➖➖➖➖➖➖➖➖➖➖
ഖാദിസിയ്യ
➖➖➖➖➖➖➖➖➖➖
തകർന്നുകൊണ്ടിരിക്കുന്ന പേർഷ്യൻ സാമ്രാജ്യം പുനർനിർമ്മിക്കാൻ വേണ്ടി ശക്തനായൊരു ഭരണാധികാരിയെ അവർ കണ്ടെത്തി കിസ്റാ കുടുംബത്തിലെ യസ്ദഗിർദ് (യസ്ദജിർദ്) ശഹറിയാറിന്റെ ധീരപുത്രൻ
യസ്ദഗിർദ് അധികാരത്തിൽ വന്നതോടെ പേർഷ്യക്കാർ ആവേശഭരിതരായി നാട്ടിനുവേണ്ടി യുദ്ധം ചെയ്യാൻ സന്നദ്ധരായി സൈന്യത്തെ പുനക്രമീകരിച്ചു മുസ്ലിംകളുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ പദ്ധതി തയ്യാറാക്കി പല സ്ഥലങ്ങളിലും അക്രമങ്ങൾ അഴിച്ചുവിട്ടു മുസ്ലിംകൾക്ക് ചില സ്ഥലങ്ങളിൽ നിന്നൊക്കെ പിന്മാറേണ്ടിവന്നു
ഖലീഫ ഉമർ (റ) പേർഷ്യയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ് പ്രതികാര ദാഹികളായ പേർഷ്യക്കാർ മുസന്നയെയും അനുയായികളെയും വെറുതെ വിടില്ല
പേർഷ്യയിൽ സമ്പൂർണ്ണ വിജയം നേണം അതിശക്തമായ യുദ്ധം നടക്കണം വമ്പിച്ച സന്നാഹങ്ങൾ വേണം ഒരു വൻസൈന്യത്തെ സജ്ജമാക്കാൻ ശ്രമമാരംഭിച്ചു മിക്ക ഗോത്രക്കാരും സഹകരിച്ചു മുപ്പതിനായിരം ആളുകൾ യുദ്ധസന്നദ്ധരായി അവരുടെ നേതൃത്വം വഹിച്ചുകൊണ്ട് ഖലീഫ തന്നെ പേർഷ്യയിലേക്ക് മാർച്ച് ചെയ്യണമെന്ന അഭിപ്രായം ഉയർന്നു വന്നു
അബ്ദുറഹ്മാനുബ്നു ഔഫ്(റ) വിനെപ്പോലുള്ള മുതിർന്ന സ്വഹാബികൾ അത് സ്വീകരിച്ചില്ല ഖലീഫ സ്ഥലംവിടരുത് മദീനയിൽ തന്നെ വേണം പകരം മറ്റൊരാളെ നിയോഗിക്കണം 8താവിന്റെ പേര് പ്രഖ്യാപിച്ചു
സഅദ്ബ്നു അബീവഖാസ്(റ)
അതിഭീകരമായ യുദ്ധമാണ് നടക്കാൻ പോവുന്നത് അതുകൊണ്ടാണ് യുദ്ധനിയന്ത്രണം ഖലീഫയുടെ കരങ്ങളിൽ തന്നെ കാത്തിരുന്നു
ഇസ്ലാമിക ചരിത്രത്തിലെ അതിപ്രധാനമായ ചില സംഭവങ്ങളാണ് നടക്കാൻ പോവുന്നത്
ഖലീഫ മദീനയിലാണ്
യുദ്ധം നടക്കുന്നത് ആയിരക്കണക്കിന് കിലോമീറ്റർ അകലെ ഖലീഫ പറയുന്നേടത്തേക്ക് സഅദ്(റ) സൈന്യത്തെ നയിക്കണം ഇന്നത്തെ ആധുനിക സജ്ജീകരണങ്ങളില്ലാത്ത കാലം
മുസ്ലിംകൾ ജയിക്കണം ലോകജനതയുടെ വിമോചനത്തിന് അത്യാവശ്യമാണ് അതുകൊണ്ട് തന്നെയാണ് ഖലീഫ നിയന്ത്രണം ഏറ്റെടുത്തത്
ഉമർ (റ)വിന്റെ മഹത്തായ കറാമത്തുകൾ അതാണ് കാണാൻ പോവുന്നത്
പട്ടാളക്കാരുടെ യാത്രയുടെ നിയന്ത്രണം ഖലീഫക്കാണ് സൈനികരുടെ ക്രമീകരണവും അങ്ങനെതന്നെ സൈനികർ എവിടെ താവളമടിക്കണം എത്രനാൾ താമസിക്കണം തുടങ്ങിയ കാര്യങ്ങളും നിയന്ത്രിക്കും സേനാനായകന് കാര്യങ്ങളിൽ പൂണ്ണ സ്വാതന്ത്ര്യം നൽകിയില്ല
മുസന്ന(റ) എണ്ണായിരം പടയാളികളോടൊപ്പം കാത്തിരിക്കുകയാണ് സനദ്(റ) വന്നിട്ട് വേണം പുതിയ പോർമുഖം തുറക്കാൻ മുസന്ന(റ) വിനോടൊപ്പം ഭാര്യ സൽമയുമുണ്ട്
പേർഷ്യക്കാരുമായുള്ള നിരന്തര യുദ്ധങ്ങൾ നയിച്ച മുസന്ന (റ) വിന്റെ ശരീരത്തിൽ കുന്തംകൊണ്ടുള്ള മുറിവേറ്റിരുന്നു ചില ചികിത്സകൾ ചെയ്തുവെന്നല്ലാതെ ശരീരത്തിന് വേണ്ടത്ര വിശ്രമം നൽകിയില്ല ആ മുറിവ് വെച്ചുകെട്ടി പിന്നെയും യുദ്ധങ്ങൾ തുടരുകയായിരുന്നു മുറിവ് പെട്ടെന്ന് പഴുക്കുകയും വൃണം ആപൽക്കരമാവുകയും ചെയ്തു സഅദ്(റ) എത്തിച്ചേരുന്നതിന്റെ മുമ്പുതന്നെ ധീരനായ മുസന്ന(റ) വഫാത്തായി
സകല മുസ്ലിംകളെയും വേദനിപ്പിച്ച സംഭവമായിരുന്നു ആ മരണം ദിവസങ്ങൾ കഴിഞ്ഞ് സഅദ്ബ്നു അബീവഖാസ്(റ) എത്തിച്ചേർന്നു മുസന്ന(റ)വിന്റെ വേർപാടിൽ അദ്ദേഹം വളരെ ദുഃഖിതനായിരുന്നു
വിധവയായിത്തീർന്ന സൽമയെ പിന്നീട് സഅദ്(റ) വിവാഹം ചെയ്തു
ഖാദിസിയ്യ
ചരിത്രപ്രസിദ്ധമായ സ്ഥലം ഫലസമൃദ്ധമായ മേഖല ഉമർ (റ) അതിലൂടെ സഞ്ചരിച്ചിട്ടുണ്ട്
മുസ്ലിം സൈന്യത്തിന് ഖാദിസിയ്യയിലേക്കു നീങ്ങാൻ കല്പന കിട്ടി വളരെ ശ്രദ്ധാപൂർവം സൈനികനീക്കം ആരംഭിച്ചു
പേർഷ്യൻ ചക്രവർത്തി യസ്ദഗിർദ് യുദ്ധത്തിന്ന് സന്നദ്ധരാവാൻ ആഹ്വാനം ചെയ്തു റുസ്തമിനെ സേനാ നായകനായി നിയോഗിച്ചു തലസ്ഥാനമായ മദായിനിൽ നിന്ന് റുസ്തം വൻ സൈന്യവുമായി പുറപ്പെട്ടു സാബത്ത് എന്ന പ്രദേശത്ത് വന്നു തമ്പടിച്ചു
സഅദ്(റ) വിവരം ഖലീഫയെ അറിയിച്ചു
ഖലീഫയുടെ കല്പന ഇങ്ങനെയായാരുന്നു
ഫാർസികളെ ഇസ്ലാമിലേക്ക് ക്ഷണിക്കാൻ സമർത്ഥരായ ദൂതന്മാരെ അയക്കുക അവർ ദൗത്യം പൂർത്തിയാക്കി തിരിച്ചു വരുന്നത് വരെ യുദ്ധം തുടങ്ങരുത്
പതിനാറ് പ്രഗത്ഭവ്യക്തികളെ ഈ ദൗത്യത്തിന് വേണ്ടി തിരഞ്ഞെടുത്തു ഇവർ ചക്രവർത്തിയെ നേരിട്ടുകാണുകയാണ് ചക്രവർത്തി മദായിനിലെ കൊട്ടാരത്തിലാണുള്ളത്
ഖാദിസിയ്യ മുതൽ മദായിൻ വരെയുള്ള പ്രദേശങ്ങളെല്ലാം പേർഷ്യക്കാരുടേതാണ് പതിനാറു പേരുടെ വേഷം കണ്ടാൽ മുസ്ലിംകളാണെന്നറിയാം ആപത്തുകൾ നിറഞ്ഞ ചുറ്റുപാടിൽ വളരെ ദൂരം യാത്ര ചെയ്യണം മരണം ഏത് നിമിഷവും സംഭവിക്കാം അതിന് തയ്യാറായിക്കൊണ്ടാണവർ പോകുന്നത്
ആഢംബരങ്ങൾ നിറഞ്ഞു നിൽക്കുന്ന കൊട്ടാരം അതിന്റെ മുറ്റത്ത് നിൽക്കുന്നു പതിനാറു പേർ എന്തൊരു വേഷം? വെറും സാധാരണ വേഷം ഇവർ ചക്രവർത്തിയെ കാണാൻ വന്നതാണ് കണ്ടവർക്കെല്ലാം ആശ്ചര്യം അവരുടെ ഖൽബ് നിറയെ ഈമാനാണ് പ്രവാചക സ്നേഹമാണവരുടെ ആഭരണം തൗഹീദാണവരുടെ ആയുധം
എന്തൊരു കൊട്ടാരം പ്രൗഢി നിറഞ്ഞ ഹാളുകൾ അതിശയിപ്പിക്കുന്ന കാർപ്പെറ്റുകൾ അലങ്കാര ദീപങ്ങൾ വിലകൂടിയ ഇരിപ്പിടങ്ങൾ
യസ്ദഗിർദിന്റെ വേഷം
അഹങ്കാരം നിറഞ്ഞ സ്വരത്തിൽ ചോദിച്ചു
നിങ്ങളെന്തിനിവിടെ വന്നു?
സംഘം നേതാവായ നുഅ്മാനുബ്നു മുഖ് രിൻ(റ) മറുപടി പറഞ്ഞു സർവ്വശക്തനായ അല്ലാഹുവിനെക്കുറിച്ചും അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ (സ) തങ്ങളെക്കുറിച്ചും സംസാരിച്ചു ഇസ്ലാം എല്ലാ ജനങ്ങൾക്കുമുള്ള ദീൻ തന്നെയാണ് അതിന്റെ സന്ദേശം നിങ്ങൾക്കെത്തിക്കുകയാണ് അല്ലാഹുവിന്റെ തൃപ്തിയിലേക്കാണ് നിങ്ങളെ ക്ഷണിക്കുന്നത് നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുകയും അവന്റെ വേദഗ്രന്ഥമനുസരിച്ചു വിധി നടത്തുകയും ചെയ്യാൻ സന്നദ്ധനായാൽ ഞങ്ങൾ തിരിച്ചു പോവും രാജ്യം നിങ്ങൾക്കുതന്നെ ഭരിക്കാം
അതിന്ന് സന്നദ്ധമല്ലെങ്കിൽ നമുക്ക് സന്ധിയാവാം നിങ്ങൾ ഞങ്ങൾക്ക് ജിസ് യ നൽകാൻ സന്നദ്ധയായാൽ മതി നിങ്ങളുടെ ജീവനും സ്വത്തും ഞങ്ങൾ സംരക്ഷിക്കും ഇതും നിങ്ങൾ സ്വീകരിക്കുന്നില്ലെങ്കിൽ യുദ്ധം മാത്രമേ വഴിയുള്ളൂ
എല്ലാവരും അല്ലാഹുവിന്റെ അടിമകളാണ് അല്ലാഹുവിന്റെ കല്പന പ്രകാരമാണ് ഞങ്ങൾ വന്നത്
ഇത്രയും കേട്ടപ്പോൾ യസ്ദഗിർദ് കോപാകുലനായി മാറി മുസ്ലിംകളെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തു ആരും ഒന്നും മിണ്ടിയില്ല അല്പം കഴിഞ്ഞ് മുഗീറത്ത്ബ്നു ശുഅ്ബ(റ) പറഞ്ഞു
ഞങ്ങൾ മാന്യന്മാരാണ് സത്യവിശ്വാസികളുടെ പ്രതിനിധികളാണ് അത്കൊണ്ട് ഞങ്ങൾ ക്ഷമിക്കുന്നു നബി (സ) തങ്ങൾ അറബ് ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ വിശദീകരിച്ചു
ചക്രവർത്തിക്ക് കേട്ടുസഹിക്കാനായില്ല രോഷാകുലനായിക്കൊണ്ടലറി ദൂതന്മാരെ വധിക്കുന്നത് മാന്യതയല്ല അത്കൊണ്ട് മാത്രം നിങ്ങളെ ജീവനോടെ വിടുന്നു
യസ്തഗിർദ് ഒരു പാത്രത്തിൽ മണ്ണ് വരുത്തി ആസിമുബ്നു അംറ് (റ)വിന്റെ ശിരസ്സിൽ മണ്ണ് വെച്ചുകൊടുത്തു
നിങ്ങൾ തിരിച്ചു ചെന്നു നേതാവിനോട് വിവരം പറയൂ....റുസ്തം വരുന്നുണ്ട് നിങ്ങളെയെല്ലാം ഖാദിസിയ്യായിലെ കിടങ്ങിലിട്ട് മൂടാൻ
സംഘം തിരിച്ചെത്തി മണ്ണ് കണ്ട് സഅദ്(റ) ആഹ്ലാദം കൊണ്ടു അദ്ദേഹം പറഞ്ഞു ശത്രു ഭൂമി നമുക്കു വിട്ടുതന്നിരിക്കുന്നു
എക്കാലത്തെയും വലിയ സേനയുമായാണ് റുസ്തം സാബിത്തിൽ എത്തിയത് ഒരുലക്ഷം പേർ സാബിത്തിൽ മാസങ്ങളോളം താമസിച്ചു ചാരന്മാരെ വിട്ട് മുസ്ലിംകളുടെ സ്ഥിതിഗതികൾ മനസ്സിലാക്കി
മുസ്ലിംകളുടെ ലളിതമായ ജീവിതം, ഐക്യം, അല്ലാഹുവിന്റെ മുമ്പിലുള്ള സമർപ്പണം , ആരാധനകൾ, രക്തസാക്ഷികളാവാനുള്ള കൊതി
കേൾക്കുന്ന വാർത്തകൾ റുസ്തമിനെ ഭയപ്പെടുത്തി കൊട്ടാരത്തിൽ നിന്ന് യുദ്ധം തുടങ്ങാൻ പലതവണ കല്പന കിട്ടി ഒടുവിൽ ഖാദിസിയ്യായിലേക്ക് പട നീങ്ങി
യുദ്ധം തുടങ്ങും മുമ്പ് പലതവണ ദൂതന്മാർ ഇരു ക്യാമ്പുകളിലേക്കും സഞ്ചരിച്ചു
മുസ്ലിം ദൂതന്മാരുടെ വേഷവും സംസാരവും പെരുമാറ്റവും ഫാർസികളെ ഞെട്ടിക്കുന്നതായിരുന്നു മുസ്ലിംകളെ ഭയപ്പെടുത്താൻ വേണ്ടി അത്യധികം ആഢംബരത്തോടെയാണ് റുസ്തമിന്റെ ക്യാമ്പ് ഒരുക്കിയിരുന്നത് സ്വർണ്ണത്തിന്റെ സിംഹാസനത്തിലാണിരിക്കുന്നത് ഏറ്റവും വില കൂടിയ പരവതാനികൾ വിരിച്ചിട്ടുണ്ട് ആയുധങ്ങൾ, പാത്രങ്ങൾ, ആഭരണങ്ങൾ.... എന്തെല്ലാം കഴ്ചകൾ
അതൊന്നും മുസ്ലിം ജനങ്ങളെ ആകർഷിച്ചില്ല റുസ്തമിനെയും പരിഗണിച്ചില്ല സ്തുതിച്ചില്ല
മനുഷ്യരെ സൃഷ്ടിച്ചത് അല്ലാഹുവാണ് അവരെ അല്ലാഹുവിന്റെ ദീനിലേക്ക് ക്ഷണിക്കാനാണ് ഞങ്ങൾ വന്നത് നിങ്ങൾ ഇസ്ലാമിലേക്കു വരിക എന്നാൽ ഞങ്ങൾ മടങ്ങിക്കൊള്ളാം അല്ലെങ്കിൽ ജിസ് യ നൽകാൻ തയ്യാറാവുക രണ്ടും സ്വീകാര്യമല്ലെങ്കിൽ യുദ്ധം തന്നെ വേണ്ടിവരും
റുസ്തം സത്യം ചെയ്തു കൊണ്ട് പറഞ്ഞു:
നാളെ ഞാൻ മുസ്ലിംകളെ ഖാദിസിയ്യയിൽ കൂട്ടത്തോടെ കുഴിച്ചുമൂടും ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ല
റുസ്തം യുദ്ധഭൂമിയിലേക്ക് നീങ്ങുന്നു മുസ്ലിംകൾക്ക് ഉൻമൂലനാശം വരുത്താനുള്ള വരവാണിത് മുപ്പത്തിമൂന്ന് ഗജവീരന്മാർ അവയുടെ നേതൃത്വം വഹിക്കാൻ വെളുത്ത ആന വളരെ വലുപ്പമുള്ള ആന നല്ല യുദ്ധപരിശീലനം നേടിയ ആനകൾ
യസ്ദൾ യുദ്ധവാർത്തകളറിയാൻ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് ഖാദിസിയ്യാ മുതൽ മദായിൻ വരെ ഇടവെട്ട് കുതിരപ്പടയാളികൾ സന്ദേശങ്ങൾ ഒരാൾ മറ്റൊരാൾക്കെത്തിക്കും അവസാനത്തെയാൾ വാർത്ത കൊട്ടാരത്തെത്തിക്കും വിജയവാർത്തക്കു വേണ്ടി യസ്ദഗിർദ് കാത്തിരുന്നു
മുസ്ലിം സൈന്യവും അണിനിരന്നു കഴിഞ്ഞു സഅദ്(റ) അവരോട് പ്രസംഗിച്ചു പ്രസംഗത്തിനിടയിൽ വിശുദ്ധ ഖുർആനിലെ വചനം ഉദ്ധരിച്ചു
ഇന്നൽ അർള യരിസുഹാ ഇബാദിയ സ്വാലിഹൂൻ
ഭൂമി നമ്മുടെ സ്വാലിഹീങ്ങളായ അടിമകൾ തീർച്ചയായും അനന്തമെടുക്കും
ഈ വചനം ഉദ്ധരിച്ചു കൊണ്ട് ഉജ്ജ്വലമായി പ്രസംഗിച്ചു ഈ നാട് നമ്മുടെ വാഗ്ദത്ത ഭൂമിയാണ് നാം ഇതിന്റെ അവകാശികളാവാൻ പോവുന്നു പോരാടി നേടൂ...
ഒന്നിച്ചു നിൽക്കണം എങ്കിൽ ഇഹത്തിലും പരത്തിലും വിജയം ഭിന്നിച്ചാൽ ഇവിടെ നിന്ദ്യരായിത്തീരും പരലോകത്ത് പരാജിതരുമാവും
കവികൾ കവിത ചൊല്ലി യോദ്ധാക്കളെ ആവേശഭരിതരാക്കി സമരഗാനങ്ങൾ ഉയരുകയാണ്
പ്രസംഗകർ പ്രസംഗിക്കുന്നു ആവേശം അലതല്ലുന്നു ജിഹാദിനെക്കുറിച്ചുള്ള ഖുർആൻ വചനങ്ങൾ ഉച്ചത്തിൽ പാരായണം ചെയ്യുകയാണ് ചിലർ ശഹീദാവുന്നതിന്റെ പുണ്യം സ്വർഗ്ഗത്തിലെ പദവികൾ അവയെക്കുറിച്ചാണ് കേട്ടുകൊണ്ടിരിക്കുന്നത് ഒന്നുകിൽ ശഹീദാവുക അല്ലെങ്കിൽ വിജയിക്കുക ആ ചിന്ത മാത്രമേ സൈനികരുടെ മനസ്സിലുള്ളൂ
ഫാർസികൾ ദേശത്തിന്റെ പേരും രാജാവിന്റെ മഹത്വവും പറഞ്ഞ് ആവേശം പകരാൻ ശ്രമിക്കുന്നു
നാല് തക്ബീറുകൾ കേൾക്കും
ഒന്നാമത്തേത് കേട്ടാൽ ആയുധമെടുക്കുക രണ്ടാമത്തേത് കേട്ടാൽ പോരിന് തയ്യാറാവുക മൂന്നാമത്തേത് കേട്ടാൽ ആയുധം പ്രയോഗിക്കാൻ ഒരുങ്ങുക നാലാമത്തെ തക്ബീർ കേട്ടാൽ പോര് തുടങ്ങുക
പട്ട് വസ്ത്രം ധരിച്ച ഫാർസി യോദ്ധാവ് ആദ്യം പടക്കളത്തിലിറങ്ങി അവനെ നേരിട്ടത് അംറബ്നു മഅ്ദി കരീബ് (റ) ഫാർസിയെ വധിച്ചു യുദ്ധവും തുടങ്ങി
മുസ്ലിം സൈന്യത്തിന് വിനയായത് ഗജവീരന്മാരാണ് ആനകളെ കണ്ടാൽ കുതിരകൾ വിരണ്ടോടും
കാലാൾപ്പട ആനകളെ നേരിട്ടു ആനപ്പുറത്തിരിക്കുന്നവരെ അമ്പ് എയ്ത് വീഴ്ത്തി കൂടാരങ്ങൾ പിടിച്ചു വലിച്ചു താഴെയിട്ടു ആനകൾ മനുഷ്യരെ ചവിട്ടിഞെരിച്ചു നിരവധി മുസ്ലിംകൾ ഇങ്ങനെ വധിക്കപ്പെട്ടു മുസ്ലിം സേന ധീരമായി പൊരുതിയെങ്കിലും ആദ്യദിവസം കാര്യമായ നേട്ടങ്ങളുണ്ടാക്കാനായില്ല രാത്രി യുദ്ധം നിർത്തി രാത്രി രക്തസാക്ഷികളെ ഖബറടക്കി മുറിവേറ്റവരെ ക്യാമ്പിലേക്ക് മാറ്റി പരിചരിച്ചു
രണ്ടാം ദിവസം പ്രഭാതമായി ഖലീഫയുടെ കല്പനപ്രകാരം മൂന്നു വിഭാഗം സൈനികർ മൂന്നു സ്ഥലങ്ങളിൽ നിന്നായി എത്തിച്ചേർന്നത് ഈ പ്രഭാതത്തിലാണ് ആവേശകരമായ രംഗമായിരുന്നു അത്
രണ്ടാം ദിവസത്തെ യുദ്ധം അതിഘോരമായിരുന്നു പേർഷ്യൻ പക്ഷത്ത് പതിനായിരം യോദ്ധാക്കളാണ് നിലംപതിച്ചത് മുസ്ലിം പക്ഷത്ത് രണ്ടായിരം പേരും മരിച്ചവരും മുറിവേറ്റവരും ചേർന്ന കണക്കാണിത് രാത്രി വൈകിയാണ് യുദ്ധം നിർത്തിയത്
മൂന്നാം ദിവസം അതിരാവിലെ തന്നെ യുദ്ധം തുടങ്ങി രണ്ടാംദിവസത്തേക്കാൾ ഘോരമാണ് യുദ്ധം ആനകളെ വകവരുത്താതെ യുദ്ധം വിജയിക്കില്ലെന്ന് മുസ്ലിംകൾ മനസ്സിലാക്കി ഈയിടെ മാത്രം ഇസ്ലാം സ്വീകരിച്ച ഒരു കൂട്ടം ഫാർസികൾ മുസ്ലിംകൾക്കൊപ്പമുണ്ട് അവരുടെ സഹായത്തോടെ ആനകളെ ആക്രമിക്കാൻ പരിപാടിയിട്ടു പേർഷ്യക്കാരായ നവ മുസ്ലിംകൾ നിർദ്ദേശിച്ച പ്രകാരം ആനകളെ ആക്രമിച്ചു ആനകൾ പ്രകോപിതരായി പേർഷ്യൻ സേനയുടെ അണികളിലൂടെ പായാൻ തുടങ്ങി നിരവധി പേർ ചതഞ്ഞരഞ്ഞുപോയി അണികൾ മുറിഞ്ഞു ആശയക്കുഴപ്പത്തിലായി
രാത്രി മുഴുവൻ യുദ്ധമായിരുന്നു മരിച്ചുവീണവരേയും മുറിവേറ്റവരേയും മാറ്റിക്കൊണ്ടിരുന്നു വിശ്രമമില്ലാത്ത രാത്രി കടന്നുപോയി പ്രഭാതമായി
നാലാം ദിവസം കടന്നുവന്നത് ഘോരയുദ്ധത്തിലേക്കാണ് വിജയം വരിക്കണമെങ്കിൽ റുസ്തമിനെ വധിക്കണം അതിനെന്ത് വഴി? ഒരു കൂട്ടം മുസ്ലിം യോദ്ധാക്കൾ പുറപ്പെട്ടു വളരെ നേരത്തെ ശ്രമത്തിന് ശേഷം അവർ റുസ്തമിന്റെ അടുത്തെത്തി
റുസ്തം സുരക്ഷിതനായി യുദ്ധം നയിക്കുകയാണ് ചുറ്റും സുരക്ഷാഭടന്മാരുണ്ട് തന്റെ തൊട്ടടുത്ത് മുസ്ലിം സൈന്യം എത്തിയ കാര്യമറിഞ്ഞില്ല പൊടുന്നനെയായിരുന്നു ആക്രമണം റുസ്തം താഴെ വീണു എഴുന്നേറ്റ് ജീവനും കൊണ്ടോടി
സൈന്യം അമ്പരന്നുപോയി റുസ്തമിനെ വിടാതെ പിന്തുടരുകയാണ് ഒരു മുസ്ലിം ഭടൻ നദിയുടെ കരയിലെത്തി റുസ്തം തിരിഞ്ഞുനോക്കി മുസ്ലിം ഭടൻ തൊട്ടുപിന്നിൽ തന്നെ നദിയിലേക്ക് ചാടി ഭടനും ചാടി വെള്ളത്തിൽ മർപിടുത്തം റുസ്തമിനെ കരക്ക് കൊണ്ടുവന്നു റുസ്തമിനെ വധിച്ചു പേർഷ്യൻ സൈന്യം വൻതോതിൽ പിന്തിരിഞ്ഞോടുന്നു വീതികുറഞ്ഞ പാലത്തിൽകൂടി നിരവധിപേർ തിക്കിത്തിരക്കി ഓടുന്നു നിരവധി പേർ നദിയിൽ വീഴുന്നു
മുറിവേറ്റവർ ആയിരങ്ങളാണ് ശഹീദായവരും ആയിരങ്ങൾ കിസ്റയുടെ നട്ടെല്ലൊടിഞ്ഞുകഴിഞ്ഞു ലോകചരിത്രത്തിലെ വൻ സംഭവമാണ് ഖാദിസിയ്യ ചരിത്രം മാറ്റി മറിച്ച മഹാസംഭവം
മുസ്ലിംകൾ അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ടിരുന്നു
വിവരം മദീനയിലറിഞ്ഞു അനുഗ്രഹത്തിന് നന്ദി രേഖപ്പെടുത്താൻ മദീന ധൃതികാണിച്ചു ലോകം അമ്പരപ്പോടെയാണ് ഖാദിസിയ്യ വിജയം കേട്ടത്
✍🏻അലി അഷ്ക്കർ
(തുടരും)
നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും
📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:
Post a Comment