ബിലാലുബ്നു റബാഹ്(റ) ചരിത്രം ഭാഗം-9



➖➖➖➖➖➖➖➖➖➖
വിലക്കുവാങ്ങി മോചിപ്പിച്ചു
➖➖➖➖➖➖➖➖➖➖
അബൂബക്കർ (റ) അടുത്തെത്തി തന്റെ സ്നേഹിതനെ നോക്കി എന്തൊരു ദയനീയ അവസ്ഥ കൊടും ക്രൂരത 
എന്റെ സംരക്ഷകൻ അല്ലാഹുവാണ് എന്നു പറഞ്ഞതിന്റെ പേരിൽ നിങ്ങൾ ഈ മനുഷ്യനെ കൊല്ലുകയാണോ
അബൂബക്കർ (റ) രോഷത്തോടെ ചോദിച്ചു 
ഹേ....ഉമയ്യത്ത് നിങ്ങളുടെ അടിമയാണല്ലോ ഇത് നിങ്ങളിതിനെ വിൽക്കാൻ തയ്യാറുണ്ടോ?
'വിൽക്കാൻ തയ്യാറുണ്ട് '
ഉമയ്യത്ത് എന്തോ ഒരാവേശത്തോടെ വിളിച്ചു പറഞ്ഞു
എത്ര വില വെണം?
അബൂബക്കർ (റ) ഗൗരവത്തോടെ ചോദിച്ചു
ഉമയ്യത്ത് ആവേശത്തോടെ വിളിച്ചു പറഞ്ഞു
ഹംസ അവാഖ്(അഞ്ച് ഊഖിയ)
അഞ്ച് സ്വർണം
അബൂബക്കർ (റ) അഞ്ച് ഊഖിയ കൊടുത്തു ബിലാലിനെ വിലക്കുവാങ്ങി
നെഞ്ചിലെ പാറക്കല്ല് നീക്കി പിടിച്ചെഴുന്നേൽപിച്ചു നിൽക്കാനും നടക്കാനും വയ്യ
വസ്ത്രം ധരിപ്പിച്ചു വെള്ളം കുടിപ്പിച്ചു
അബൂബക്കർ (റ) കൈ പിടിച്ചു മെല്ലെ നടത്തിച്ചു നടന്നു നീങ്ങിയപ്പോൾ ഉമയ്യത്ത് പരിഹാസ സ്വരത്തിൽ വിളിച്ചു പറഞ്ഞു
അബൂബക്കർ നിങ്ങൾ ഒരു സ്വർണനാണയം തരാമെന്ന് പറഞ്ഞാൽപോലും ഞാനിവനെ നിങ്ങൾക്ക് വിൽക്കുമായിരുന്നു
അബൂബക്കർ (റ) അതേ ആവേശത്തിൽ തന്നെ മറുപടി നൽകി അതിങ്ങനെയായിരുന്നു
'നിങ്ങൾ നൂറ് ഊഖിയ സ്വർണം ചോദിച്ചിരുന്നെങ്കിൽ ഞാനത് തന്ന് അവനെ വിലക്ക് വാങ്ങുമായിരുന്നു ' 
ഉമയ്യത്തിന് ഒന്നും പറയാൻ കഴിഞ്ഞില്ല  ഉത്തരം മുട്ടിപ്പോയി
കൂട്ടുകാർ രണ്ടുപേരും നടന്നു പോയി 
അർഖം(റ)വിന്റെ വീട്ടിലാണ് നബി (സ) ഉള്ളത് ആ വീട് ലക്ഷ്യമാക്കിയാണ് നടക്കുന്നത് ശരീരം നിറയെ അടിയുടെ പാടുകൾ ചവിട്ടിച്ചതച്ച ശരീരം വല്ലാത്ത നീറ്റൽ സന്ധികളിൽ വേദന 
നബി (സ) അവരെ സ്വീകരിച്ചു അവിടെയുള്ളവർ ചുറ്റും കൂടി അബൂബക്കർ (റ) ഇങ്ങനെ പ്രഖ്യാപിച്ചു
'അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി ഞാൻ ബിലാലിനെ സ്വതന്ത്രനാക്കുന്നു'
കേട്ടുനിന്നവർ അല്ലാഹുവിനെ വാഴ്ത്തി
വല്ലാത്തൊരു സൽക്കർമ്മം തന്നെ ബിലാലിന് സ്വാതന്ത്ര്യം നൽകപ്പെട്ടു ഇന്ന് മുതൽ ബിലാൽ (റ) അടിമയല്ല സ്വതന്ത്രനാണ് ബിലാൽ (റ) നബി (സ)യുടെ തൊട്ടടുത്തു തന്നെയുണ്ട് പുണ്യറസൂലിനെ കണ്ടു കൊണ്ടിരിക്കാം വിശുദ്ധ ഖുർആൻ വചനങ്ങൾ കേട്ടുകൊണ്ടിരിക്കാം ദീനുൽ ഇസ്ലാമിന്റെ സേവനത്തിനുള്ളതാണ് ഇനിയുള്ള ജീവിതം  കടന്നു പോയ ഇന്നലെകളെ കുറിച്ചോർത്തു ധിക്കാരികളായ ഗോത്രനായകന്മാരുടെ മദ്യസൽക്കാര സദസ്സുകൾ അവരെ രസിപ്പിക്കാൻ പാതിരാത്രി കഴിയുംവരെ പാടിയിട്ടുണ്ട് തൊണ്ട വേദനിച്ചിട്ടും പാട്ട് നിർത്താൻ സമ്മതിച്ചില്ല 
എന്തിനു വേണ്ടി?
കള്ളു കുടിയന്മാരുടെ രസത്തിനുവേണ്ടി
താനെന്ത് നേടി? ഒന്നുമില്ല
അല്ലാഹുവേ , നിനക്ക് സ്തുതി 
ആ ഗതികെട്ട ജീവിതത്തിൽ നിന്ന് നീ എനിക്ക് മോചനം നൽകിയല്ലോ
പുണ്യറസൂൽ ഇതാ തൊട്ടടുത്തുണ്ട് കാരുണ്യത്തിന്റെ കടലാണിത് ആ കടലിൽ നിന്ന് ഒരു കൈക്കുമ്പിൾ ലഭിച്ചാൽ ഞാൻ സൗഭാഗ്യവാനായി 
ഒരു കൈക്കുമ്പിളല്ല ആവോളം ആസ്വദിക്കാം ഇസ്ലാമിന്റെ ആദ്യകാല സേവകൻ ത്യാഗികളുടെ നേതാവ്
ബിലാൽ (റ) സഹിച്ച ത്യാഗം എക്കാലവും ഓർമ്മിക്കപ്പെടും സ്വരരാഗം ഇനി പാട്ടിനല്ല
വിശുദ്ധ ഖുർആൻ പാരായണത്തിന് ഖുർആൻ വചനങ്ങൾ മനഃപാഠമാക്കുക വീണ്ടും വീണ്ടും പാരായണം ചെയ്യുക ബിലാൽ (റ) അതൊരു ചര്യയാക്കി
അല്ലാഹുവിനെക്കുറിച്ചും അവന്റെ പ്രവാചകനെക്കുറിച്ചുമുള്ള ചിന്തകളാണ് മനസ്സ് നിറയെ പഴയ ജീവിതസ്മരണകൾ അകന്നകന്നുപോയി 
ഇസ്ലാം മതത്തിലേക്ക് ചിലരൊക്കെ കടന്നു വരുന്നു അവരെയൊക്കെ ബിലാൽ (റ) ആദരവോടെ സ്വാഗതം ചെയ്യുന്നു
വിനീതനായ ബിലാൽ (റ)
ഇന്നലെവരെ താനൊരു  അടിമയായിരുന്നു ആ ഓർമ്മ ഒരിക്കലും വിട്ടകന്നുപോയില്ല
പിൽക്കാലത്ത് ഉമർ(റ) ബിലാൽ (റ) വരുന്നത് കാണുമ്പോൾ പറയുമായിരുന്നു : നമ്മുടെ നേതാവ് വരുന്നു
നീഗ്രോവംശജനെ പരസ്യമായി നേതാവെന്ന് വിളിക്കുന്നു ഉമർ (റ) അബൂബക്കർ സിദ്ദീഖ് (റ)വിനെയും ഉമർ (റ) നേതാവ് എന്നാണ് വിളിച്ചിരുന്നത് 
നേതാക്കളായ കൂട്ടുകാർ 
ഒരു നേതാവ് മറ്റേ നേതാവിനെ വിലക്കു വാങ്ങി മോചിപ്പിച്ചു ഇക്കാര്യം സൂചിപ്പിക്കുമ്പോൾ ഉമർ (റ) ഇങ്ങനെയാണ് പറയുക:
'അബൂബക്കർ (റ) നമ്മുടെ നേതാവാണ് നമ്മുടെ നേതാവിനെ മോചിപ്പിച്ച നേതാവ് '
പ്രമുഖ സ്വഹാബികൾ ബിലാൽ (റ) വിനെ നേതാവെന്ന് വിളിച്ചു ഒരു കാലത്ത് ഗോത്രത്തലവന്മാരുടെ പാതിരാ നേരത്തെ മദ്യസൽകാര സദസ്സുകളിൽ പാട്ടു പാടിയിരുന്ന തന്നെയാണോ ഇവർ നേതാവെന്ന് വിളിക്കുന്നത്
സർവ്വശക്തനായ അല്ലാഹു തന്റെ പദവി എത്ര ഉയർത്തിത്തന്നു അവനെ എത്ര സ്തുതിച്ചാലും മതിയാവില്ല
പീഢന കഥകൾ ഓരോ പ്രഭാതത്തിലും കേട്ടുകൊണ്ടിരിക്കുന്നു ഉമയ്യത്ത് പീഢന കഥകളിലെ നായകൻ അബൂജഹലിനൊപ്പം നിൽക്കുന്ന ക്രൂരൻ കാലം കടന്നു പോയി പീഢനം കുറഞ്ഞില്ല 
ഒടുവിൽ നബി (സ) അനുയായികൾക്ക് നാടുവിടാൻ കൽപന നൽകി യസ്രിബിലേക്ക് പോവുക പിറന്ന നാടിനോട് യാത്ര പറഞ്ഞു പ്രിയപ്പെട്ടവരോട് വിടചൊല്ലി വളരെ രഹസ്യമായി നാടുവിട്ടു മഹത്തായ ഹിജ്റ 
നബി (സ) അബൂബക്കർ (റ)വിനോടൊപ്പം യസ്രിബിലെത്തി വമ്പിച്ച സ്വീകരണം യസ്രിബിന്റെ പേര് മാറി 'മദീനത്തുന്നബി' ആയി ബിലാൽ (റ) ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു ഖുറൈശികളുടെ മർദ്ദനം പേടിക്കണ്ടല്ലോ മദീന രോഗം നൽകി പലർക്കും പനി പിടിച്ചു ബിലാൽ (റ) രോഗം ബാധിച്ചു കിടപ്പിലായി അവശതയോടെ ബിലാൽ (റ) അന്നൊരു പാട്ടു പാടി മക്കയെക്കുറിച്ചൊരു ശോകഗാനം
✍🏻അലി അഷ്ക്കർ
(തുടരും)
നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും 
📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖
📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:

Post a Comment