സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹
അദ്ദേഹത്തിന്റെ മരണത്തിൽ നിനക്കുള്ള ദുഃഖം എത്രത്തോളമുണ്ടെന്ന് പറയൂ ....
തൊണ്ടയിടറിക്കൊണ്ടായിരുന്നു മറുപടി. എന്റെ ദുഃഖം.... ഒരു പിതാവിന്റെ ദുഃഖം പോലെയാണ്. തന്റെ മടിത്തട്ടിൽ കിടക്കുന്ന പുത്രനെ ശത്രു വധിച്ചാൽ ആ പിതാവിന് എത്ര ദുഃഖമുണ്ടാവുമോ അത്രയാണെന്റെ ദുഃഖം. മുആവിയാക്ക് കൂടുതലൊന്നും പറയാൻ കഴിഞ്ഞില്ല. തന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ചദ്ദേഹം ബോധവാനായി. നിയമവാഴ്ച ഉറപ്പാക്കണം. അതാണ് ഒന്നാമതായി വേണ്ടത്. വിപ്ലവങ്ങൾ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ട്. അങ്ങനെയുള്ള ശ്രമങ്ങൾ മുളയിൽതന്നെ നുള്ളിക്കളയണം ...
അരാജകത്വം അവസാനിപ്പിക്കണം. നാട്ടിൽ ശാന്തിയും സമാധാനവും നിലനിൽക്കണം. ഇസ്ലാം മത പ്രചാരണം വ്യാപിപ്പിക്കണം . ഇസ്ലാമിന്റെ ശത്രുക്കളുമായുള്ള യുദ്ധം തുടരണം. നാവികപ്പട ശക്തിപ്പെടണം. കടൽയുദ്ധം അനിവാര്യമായിവരും. മികച്ച ഉദ്യോഗസ്ഥന്മാരുടെ സഹകരണത്തോടെ ഭരണപരിഷ്കാരങ്ങൾ നടപ്പാക്കാൻ തുടങ്ങി. ഇസ്ലാമിക വിജ്ഞാന കേന്ദ്രങ്ങൾ പല ഭാഗത്തും സ്ഥാപിക്കപ്പെട്ടു. നിരവധി പണ്ഡിതൻമാർ വളർന്നു വന്നു. അവർ ഗ്രന്ഥങ്ങൾ രചിച്ചു. ഇസ്ലാമിക വിജ്ഞാനം വിവിധ ശാഖകളായി വികസിച്ചു. ഓരോ വൈജ്ഞാനിക ശാഖയിലും നിരവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു. ഇസ്ലാമിക രാജ്യങ്ങളുടെ വിസ്തൃതി വളരെ വർധിച്ചു. തപാൽ സമ്പ്രദായം വളർന്നു. ആശുപത്രികളുണ്ടായി. വിദ്യാലയങ്ങൾ വർധിച്ചു. ലൈബ്രറികളുണ്ടായി...
ദമസ്കസ് ലോകത്തിലെ ഏറ്റവും മികച്ച വൈജ്ഞാനിക കേന്ദ്രമായി വളർന്നു. ലോകസഞ്ചാരികളും ചരിത്രകാരന്മാരും തൊഴിൽ വിദഗ്ധരും അങ്ങോട്ടൊഴുകിവന്നു. ഇസ്ലാം അതിന്റെ യാത്ര തുടരുകയാണ്...
ആത്മീയതയുടെ ലോകം വളർന്നു വലുതായിരുന്നു. ഹസൻ ബസ്വരി (റ), മഹ്റൂഫുൽ ഖർഹി (റ), സരിയ്യുസ്വിഖ്ത്വി (റ), ജുനൈദുൽ ബഗ്ദാദി (റ), അബൂബക്കർ ശിബ്ലി(റ)...തുടങ്ങിയ ആദ്യകാലസൂഫികളിലൂടെ വന്ന ആത്മീയതയുടെ കൈവഴികൾ ആ വഴികളിൽ എന്നും അലി (റ)വിന്റെ അദൃശ്യ സാന്നിധ്യമുണ്ട് ...
ശാഖോപശാഖകളായി ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന അഹ്ലുബൈത്തിന്റെ ഓരോ കണ്ണിയും അലി (റ) - ഫാത്വിമ (റ) ദമ്പതികളുടെ പുണ്യചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു. ദിവ്യമായ ആ ഓർമയിൽ വിരാമം നൽകട്ടെ ...
സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ടവരാണ് അലി (റ)വും ഫാത്വിമ (റ)യും. അവർ കാണിച്ചു തന്ന വഴിയിൽ സഞ്ചരിച്ച് അവരോടൊപ്പം സ്വർഗീയാരാമങ്ങളിലെത്തിച്ചേരാൻ അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ...
ആമീൻ യാ റബ്ബൽ ആലമീൻ☝
(അവസാനിച്ചു)

No comments:
Post a Comment