ബിലാലുബ്നു റബാഹ് (റ) ചരിത്രം ഭാഗം-5


➖➖➖➖➖➖➖➖➖➖
കൂട്ടുകാർ
➖➖➖➖➖➖➖➖➖➖
എന്താണാ ശബ്ദം?
എത്ര മധുരമായ ശബ്ദം നല്ലൊരു പാട്ട് ആരാണ് പാട്ട് പാടുന്നത് ഈ ശബ്ദം പരിചയമില്ലല്ലോ എത്രയോ രാത്രികളിൽ ഇവിടെ മദ്യസൽക്കാരങ്ങൾ നടന്നിട്ടുണ്ട് സൽക്കാര വേളകളിൽ പാട്ടുകാർ പാടും നർത്തകികൾ  നൃത്തമാടും ആണുങ്ങളും പെണ്ണുങ്ങളും പാടാറുണ്ട് പാതിരാത്രിവരെ പാടും പാടിപ്പാടി തളരും അവരുടെ സ്വരങ്ങൾ തനിക്ക്  തിരിച്ചറിയാനാവും ഈ കേൾക്കുന്ന പാട്ട് മറ്റാരോ പാടുന്നതാണ് എത്ര ഹൃദ്യം ഈ രാഗം

ഉമയ്യത്ത് ബ്നു ഖലഫ് എഴുന്നേറ്റു പതുങ്ങിപ്പതുങ്ങി നടന്നു ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് നടന്നു 
പഴകിയ വസ്ത്രങ്ങൾ ധരിച്ച മെലിഞ്ഞൊട്ടിയ ചെറുപ്പക്കാരൻ ആ ചെറുപ്പക്കാരൻ പാടുന്നു പരിസരം മറന്നു പാടുന്നു ആരാണവൻ? അടുത്തേക്കു ചെന്നു ആര് ? ഇവനോ? റബാഹിന്റെ മകൻ ബിലാൽ 

ഉമയ്യത്ത് അതിശയംകൊണ്ട് വാ പൊളിച്ചു നിന്നുപോയി പാടിത്തീർന്നു യജമാനൻ വിളിച്ചു 'ബിലാൽ '

ബിലാൽ ഭയപ്പാടോടെ ഓടിവന്നു

 മുമ്പിൽ നിന്നു ഉമയ്യത്ത് ചിരിച്ചു

ബിലാലിന്  ആശ്വാസമായി തെറ്റ് ചെയ്ത ചെയ്ത കുറ്റവാളിയെപ്പോലെ നിൽക്കുകയായിരുന്നു ബിലാൽ 

നീ ഇത്ര നന്നായി പാട്ടു പാടുമെന്ന് ഞാനറിഞ്ഞിരുന്നില്ല ഞാനൊന്ന് കേൾക്കട്ടെ, നല്ലൊരു പാട്ട് പാടൂ

ബിലാൽ ആദ്യം മടിച്ചുനിന്നു യജമാനന്റെ മുമ്പിൽ പാടുകയോ? മര്യാദകേടാവില്ലേ പിന്നെ ധൈര്യം സംഭരിച്ചു പാടിത്തുടങ്ങി മധുര ഗീതത്തിന്റെ ഈരടികൾ 

കേട്ടവരെല്ലാം വന്നുകൂടി നല്ലൊരു സദസ്സായി കേൾവിക്കാരുടെ മനസ്സിന്റെ അടിത്തട്ടിലേക്ക് വരികൾ ഇറങ്ങിച്ചെന്നു മനസ്സുകൾ ഗാനത്തിൽ ലയിച്ചു അനുഭൂതിയുടെ ലോകത്തേക്ക് സദസ്സ് നയിക്കപ്പെട്ടു 

പാടിത്തീർന്നു 

എല്ലാവരും വിസ്മയിച്ചു നിന്നുപോയി 

'നമ്മുടെ മദ്യസൽക്കാര സദസ്സിൽ ബിലാൽ പാട്ട് പാടുന്നതാണ് ഉമയ്യത്തുബ്നു ഖലഫ് പ്രഖ്യാപിച്ചു

ബിലാലിനെ അടിമകൾ അതിശയത്തോടെ നോക്കി

ഹമാമത്തിനെ അഭിനന്ദിച്ചു

ദിവസങ്ങൾ കടന്നു പോയി 

ഉമയ്യത്തുബ്നു ഖലഫിന് തന്റെ അടിമയുടെ പേരിൽ അഭിമാനം തോന്നി ഖബീലയുടെ  നേതാക്കളുടെ സദസ്സിൽ തന്റെ അടിമ പാട്ട് പാടട്ടെ അത് തനിക്കൊരു അന്തസ്സാണ് 

സദസ്സിന്റെ മുമ്പിൽ വരാൻ പറ്റുന്ന വസ്ത്രം വേണം ബിലാലിന് നല്ല വസ്ത്രങ്ങൾ വാങ്ങിക്കൊടുത്തു ബിലാലിന്റെ ഭക്ഷണം മാറ്റി ഉമയ്യത്തും കുടുംബവും കഴിക്കുന്ന ഭക്ഷണം ബിലാലിനും നൽകി ബിലാലിന്റെ ജീവിതത്തിലെ മാറ്റം

മദ്യസൽക്കാര സദസ്സ് നിശ്ചയിക്കപ്പെട്ടു ബിലാൽ ധാരാളം പാട്ടുകൾ പാടിപ്പഠിച്ചു

നിശ്ചിത ദിവസമായി സന്ധ്യയോടെ അതിഥികൾ വന്നു തുടങ്ങി അഹങ്കാരികളായ നേതാക്കളുടെ കൂട്ടം  എല്ലാവരുമെത്തി ആഹാരം വിളമ്പി നുരയുന്ന മദ്യം വിളമ്പി തീറ്റയും കുടിയും പൊട്ടിച്ചിരികൾ

ബിലാൽ സദസ്സിലെത്തി ആകർഷകമായി വസ്ത്രം ധരിച്ച ചെറുപ്പക്കാരൻ  പാട്ടു പാടാൻ തുടങ്ങി സദസ്സ് നിശ്ചലമായി എന്തൊരു നാദം 

പാടിത്തീർന്നപ്പോൾ ഒരു നേതാവ് മദ്യലഹരിയിൽ പറഞ്ഞു
ഒരു പാട്ട് കൂടി പാടൂ 

ബിലാൽ വീണ്ടും പാടി 
ഒന്ന് തീരുമ്പോൾ മറ്റൊന്ന് ബിലാൽ തളർന്നു വിശ്രമിക്കണം

പാടൂ... ഇനിയും പാടൂ.... ഒരു നേതാവ് അലസമായി പറഞ്ഞു വീണ്ടും പാടി ഇനി വയ്യ 

പാടാൻ തുടങ്ങിയിട്ട് നേരമെത്രയായി പാതിരാത്രി കഴിഞ്ഞു

എന്താ നിർത്തി കളഞ്ഞത് പാടൂ -ഒരു നേതാവ് ചൊടിച്ചു 

വീണ്ടും പാടി

നേതാക്കൾ പലരും ഉറക്കം തുടങ്ങി ഉണർന്നിരിക്കുന്നവർ പാടാൻ നിർബന്ധിക്കുന്നു

സ്വയം ഇടർച്ചയായി ചുമ വന്നു തറയിലിരുന്നുപോയി എന്തൊരു പരീക്ഷണം 

ഗോത്രത്തലവന്മാർക്ക് പാട്ട് കേൾക്കണമെന്ന് തോന്നുമ്പോൾ ബിലാലിനെ വിളിക്കും  പാടിപ്പാടിത്തളർന്നാലും നിർത്താൻ സമ്മതിക്കില്ല ഗാനാലാപനം വലിയൊരു ശിക്ഷ പോലെയായി പറ്റില്ലെന്ന് പറയാൻ പറ്റില്ല  അടിമക്കു അതിനുള്ള യോഗ്യതയില്ല

തളർന്നു വീണ മകനെ ആശ്വസിപ്പിക്കാൻ കഴിയാതെ ഹമാമത്ത് വിഷമിച്ചു 

കാര്യബോധവും ബുദ്ധിശക്തിയുമുള്ള യുവാവാണ് ബിലാൽ അവന്റെ ബുദ്ധിയും കഴിവും കൂടുതലായി പ്രയോജനപ്പെടുത്തണം അതിനെന്ത് വഴി?

ഉമയ്യത്ത് ഉറക്കെ ചിന്തിച്ചു

കച്ചവടസംഘം പുറപ്പെടാനുള്ള ദിവസം അടുത്തു വരുന്നു ഉമയ്യത്തിന്റെ കുറെ ഒട്ടകങ്ങൾ ചരക്കുമായി ശാമിലേക്ക് പുറപ്പെടുന്നു ഇത്തവണ കച്ചവട സംഘത്തിന്റെ മാനേജരായി ബിലാലിനെ അയച്ചാലോ?
ഉമയ്യത്ത് നന്നായി ചിന്തിച്ചു ഒരു പരീക്ഷണം നടത്താം 

'ബിലാൽ.... ഇത്തവണ നീയാണ് എന്റെ കച്ചവട സംഘത്തെ ശാമിലേക്ക് നയിക്കുന്നത് നന്നായി അധ്വാനിക്കുക എപ്പോഴും വിശ്വസ്ഥനായിരിക്കണം '

ബിലാൽ കച്ചവട സംഘത്തെ നയിക്കുന്നു 

വാർത്ത പരന്നു ഹമാമത്ത് മകനെ കെട്ടിപ്പിടിച്ചു സന്തോഷം പ്രകടിപിപ്പിച്ചു

ഇപ്പോൾ കൂടുതൽ സ്വാതന്ത്ര്യമുണ്ട് മക്കയിലെ തെരുവീഥികളിൽ പോവാം അങ്ങാടിയിൽ വെച്ചു കൂട്ടുകാരനെ കണ്ടു അബൂബക്കർ തനിക്കേറ്റവും ഇഷ്ടപ്പെട്ട കൂട്ടുകാരൻ പല സായാഹ്നങ്ങളിലും അവർ സന്ധിക്കും സംസാരിക്കും സ്നേഹം പങ്കവെക്കും
അബൂബക്കർ ഉന്നത തറവാട്ടുകാരൻ ബിലാൽ ഒരു അടിമ ആ അകൽച്ച അവർക്കിടയിലില്ല  കളിക്കൂട്ടുകാർ എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കും പുതുമയുള്ള വാർത്തകളാണ് അബൂബക്കർ പറയുക ബിലാൽ കൗതുകത്തോടെ കേട്ടിരിക്കും

ശാം യാത്ര
ഒന്നിച്ചുള്ള യാത്ര പാട്ടുപാടാം ഉല്ലസിക്കാം അബൂബക്കറും ബിലാലും ഒന്നിച്ചുള്ള യാത്ര അതെത്ര ഫലപ്രദമായിരിക്കും കൂട്ടുകാർ യാത്രയെക്കുറിച്ചോർത്തു സന്തോഷം പങ്കിട്ടു

✍🏻അലി അഷ്ക്കർ
(തുടരും)


   നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും 

📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖

📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:

Post a Comment