാതൊരു സാധ്യതയുമില്ല കാരണം അവിടെ മാജിക്ക് എന്നൊന്നില്ല ?

No comments:

Post a Comment