പട്ടാളക്കാരെല്ലാം ഓടിമറഞ്ഞപ്പോൾ
ഉമൈമ ഈ ലോകത്തോട് വിടപറഞ്ഞിട്ടുണ്ടാവുമെന്നു കരുതി ഞാൻ തിരിച്ചുവന്നു.
അപ്പോൾ അവളിൽ ചെറിയ നിരക്കവും അനക്കവും കണ്ടു.
ഞാനവളെ മലർത്തികിടത്തി.
ചോരയിൽ കുളിച്ചുകിടക്കുന്ന മുഖം.
പെട്ടെന്നവൾ കണ്ണുതുറന്നു എന്നെ നോക്കിയിട്ട് അവൾ ചോദിച്ചു ഉമറെ നീ എനിക്കൊരു ഉപകാരം ചെയ്യുമോ?
എന്നെയൊന്ന് അബ്‌ദുല്ലാൻറെ അടുത്ത കൊണ്ടുപോയി കിടത്തുമോ?
ഞാനവളെ വാരിയെടുത്തു അബ്‌ദുല്ലാൻറെ അടുത്തുകൊണ്ടുപോയി കിടത്തി.
അവൾ പറഞ്ഞു അബ്‌ദുല്ലാ..
നീ പോയ മാർഗത്തിലേക്ക് എന്റെ പിതാവിന്റെ പട്ടാളക്കാർ എന്നെയും പറഞ്ഞു വിട്ടിരിക്കുന്നു.
എന്നിട്ടവൾ ചോദിച്ചു ഉമറെ
വല്ലാത്ത ദാഹമുണ്ടെനിക്കു. കുറച്ചു വെള്ളം കിട്ടുമോ?
മരുഭൂമിയിൽ എവിടുന്നു വെള്ളം കിട്ടാൻ.
ഞാൻ അവളെ നിരാശപ്പെടുത്തെണ്ടെന്നു
കരുതി പുറത്തേക്കിറങ്ങി.
എന്നിട്ട് ഞാൻ ലാത്തയെയും ഉസ്സയെയും വിളിച്ചു പ്രാർത്ഥിച്ചു. അവളൊന്നു പെട്ടെന്ന് മരിച്ചുപോകണമെന്നു.
എന്നിട്ടു ഞാൻ മുൻപോട്ടു വെറുതെ നടന്നു.
ദീൻ വിശ്വസിക്കാത്ത ഈ ഉമറിനെ അന്നും എന്റെ പടച്ചവൻ കൈവിട്ടിട്ടില്ല.
മരുഭൂമിയിലെ പാറകെട്ടുകൾക്കുള്ളിൽ അല്പം തെളിഞ്ഞുനിൽക്കുന്ന വെള്ളം കണ്ടപ്പോൾ
ഒരാവേഷത്തോടെ അതു കോരിയെടുത്തു തിരികെയോടി.
അപ്പോൾ ഞാൻ പ്രാർത്ഥിച്ചു
അവൾ മരിക്ക രുതെന്നു.
എന്റെ കയ്യിലുള്ള വെള്ളം കണ്ടപ്പോൾ ഒരാവേഷത്തോടെ ദാഹിച്ചുപരവശയായ ഉമൈമ ഒന്നെഴുന്നേൽക്കാൻ ശ്രമിച്ചു.
പക്ഷെ ആവണില്ലവൾക്കു.
അവളവിടെത്തന്നെ വീണപ്പോൾ ഞാൻ പറഞ്ഞുനീ എഴുന്നേൽക്കണ്ട മോളെ ഞാൻ വായിലേക്കൊഴിച്ചുതരാം.
അവൾ ആർത്തിയോടെ വായതുറന്നു.
എന്റെ കയ്യിലുള്ള വെള്ളം ഞാൻ വായിലേക്ക് ഒഴിച്ച് കൊടുക്കുമ്പോൾ മനുഷ്യമനഃസാക്ഷിയുള്ളവർക്കു കണ്ടുനിൽക്കാൻ പറ്റാത്ത കാഴ്ചയാണ് ഞാൻ കണ്ടടത്തു.
അമ്പ് തറച്ച ദ്വാരത്തിലൂടെ ചോരയും പദയുമായി വെള്ളം പുറത്തേക്കു ഒലിച്ചു വരുന്ന ദാരുണമായ കാഴ്ചയാണ് ഞാൻ കണ്ടത്.
എന്റെ കയ്യിലുള്ള അവസാന തുള്ളിയും അവളുടെ നാകിലേക്കുറ്റിച്ചു കൊടുത്തിട്ട് ഒന്നും ചെയ്യാൻ കഴിയാതെ ഒരു വല്ലാത്ത ഹാലിൽ ഞാനവിടെ ഇരുന്നു.
അപ്പോൾ അവളെന്നെ ഞെട്ടിച്ചുകൊണ്ടൊരു ചോദ്യം ചോദിച്ചു!!!
ഉമറെ..... നീഎന്നെ രക്ഷിക്കുമോ എന്ന്....
ഞാനവളുടെ മുഖത്തുനോക്കിയിട്ടു ചോദിച്ചു ഉമൈമാ.....
നീ എന്താണീ പറയുന്നത്
ശ്വാസനാളവും അ്ന്നനാളവും
ഒരുപോലെ മുറിഞ്ഞുകിടക്കുന്ന നിന്നെ രക്ഷപ്പെടുത്താനോ.
പിൽക്കാലത്തു കറാമത്തുകൾ ഒരുപാട് കാണിച്ച മഹാനായ ഉമർ(റ) പറയുന്നു നിന്നെ രക്ഷിക്കാൻ എന്റെകയ്യിൽ മായാജാല വിദ്യകളൊന്നുമില്ലെന്നു.
അപ്പോൾ അവളെന്നോട് പറഞ്ഞു എന്നെ രക്ഷപ്പെടുത്തേണ്ടതു ജീവിതത്തിലേക്കല്ല.
മരണത്തിലേക്കാണ്!!!
ഒരുപാട് നേരമായി അമ്പ് തറച്ചുകിടക്കുന്നു.
ഈ അമ്പൊന്നു പറിച്ചുമാറ്റി
അസഹ്യമായ വേദനയൊന്നു മാറ്റി എനിക്കൊന്നു മരിക്കണം.
ഞാൻ പറഞ്ഞു എന്റെമോളെ നിന്റെ ചങ്കിൽനിന്നും അമ്പ് പറിച്ചെടുക്കാനുള്ള കൈക്കരുത്ത് എനിക്കില്ല.
അബ്‌ദുല്ല ആണാണ്
പറിക്കെടാ എന്ന് പറഞ്ഞപ്പോൾ പറിച്ചിട്ടുണ്ട്.
നീയൊരു പെണ്ണെല്ലേ ഉമൈമാ...
അവൾ പറഞ്ഞു നീ പറയുന്നതൊന്നും എനിക്ക് കേൾക്കേണ്ട.
നീയൊന്നു അമ്പ് പറിച്ചുതാ.
ഞാൻ ചോദിച്ചു നിന്റെ മുഖത്തുനോക്കി ഞാൻ എങ്ങനെ അമ്പ് പറിക്കും ഉമൈമാ.
അവസാനം അവളുടെ ആഗ്രഹം സഫലീകരിക്കാൻ വേണ്ടി അവളുടെ മുഖംനോക്കാതെ ഞാൻ അമ്പ് വലിച്ചു.
പക്ഷെ ലക്ഷ്യത്തിലേക്കല്ല എന്ന് തോന്നിയതുകൊണ്ടാവണം അവൾ കാരിരുമ്പിന്റെ കരുത്തുള്ള എന്റെ കൈപിടിച്ച് തുഞ്ചത്ത് കൊണ്ടുപോയ് വെചിട്ട പറഞ്ഞു വലിക്കണം ഉമറെയെന്നു.
ഏതായാലും അവൾ മരിക്കും. ഞാൻ അമ്പ് പിടിച്ചു ഒറ്റവലി. അമ്പ് പുറത്തേക്കു വന്നു.
ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ചോര ചാലിട്ടൊഴുകുന്ന ഉമൈമയെയാണ് കണ്ടതു.
അവൾ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്
അതൊരു വസീയത്താകുമെന്നു കരുതി അവളുടെ ചുണ്ടിലേക്ക് എന്റെ കാത് വെച്ചു.
പക്ഷെ അവൾ പരിശുദ്ധ് ഷഹാദത്തുകലിമ ഉരുവിടുകയായിരുന്നു.
രണ്ടു ഇണക്കുരുവികളും ഈ ലോകത്തോട് വിടപറഞ്ഞു.
ചെറുപ്പത്തിൽ ഒന്നിച്ചു കളിച്ചു സ്നേഹിച്ചു ജീവിച്ചവർ മരിച്ചതും ഒന്നിച്ചു
രണ്ടുപേരുടെയും മയ്യിത്ത് ഞാന് മണ്ണുവെട്ടി കുഴിച്ചുമൂടി...
നേരെ മക്കയിലേക്ക് വന്നു
ഈ കഥ ഞാൻ ആരോടും പറഞ്ഞില്ല.
കുറച്ചു നാളുകൾക്കു ശേഷം മക്കയിലെ ദാറുന്നദവ എന്ന വീട്ടിൽ വെച്ച് ഒരു പരസ്യം നടന്നു.
എന്റെ ഉമ്മാന്റെ സഹോദരനായ അബൂജാഹിലാണ് വിളംബരം നടത്തിയത്.
വിശാലമായ ബാക്കി കഥ സമയപരിമിതിമൂലം ചുരുക്കുകയാണ്.
അബൂജഹൽ അല്ലാഹുവിന്റെ റസൂലായ അങ്ങയെ വധിക്കാനുള്ള ദൗത്യം എന്നെ ഏൽപ്പിച്ചു.
സഫാമാർവാ പർവതനിരകൾക്കിടയിലൂടെ ഞാൻ നിങ്ങളെയും തേടി അലഞ്ഞു.
വഴിയിൽ വെച്ച് എന്റെ പെങ്ങൾ ഫാത്തിമ അങ്ങയിൽ വിശ്വസിച്ചതറിഞ്ഞു.
കുടുംബത്തിന് മാനക്കെടുണ്ടാക്കിയ അവളെ ആദ്യം കൊല്ലാമെന്നു തീരുമാനിച്ചു.
അവളുടെ വീട്ടിലെത്തിയപ്പോൾ ത്വാഹാ എന്ന സൂറത്ത് എന്റെ മനസിനെ പിടിച്ചുകുലുക്കി.
ത്വാഹാ സൂറത്ത് എന്റെ ഖൽബിൽ ചെലുത്തിയ സ്വധീനം ദീനിനെ അടുത്തറിയാൻ ആഗ്രഹിച്ചു.
എന്റെ പെങ്ങളെയും അളിയനെയും ഞാൻ ഒരുപാട് മർദ്ധിച്ചിരുന്നു.
അവസാനം അങ്ങയെ കാണണമെന്ന ആഗ്രഹം ഞാൻ പ്രകടിപ്പിച്ചപ്പോൾ
ഭയത്താൽ
മനസ്സില്ലാമനസോടെ
ദാറുൽഹർക്കമെന്ന ഈത്തപനകൊണ്ടു മേഞ്ഞ ആ കൊച്ചുവീട് പറഞ്ഞുതന്നു.
ഉടനെ കയ്യിൽപിടിച്ച വാളുമായി ഞാൻ കുതിരപ്പുറത്തു കുതിച്ചുവരുന്നത്കണ്ട
എന്നെക്കാൾ മൂന്നു ദിവസം മുൻപ് ദീൻ വിശ്വസിച്ച ഹംസ(റ) ചാടി എഴുന്നേറ്റുകൊണ്ടു ആ വീടിന്റെ വാതിൽക്കൽ നിന്നുകൊണ്ട് വിളിച്ചുപറഞ്ഞൊരു വാക്ക് എന്റെ കാതിൽ ഇന്നും മുഴങ്ങുന്നുണ്ട് .
ഉമർ നല്ല ഉദ്ദേശ്യത്തോടെയാണ് വരുന്നതെങ്കിൽ ഉമറിന് നല്ലതാണ് അല്ലെങ്കിൽ ഉമറിന്റെ തല വെട്ടി ഞാൻ കുഴിച്ചിടുകതന്നെ ചെയ്യുമെന്ന് പറഞ്ഞ ഹംസ(റ)യുടെ കൈക്കരുത്തിനുമുന്നിൽ തളർന്നുപോയ ഞാൻ.
അപ്പോഴാണ് അകത്തുനിന്ന് കാരുണ്യത്തിന്റെ പ്രവാചകനായ അങ്ങ് വിളിച്ചുപറഞ്ഞത് ഉമറിനെ വിട്ടേക്കു എന്ന്.
ഹംസ(റ)യുടെ മുന്നിലൂടെ ഞാൻ നിങ്ങളിലേക്ക് വന്നപ്പോൾ നിങ്ങളെഴുന്നേറ്റു എന്നിലേക്ക് വന്നു.
എന്നിട്ടു നിങ്ങളെന്നെ ചേർത്തുപിടിച്ചു നിങ്ങളുടെ നെഞ്ചിലേക്കെന്നെ അണച്ചുകൂട്ടി.
കാരിരുമ്പിന്റെ ശക്തിയും കെട്ടുറപ്പുമുള്ള എന്റെ ഖലൽബിലേക്കു ശഹാദത്തിന്റെ വിശുദ്ധമന്ത്രം ആഴ്ന്നിറങ്ങി.
ഉമർ(റ) ധീനിലേക്ക് വന്നപ്പോൾ ഏഴു വാനലോകത്തും മലക്കുകൾ തക്ബീർ മുഴക്കി സന്തോഷം പൂണ്ടത്രേ.
ഉമർ(റ) ഇസ്‌ലാമിലേക്ക് വന്നതിനുശേഷമാണ് ആണത്തത്തോടെ കഅബയിലേക്ക് റസൂലും സഹാബത്തും കടന്നുവന്നത്.
എന്റെ ഖൽബിലെക്കു വിശുദ്ധ ഇസ് ലാമിനെ പറിച്ചുനട്ടു തന്നപ്പോൾ എന്റെ ഖൽബ് വിങ്ങിയത് അബ്‌ദുല്ലയെയും ഉമൈമയെയും കുറിച്ചുള്ള ഓർമകളാണ്.
അവരുടെ ഓർമകളാണ് എന്റെ ഖൽബിൽ പിടഞ്ഞെതെന്നു പറഞ്ഞു റസൂലുല്ലാന്റെ മുന്നിലിരുന്നു കരഞ്ഞുകൊണ്ടിരിക്കുമ്പോൾ മുത്തുനബി(സ) ഉമർ(റ)വിന്റെ തോളത്തു തട്ടികൊണ്ടുപറഞ്ഞു ഉമറെ എന്തൊരു കഥയാണിത്.
സത്യത്തിൽ ഖദീജബീവിയുടെ വേദന ഞാൻ മറന്നുപോയി.
അതെ!!!
കഥ തുടങ്ങിവെച്ചത് ഖദീജാ ബീവിയുടെ വഫാത്തിന്റെ വേദനയിൽനിന്നു റസൂലുല്ലാക്കു ആശ്വാസം കിട്ടാൻ വേണ്ടിയാണ്.
സത്യത്തിൽ നമ്മൾ മറന്നു പോകരുത് സ്‌നേഹതീരം എവിടെയാണെന്ന്.
ആ സ്‌നേഹതീരം മറ്റെവിടെയുമല്ല വഫാത്തിന്റെ നേരത്തുപോലും എന്റെ ഉമ്മത്തീ എന്നോർത്തു കരഞ്ഞ ആ റസൂൽ(സ) എവിടെയാണോ അവിടെയാണ് സ്‌നേഹതീരം.....
ആ റൗളാശരീഫിന്റെ സ്‌നേഹതീരത്തു ഒരുപാട് പ്രാവശ്യമെത്തി ഖൽബ് തുറന്നൊന്നു സലാം ചൊല്ലാൻ നാഥൻ വിധിയേക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്...
നിറുത്തുന്നു...
ഉമർ ഖിസ്സയിലെ *സ്നേഹതീരം* എന്ന ഭാഗമാണ് നമ്മൾ ഇത് വരെ വായിച്ച ചരിത്രം..
*അല്ലാഹു ഇത് എഴുതി തന്ന സഹോദരനും നിങ്ങളിലേക് എത്താൻ കരണമായവർക്കും അർഹമായ പ്രതിഫലം നൽകട്ടെ...*
ആമീൻ.....
നിങ്ങളുടെ പ്രാർത്ഥനയാണ് ഞങ്ങളുടെ പ്രതീക്ഷ

 
No comments:
Post a Comment