🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അബൂബക്കര്‍(റ)വിനെ നമസ്കാരനേതൃത്വത്തിന്റെ ചുമതല ഏല്പിക്കാതിരിക്കാന്‍ ' മൂന്നോ നാലോ തവണ ആഇശ(റ) പ്രവാചകനോട് സംസാരിച്ചു. നമസ്കാരത്തില്‍ കരയുന്നതുകാരണം പിന്നിലുള്ളവര്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെടുമെന്നാണ് കാരണം പറഞ്ഞത്. അവിടുന്നത് സമ്മതിക്കാതെ പറഞ്ഞു: 'നിങ്ങള്‍ യൂസുഫിനെ പിഴപ്പിക്കാന്‍ ശ്രമിച്ച സ്ത്രീകളുടെ വിഭാഗക്കാരാണ്. അബൂബക്കറിനോടു പോയി നമസ്കാരത്തിന് നേതൃത്വം നല്കാന്‍ കല്പിക്കുക.'
മൂന്നു ദിവസം മുമ്പ്
ജാബിര്‍(റ) പറയുന്നു: മരണത്തിന്റെ മൂന്ന് ദിവസം മുമ്പ് നബിതിരുമേനി പറയുന്നത് ഞാന്‍കേട്ടു. നിങ്ങളില്‍ ആരും തന്നെ അല്ലാഹുവെ സംബന്ധിച്ച സദ് വിചാരത്തോടുകൂടിയല്ലാതെ മരിച്ചുപോകരുതേ
ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കു മുമ്പ്
ശനിയാഴ്ചയോ ഞായറാഴ്ചയോ അല്പം ആശ്വാസം തോന്നിയപ്പോള്‍ അവിടുന്ന് രണ്ടുപേരെ അവലംബിച്ചുകൊണ്ട് ളുഹ്റ് നമസ്കാരത്തിന് പള്ളിയിലേക്ക് പുറപ്പെട്ടു . അപ്പോള്‍ അബൂബക്കര്‍(റ) നമസ്കാരത്തിന് നേതൃത്വം നല്കുന്നുണ്ട്.
പ്രവാചകനെ കണ്ടപ്പോള്‍ പിന്തിരിയാന്‍ ശ്രമിച്ച അബൂബക്കറിനോട് അവിടെത്തന്നെ നില്ക്കാന്‍ അവിടുന്ന് ആംഗ്യം കാണിച്ചു. അവിടുന്നാവശ്യപ്പെട്ടു: 'എന്നെ അദ്ദേഹത്തിന്റെ അടുത്തിരുത്തുക'. അപ്പോള്‍ അബൂബക്കറിന്റെ ഇടതുഭാഗത്ത് അദ്ദേഹത്തെ ഇരുത്തി. എന്നിട്ട് നബി(സ) നമസ്കരിക്കുകയും അതിനെ പിന്തുടര്‍ന്നുകൊണ്ട് തക്ബീറുകള്‍ ജനങ്ങള്‍ കേള്‍ക്കുമാറ് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് അബൂബക്കര്‍(റ) നബിയെ തുടര്‍ന്ന് നമസ്കരിക്കുകയും ചെയ്തു.
ഒരു ദിവസം മുമ്പ്
മരണത്തിന് ഒരു ദിവസം മുമ്പ്- ഞായറാഴ്ച നബി(സ) തന്റെ അടിമകളെ മോചിപ്പിക്കുകയും കൈവശമുണ്ടായിരുന്ന ആറോ ഏഴോ ദീനാര്‍ ധര്‍മം ചെയ്യുകയും തന്റെ ആയുധങ്ങള്‍ മുസ്ലിംകള്‍ക്ക് നല്കുകയും ചെയ്തു. അന്ന് രാത്രി ആഇശ(റ)തന്റെ വിളക്കിന് എണ്ണക്കായി അയല്‍ക്കാരി സ്ത്രീയുടെ അടുക്കലേക്ക് വിളക്ക് കൊടുത്തുവിടുകയുണ്ടായി. 'നിങ്ങളുടെ എണ്ണ പാത്രത്തില്‍നിന്ന് ഞങ്ങളുടെ വിളക്കിനും അല്പം എണ്ണ നല്കിയാലും' അവര്‍ ആവശ്യപ്പെട്ടു. തിരുമേനിയുടെ അങ്കിമുപ്പതു സ്വാഅ് ബാര്‍ലിക്കുവേണ്ടി ഒരു ജൂതന്റെ പക്കല്‍ പണയം വെക്കപ്പെട്ടതായിരുന്നു*.
അവസാനദിവസം
അനസ്ബിന്‍ മാലിക് പറയുന്നു: തിങ്കളാഴ്ച ദിവസം പ്രഭാതനമസ്കാരത്തിന് അബൂബക്കര്‍(റ) നേതൃത്വം നല്കിക്കൊണ്ടിരിക്കെ ആകസ്മികമായി നബി(സ) ആഇശ(റ)യുടെ മുറിയില്‍നിന്ന് വിരിമാറ്റി നമസ്കരിക്കുന്നവരെ നോക്കി പുഞ്ചിരിച്ചു. ഇത്കണ്ട് അവിടുന്ന് നമസ്കാരത്തിന് ആഗതനാവുകയാണെന്ന് ധരിച്ച് അബൂബക്കര്‍(റ) പിന്നിലെ അണിയിലേക്ക് നീങ്ങാന്‍ ശ്രമിച്ചു. നബി(സ)യുടെ ആഗമനം പ്രതീക്ഷിച്ച് സന്തുഷ്ടരായ ജനങ്ങള്‍ നമസ്കാരത്തില്‍ അശ്രദ്ധരാകുന്നതുകണ്ടപ്പോള്‍ അവിടുന്ന് നമസ്കാരം പൂര്‍ത്തിയാക്കാന്‍ അവരോടു ആംഗ്യം കാണിച്ചു. തുടര്‍ന്ന് മുറിയില്‍ പ്രവേശിച്ച് വിരി താഴ്ത്തുകയും ചെയ്തു.
പിന്നീട് മറ്റൊരു നമസ്കാരത്തിനും പ്രവാചകന്‍ ഹാജരായിട്ടില്ല. മധ്യാഹ്നത്തിനുമുമ്പായി റസൂല്‍(സ) പുത്രി ഫാത്വിമയെ വിളിച്ചു എന്തോ സ്വകാര്യം പറഞ്ഞപ്പോള്‍ അവള്‍ ദു:ഖത്താല്‍ കരഞ്ഞു വീണ്ടും വിളിച്ചു മറ്റൊരുകാര്യം പറഞ്ഞു. അപ്പോള്‍ സന്തോഷത്താല്‍ ചിരിക്കുകയും ചെയ്തു. ആഇശ(റ) പറയുന്നു. പിന്നീട് ഫാത്വിമയോട് എന്തായിരുന്നു റസൂല്‍(സ) പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു; 'ഞാന്‍ കരഞ്ഞത് അവിടുത്തെ മരണത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ്. ചിരിച്ചത്, നബികുടുംബത്തില്‍ ആദ്യം അദ്ദേഹത്തോട് ചേരുക ഞാനായിരിക്കുമെന്ന് അറിയിച്ചപ്പോഴാണ്. ഫാത്വിമ ഇഹലോകവനിതകളുടെ നേതാവായിരിക്കുമെന്നും പ്രവാചകന്‍ അവരെ സന്തോഷവാര്‍ത്ത അറിയിക്കുകയുണ്ടായി.
നബി(സ)ക്ക് ബോധക്ഷയമുണ്ടാകുമാറ് വേദന കഠിനമാകുന്നതു കണ്ട ഫാത്വിമ പറഞ്ഞു: "എന്റെ പിതാവിന്റെ കഷ്ടപ്പാട്!'' അതുകേട്ട് അവിടുന്നു പറഞ്ഞു: 'നിന്റെ പിതാവിനു ഇന്നു മുതല്‍ ഒരു കഷ്ടപ്പാടുമുണ്ടാവുകയില്ല''. തുടര്‍ന്ന് പൌത്രന്മാരായ ഹസന്‍, ഹുസൈന്‍ എന്നിവരെ വിളിക്കുകയും ചുംബനമര്‍പ്പിക്കുകയും നന്മ ഉപദേശിക്കുകയും ഭാര്യമാരെ വിളിച്ച് ഉപദേശനിര്‍ദേശങ്ങള്‍ നല്കുകയും ചെയ്തു
(തുടരും)

No comments:
Post a Comment