സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഉസ്മാൻ (റ) വിന്റെ ഘാതകർ
അവർ ഉറങ്ങിയില്ല. അവർ പ്രചരിപ്പിച്ച കിംവദന്തികളും നുണ പ്രചരണങ്ങളുമാണ് ഇരുവിഭാഗത്തെയും യുദ്ധത്തിന്റെ വക്കിൽ എത്തിച്ചത്.
മുസ്ലിംകൾ ഭിന്നിക്കണം. നിരവധി കക്ഷികളായി മാറണം. പരസ്പരം യുദ്ധം ചെയ്യണം. നശിക്കണം. അതാണവരുടെ ആവശ്യം. അതിന്നു വേണ്ടിയാണവർ കഠിനമായി അദ്ധ്വാനിക്കുന്നത്. കാത്തുകാത്തിരുന്ന യുദ്ധം ഒഴിവായിപ്പോവുകയോ ...?
അത് പാടില്ല. യുദ്ധം നടക്കണം. തങ്ങൾ ആയിരം പേരുണ്ട് വേണ്ടത്ര ആയുധങ്ങളുണ്ട്. പാതിരാത്രിയിൽ ആഇശയുടെ ക്യാമ്പിലേക്ക് കുതിച്ചു ചെല്ലുക. എല്ലാവരും യാത്രാക്ഷീണത്താൽ നല്ല ഉറക്കിലാണ്. കുറെയാളുകളെ വെട്ടിക്കൊലപ്പെടുത്താം. അലി (റ)യുടെ ആളുകളാണ് ആക്രമിക്കുന്നതെന്ന് അവർ ധരിക്കും. ഉടനെ അലിയുടെ ക്യാമ്പ് ആക്രമിക്കും. അവർ തമ്മിൽ പട തുടങ്ങിയാൽ തങ്ങൾക്ക് കാഴ്ചക്കാരായി നോക്കിനിന്ന് രസിക്കാം. ആഇശായുടെ സൈന്യത്തെ നയിക്കുന്ന ത്വൽഹ (റ), സുബൈർ (റ) എന്നിവരാണ്. ഇവരുടെ ചലനങ്ങൾ പ്രത്യേകം നിരീക്ഷിക്കണം ...
നികൃഷ്ഠരായ ആയിരം മനുഷ്യർ ആയുധമണിഞ്ഞു. പാതിരാത്രി സമയം ശാന്തമായുറങ്ങുന്ന മനുഷ്യരുടെ മധ്യത്തിലേക്കു പാഞ്ഞുകയറി. പോർവിളി മുഴക്കിക്കൊണ്ടുള്ള ക്രൂരമായ ആക്രമണം തുടങ്ങി. അലർച്ച, നിലവിളി, മരണവെപ്രാളം,
ആഇശ (റ) യുടെ ക്യാമ്പിലുള്ളവർ ആയുധമണിഞ്ഞു. അലി (റ)വിന്റെ ക്യാമ്പിനെ ആക്രമിച്ചു ...
യുദ്ധം ശക്തി പ്രാപിക്കുയാണ്. ഇസ്ലാമിന്റെ ശത്രുക്കൾ ആഹ്ലാദം കൊള്ളുകയാണ്. അലി (റ)കാര്യങ്ങൾ മനസ്സിലാക്കുന്നു. യുദ്ധം എങ്ങനെ അവസാനിപ്പിക്കും. അതാണ് ചിന്ത...
അലി (റ) എല്ലാ കാര്യങ്ങളും അല്ലാഹുവിൽ ഭാരമേൽപിച്ചുകൊണ്ട് തന്റെ കുതിരയെ മുമ്പോട്ടു പായിച്ചു. എതിർ സൈന്യത്തിന്റെ സമീപം വന്നു നിന്നു. എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു ...
ത്വൽഹാ...... ഇങ്ങോട്ട് വരൂ......
സുബൈർ....ഇങ്ങോട്ട് വരൂ....
എന്റെയടുക്കൽ വരൂ....
ഇരുവരും ഖലീഫയുടെ സമീപത്തെത്തി.
അലി(റ) ത്വൽഹ (റ) വിനോട് ശബ്ദമുയർത്തി ചോദിച്ചു ത്വൽഹാ .... താങ്കൾ സ്വന്തം ഭാര്യയെ വീട്ടിലിരുത്തി നബി (സ)യുടെ ഭാര്യയെയും കൂട്ടി യുദ്ധത്തിന് വന്നിരിക്കുകയാണോ... ?
ചോദ്യം കേട്ടും ത്വൽഹ (റ) ഞെട്ടിപ്പോയി. മുഖം മ്ലാനമായി വാൾ പിന്നെ ഉയർന്നില്ല ...
ദുഷ്ടന്മാർ അദ്ദേഹത്തെ നിരീക്ഷിക്കുകയാണ്. അദ്ദേഹം ഇനി യുദ്ധം ചെയ്യില്ല. യുദ്ധക്കളം വിട്ടുപോവുകയാണ്. ചിലർ അദ്ദേഹത്തെ പിന്തുടർന്നു. അലി (റ) സുബൈർ (റ) വിനോട് ചോദിച്ചു
സുബൈർ........
ഒരു ദിവസം ഞാൻ നബി (സ)യുടെ സന്നിധിയിലേക്ക് കടന്നുവന്നു. അപ്പോൾ താങ്കൾ അവിടെ ഉണ്ടായിരുന്നു. താങ്കൾ എന്നെ നോക്കി പുഞ്ചിരിച്ചു. ഓർമയുണ്ടോ അതൊക്കെ...?
അപ്പോൾ നബി (സ)ചോദിച്ചു
സുബൈറിന് ഇവനെ ഇഷ്ടമാണോ ...?
താങ്കൾ പറഞ്ഞു : അതെ
അത് കേട്ടപ്പോൾ നബി (സ)പറഞ്ഞു: ഒരു ദിവസം വരും അന്ന് നിങ്ങൾ ഇവനോട് അക്രമം കാണിക്കും. യുദ്ധം ചെയ്യും. ഓർമയുണ്ടോ ...?
സുബൈർ (റ) പതറിയ സ്വരത്തിൽ പറഞ്ഞു :
ഞാൻ മറന്നത് നിങ്ങൾ ഓർമിപ്പിച്ചു. വാൾ താഴെയിട്ടു. ഉറക്കെ പൊട്ടിക്കരഞ്ഞു. ഈ യുദ്ധം അക്രമമാണ്. ചെയ്യാൻ പാടില്ലാത്തതായിരുന്നു. സുബൈർ (റ) യുദ്ധക്കളം വിടുകയാണ്. ശത്രുക്കൾ വളരെ രഹസ്യമായി ത്വൽഹ (റ) വിനെയും സുബൈർ (റ) വിനെയും പിന്തുടർന്നു.
വഴിയിൽ വെച്ച് വധിച്ചുകളഞ്ഞു...
യുദ്ധം തുടരുകയാണ്. എങ്ങനെ യുദ്ധം നിൽക്കും ആഇശ (റ) യുദ്ധക്കളത്തിലാണ്. ഒട്ടകപ്പുറത്ത് കൂടാരത്തിൽ. ഒട്ടകത്തെ കൊല്ലണം. ആഇശ (റ) ക്ക് ഒരാപത്തും പറ്റാൻ പാടില്ല. കൂടാരം പൊക്കിയെടുത്ത് മാറ്റണം. ചിലരെ ഇക്കാര്യത്തിന് ചുമതലപ്പെടുത്തി. പിന്നെയെല്ലാം ധൃതിയിൽ നടന്നു. ഒട്ടകം വധിക്കപ്പെട്ടു. കൂടാരം എടുത്തുമാറ്റപ്പെട്ടു. ആഇശ (റ) യെ ഒരു വീട്ടിൽ താമസിപ്പിച്ചു. സഹോദരനെ കൂടെ അയച്ചു. പിന്നീടവരെ മദീനയിലേക്കയച്ചു. ഇതാണ് ജമൽ യുദ്ധം...
(തുടരും)

 
No comments:
Post a Comment