സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
നബി (സ)യുടെ വീട്ടിൽ പട്ടിണിയാണ്. വെച്ചുവിളമ്പാൻ ഒന്നുമില്ല. ഒരു കാരക്ക പോലുമില്ല ...
അലി (റ) ഇതറിഞ്ഞു. കൂലിപ്പണി ചെയ്തു എന്തെങ്കിലും സമ്പാദിക്കണം. തൊഴിൽ അന്വേഷിച്ചു നടന്നു. തൊഴിലാളികളെ വേണ്ടത് ജൂതന്മാർക്കാണ്. അലി (റ) ഒരു ജൂതനെ സമീപിച്ചു. ഒരു തൊഴിൽ ആവശ്യപ്പെട്ടു ...
ജൂതന്റെ തോട്ടത്തിൽ വെള്ളം നനയ്ക്കണം. ഒരു തൊട്ടി വെള്ളം നനച്ചാൽ ഒരു കാരക്ക കൂലി. കഠിനമായ അദ്ധ്വാനം ചെറിയ പ്രതിഫലം. ആഴമുള്ള കിണറ്റിൽ നിന്ന് വെള്ളം കോരി നനയ്ക്കാൻ തുടങ്ങി. പതിനേഴ് തൊട്ടി വെള്ളം കോരി നനച്ചു. പതിനേഴ് കാരക്ക കിട്ടി. അതുമായി നബി (സ) തങ്ങളുടെ വീട്ടിൽ ഓടിയെത്തി. കാരക്ക വിനയപൂർവം നൽകി ...
നബി (സ) ചോദിച്ചു: ഇതെവിടെനിന്ന് കിട്ടി...?
അലി (റ) സംഭവം വിവരിച്ചു ...
വീണ്ടും ചോദ്യം വന്നു: അല്ലാഹുവിനോടും അവന്റെ റസൂലിനോടുമുള്ള സ്നേഹമാണോ നിന്നെ ഇതിന് പ്രേരിപ്പിച്ചത്...?
അതെ യാ റസൂലല്ലാഹ് ...
ഇനിയെന്താണ് പറയാൻ പോവുന്നത്. എന്നറിയാൻ അലി (റ) ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ...
അപ്പോൾ കേട്ട വചനം അത് കേട്ടാലാരും ഒന്നു ഞെട്ടും. ആ വചനം ഇങ്ങനെയായിരുന്നു :
അല്ലാഹുവിനെയും അവന്റെ റസൂലിനെയും ഈ വിധത്തിൽ സ്നേഹിക്കുന്നവർക്കു നേരെ പ്രളയജലത്തിന്റെ ശക്തിയോടെ ദാരിദ്ര്യം വന്നെത്തും ...
എന്തൊരു വചനമാണിത് ... ?
പ്രളയജലം എത്ര ശക്തിയിലാണൊഴുകുക ? എത്ര വേഗത്തിലാണൊഴുകുക ? ആ ശക്തിയിലും വേഗത്തിലും ദാരിദ്ര്യം വരും ...
ആർക്കു നേരെയാണ് ദാരിദ്ര്യം ഇരമ്പി വരുന്നത് ... ?
അല്ലാഹുവിനെയും അവന്റെ റസൂലിനെയും അഗാധമായി സ്നേഹിക്കുന്നവർക്കു നേരെയാണ് വരുന്നത് ...
ഖദീജ (റ), അബൂബക്കർ (റ) തുടങ്ങി പലരും ധനികരായിരുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ സകല സ്വത്തും ചെലവഴിച്ചു. ഒടുവിൽ ദരിദ്രരായി മാറി ...
പട്ടിണിയും, പരിവട്ടവും ദുരിതവും സഹിക്കുന്ന സകല മനുഷ്യർക്കും അലി (റ)വിന്റെ ചരിത്രം ആവേശം നൽകുന്നു. ത്യാഗത്തിന്റെയും സഹനത്തിന്റയും ക്ഷമയുടെയും മാതൃകകൾ ആ ചരിത്രത്തിൽ നിന്നാണ് ലഭിക്കേണ്ടത് ...
പതിവായി ആട്ടുകല്ലിൽ ധാന്യം അരച്ചെടുക്കണം, എന്നിട്ട് റൊട്ടിയുണ്ടാക്കണം കടുത്ത ജോലിയാണത്. കൈയിൽ വേദനയായി. ശരീരം ക്ഷീണിക്കുകയും ചെയ്തു. ജോലിക്കൊരാളെ കിട്ടിയിരുന്നെങ്കിൽ ...?
ഭാര്യാ ഭർത്താക്കാന്മാർ അക്കാര്യം ചർച്ച ചെയ്തുകൊണ്ടിരുന്നു. നബി (സ)തങ്ങളോട് പറഞ്ഞാൽ ഒരാളെ കിട്ടുമോ? ചിലപ്പോൾ കിട്ടിയേക്കും. പോയി പറയുന്നതെങ്ങനെ ? വല്ലാത്ത ലജ്ജ തോന്നി ...
ഒരു ദിവസം അലി (റ) ഭാര്യയോട് പറഞ്ഞു: കുറെ യുദ്ധമുതലുകൾ വന്നു ചേർന്നിട്ടുണ്ട്. കൂട്ടത്തിൽ കുറെ അടിമകളുമുണ്ട്. നിങ്ങൾ ചെന്ന് ചോദിച്ചാൽ ഒരാളെ നമുക്കു കിട്ടിയേക്കും. ഒന്ന് ചെന്ന് ചോദിച്ചു നോക്കൂ ...
പോവാൻ നാണം എന്നിട്ടും പോയി. അവിടെ എത്തിയപ്പോൾ വന്ന കാര്യം പറയാൻ ലജ്ജ. പിതാവിനെ കണ്ടു കുശലം പറഞ്ഞു തിരിച്ചു പോന്നു. മറ്റൊരു ദിവസം ഫാത്വിമ (റ) വീണ്ടും പോയി. ഭർത്താവ് നിർബന്ധിച്ചപ്പോൾ പോയി. അന്ന് ഉപ്പയെ കണ്ടില്ല. ആഇശ (റ) യെ കണ്ട് തിരിച്ചു പോന്നു ...
നബി (സ)തങ്ങൾ വീട്ടിലെത്തിയപ്പോൾ ആഇശ (റ) മകൾ വന്ന വിവരം പറഞ്ഞു. ഉടനെത്തന്നെ പിതാവ് മകളുടെ വീട്ടിലേക്ക് പുറപ്പെട്ടു ...
നബി (സ)തങ്ങൾ സലാം ചൊല്ലി കടന്നുവന്നു. സംഭാഷണത്തിന്നിടയിൽ അലി (റ) ഫാത്വിമ (റ) യുടെ പ്രയാസങ്ങൾ സൂചിപ്പിച്ചു. ഒരു അടിമയെ കിട്ടിയാൽ കൊള്ളാം എന്ന ആഗ്രഹം പ്രകടിപ്പിച്ചു ...
നബി (സ)തങ്ങളുടെ മറുപടി ഇങ്ങനെയായിരുന്നു :
(തുടരും)

No comments:
Post a Comment