സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അബൂബക്കർ സിദ്ദീഖ് (റ) ഒന്നാം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു ...
ഖലീഫയെന്ന നിലയിലുള്ള ആദ്യത്തെ പ്രസംഗം നടത്തി. ഈ പ്രസംഗം കഴിഞ്ഞ ഉടനെ അലി (റ) ബൈഅത്ത് നടത്തി ...
അബൂബക്കർ (റ) ഖലീഫയായി സ്ഥാനമേറ്റ ദിവസം തന്നെ അലി (റ)വിന്റെ ബൈഅത്ത് നടന്നുവെന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട് ...
പ്രധാന കാര്യങ്ങളിലെല്ലാം ഒന്നാം ഖലീഫ അലി (റ)വുമായി കൂടിയാലോചന നടത്താറുണ്ടായിരുന്നു. നബി (സ) തങ്ങളുടെ വഫാത്ത് കഴിഞ്ഞിട്ട് ആറ് മാസമായി. ഫാത്വിമ (റ)ക്ക് പിതാവിന്നടുത്തേക്ക് പോവാൻ സമയമായി. പ്രസംഗത്തിന്നിടയിൽപോലും നബി (സ) ഫാത്വിമയെ പ്രശംസിച്ചു പറഞ്ഞിട്ടുണ്ട് ...
ഫാത്വിമ എന്റെ ശരീരത്തിന്റെ കഷ്ണമാണ്. ആര് അവരെ ദുഃഖിപ്പിക്കുന്നുവോ അവരെന്നെയാണ് ദുഃഖിപ്പിക്കുന്നത്. ഈ വിധത്തിലായിരുന്നു നബി (സ)യുടെ പ്രശംസ ...
നബി (സ)യാത്ര പോകുമ്പോൾ അവസാനം സന്ദർശിക്കുക ഫാത്വിമ (റ)യെ ആയിരിക്കും. യാത്ര കഴിഞ്ഞുവന്നാൽ ആദ്യം സന്ദർശിക്കുക ഫാത്വിമ (റ)യെയായിരിക്കും. ഫാത്വിമ (റ)ക്ക് നബി (സ)യുമായി വല്ലാത്ത രൂപസാദൃശ്യം ഉണ്ടായിരുന്നു. മഗ്രിബിനും ഇശാഇനും ഇടയിലായിരുന്നു ഫാത്വിമ (റ)യുടെ വഫാത്ത്. മരണവാർത്ത കേട്ട് മദീന ഞെട്ടിപ്പോയി. അബൂബക്കർ സിദ്ദീഖ് (റ), ഉമർ (റ), സുബൈർ (റ), അബ്ദുറഹ്മാനുബ്നു ഔഫ് (റ) തുടങ്ങിയവർ പെട്ടെന്നുതന്നെ വന്നുചേർന്നു ...
ജനാസ നിസ്കാരത്തിന് താങ്കൾ നേതൃത്വം നൽകണം. അലി (റ) ഖലീഫയോടാവശ്യപ്പെട്ടു. താങ്കൾ ഉള്ളപ്പോഴോ ? ഖലീഫ ചോദിച്ചു ...
അലി (റ)നിർബന്ധം തുടർന്നു. ഖലീഫ ജനാസ നിസ്കാരത്തിന് നേതൃത്വം നൽകുകയും ചെയ്തു ...
ഹിജ്റ 11 റമളാൻ മൂന്നിനായിരുന്നു വഫാത്ത്.
അലി (റ)-ഫാത്വിമ (റ) ദമ്പതികൾക്ക് അഞ്ച് മക്കളുണ്ടായിരുന്നു. (1)ഹസൻ (2)ഹുസൈൻ (3)മുഹ്സിൻ (4)സൈനബ് (5)ഉമ്മുകുൽസൂം ...
നബി (സ)തങ്ങളുടെ വിയോഗദുഃഖം അലി (റ) വിന്റെ മനസ്സിൽ നിറഞ്ഞ് നിൽക്കുകയാണ്. അതിന്നിടയിൽ പ്രിയ പത്നി ഫാത്വിമ (റ) യുടെ വിയോഗം ദുഃഖത്തിനു മേൽ ദുഃഖം ...
(തുടരും)

No comments:
Post a Comment