ധീരനായ-ഉമർ(റ) പാർട്ട്*-1⃣2⃣



പട്ടാളക്കാർ അബ്‌ദുല്ലയെ ലക്ഷ്യം വെച്ച് ഒരു അംബെയ്തു.

അത് അബ്‌ദുല്ലയുടെ നെഞ്ചിന്റെ ഇടതുഭാഗത്ത് ചെന്ന് കൃത്യമായി തുളച്ചുകയറി.

നെഞ്ചിൽ തറച്ച അമ്പുമായി
ഏഴോളം പട്ടാളക്കാരുടെ തല അബ്‌ദുല്ല വെട്ടി.

പട്ടാളക്കാർക്ക് മുന്നിലൂടെ ചിരിച്ച മുഖവുമായി അബ്‌ദുല്ല എന്റെടുത്തുവന്നു ചോദിച്ചു.
ഉമറെ ഇത് കണ്ടോ ഉമറെ.
എന്റെ നെഞ്ചിൽ തുളച്ചുകയറിയ ഈ അമ്പ്.
ഇത് പറിച്ചെടുക്കാൻ നിനക്ക് കഴിയുമോ ഉമറെ.
കഴിയുമെങ്കിൽ പറിച്ചെടുക്കു.

ഞാൻ അമ്പ് വലിച്ചൂരാൻ നോക്കി.
ഞാൻ വലിക്കുമ്പോൾ അമ്പിന്റെ തുഞ്ചം പുറത്തായിരുന്നു.
വലിച്ചപ്പോൾ അത് അകത്തു കയറി.
അപ്പോൾ എനിക്ക് തോന്നി അമ്പിന്റെ തുഞ്ചം ഹൃദയാന്ധരാളത്തിൽ കുടുങ്ങിയിരിക്കുന്നു.
അടുത്ത വലിക്ക് നെഞ്ച് പിളരും എന്നുറപ്പായപ്പോൾ ഞാൻ പിടിവിട്ടുകളഞ്ഞു.

അപ്പോൾ അവൻ ചോദിച്ചു ഹോ... നീയാണോ മക്കത്തെ ഉമർ!!!
ഒരമ്പ് വലിച്ചെടുക്കാൻ കഴിവില്ലാത്ത വീരാളിയാണോ മക്കത്തെ ഉമർ!!

ഉമർ(റ): അറിയാഞ്ഞിട്ടല്ല അബ്‌ദുല്ലാ.
ഞാൻ അമ്പ് വലിച്ചാൽ നിന്റെ നെഞ്ച് പിളരും.

അബ്‌ദുല്ല: അപ്പൊ ഞാൻ മരിക്കുമെന്ന് ഉറപ്പാണല്ലേ?
പിന്നെ നെഞ്ച് പിളരുന്നതു കാണാനാണോ നിനക്ക് ബുദ്ധിമുട്ട്.
എങ്കിൽ നെഞ്ച് പിളരാതെ പറിക്കാനുള്ള ഒരു ഹിക്മത്ത ഞാൻ പറഞ്ഞു തരാം.

ഞാൻ നിലത്തു കിടക്കാം.
എന്നിട്ട് ഉക്കാളാ ചന്തയിൽ ഗുസ്തിയിലേർപ്പെടുമ്പോൾ
പിന്നോട്ട് മറിയാതിരിക്കാൻ മുന്നോട്ട് വെക്കുന്ന വലത്തേ കാലില്ലേ.
ആ കാൽ എന്റെ നെഞ്ചത്തു അമർത്തിച്ചവിട്ടി വലിക്കുമറെ.
നെഞ്ച് പിളരാതെ അമ്പ് പുറത്തു വരുന്നത് കാണാം.

എന്നിട്ടവൻ മലർന്നുകിടന്നപ്പോൾ എന്റെ സകല രോമകൂപങ്ങളും എഴുന്നേറ്റു നിന്നുപോയി.

ഞാനവന്റെ നെഞ്ചിൽ ചവിട്ടി അമ്പ് പറിച്ചെടുക്കാൻ

അപ്പോൾ അവൻ പറഞ്ഞു ഒരുമിനിറ്റ്.
നീയൊന്നു ഉമൈമയെ വിളിക്കു.
എനിക്കവളോട് പറയണം.

ഒന്നുമറിയാതെ കിടന്നുറങ്ങുന്ന ഉമൈമയെ ഞാൻ ഉച്ചത്തിൽ വിളിച്ചു.

അവളോടിവന്നു.

അപ്പോൾ അവൾ കണ്ട കാഴ്ച്ച!

 മലർന്നുകിടക്കുന്ന അബ്‌ദുല്ലയുടെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന എന്നെയാണ്.
ഞാനവനെ കൊല്ലുകയാണെന്നു അവൾക്കു തോന്നി.

അവൾ കരഞ്ഞുകൊണ്ട് ഓടിവന്നിട്ടു ചോദിച്ചു എന്തെ ഉമറെ ഈ വിഡ്ഢിത്തം ചെയ്യുന്നത്.
സ്വന്തം സുഹൃത്തിനെ കൊല്ലുകയാണോ.

അവളെന്റെ വസ്‌ത്രത്തിനെ തലപ്പ് പിടിച്ചു വലിച്ചപ്പോൾ അബ്‌ദുല്ല പറഞ്ഞു.
ഉമറിനെ വീട് ഉമൈമാ.
ഉമർ നിരപരാധിയാണ്.
ഉമറല്ല ഇത് ചെയ്‌തത്‌.
അയാളെന്നെ രക്ഷപ്പെടുത്താൻ ശ്രമിക്കാണ്.
നിന്റെ വാപ്പയുടെ പട്ടാളക്കാരാ ഇത് ചെയ്തത്.

അബ്‌ദുല്ല ഉമൈമയെ വിളിച്ചു തലഭാഗത്തിരുത്തിയിട്ടു പറഞ്ഞു.
എന്റെ പ്രിയപ്പെട്ട ഉമൈമാ ഞാനൊരു കാര്യം പറയട്ടെ.

ഈ അമ്പ് വലിച്ചൂരിയാൽ ഞാൻ മരിക്കും.
ഞാൻ മരിച്ചാൽ നീ ഒരിക്കലും നിന്റെ പിതാവിന്റെ അടുത്തെക്കു പോകരുത്.

നീ പോകേണ്ടത് ഉമറിന്റെ കൂടെയാണ്!!!

ഉമറെ നീ ഇവളെ കൊണ്ടുപോകേണ്ടത് മക്കയിലേക്കാണ്.
എനിക്ക് ജീവിതം ബാക്കിയുണ്ടാകുമായിരുന്നെങ്കിൽ ഞാനിവളെ കൊണ്ടുപോകുക മക്കയിലെ ഒരു പ്രഭലനായ വ്യക്ത്തിയുടെ മുന്നിലേക്കാണ്!!!

പക്ഷേ എനിക്ക്......

അതുകൊണ്ടു നീ ഇവളെ കൊണ്ടുപോകേണ്ടത് ആ മനുഷ്യന്റെ മുന്നിലേക്കാണ്.

ഞാൻ അബ്‌ദുല്ലയോട് ചോദിച്ചു ആരാണ് മക്കയിലെ പ്രഭലൻ?

അബുൽഹകമാണോ?
ഉത്ബയാണോ?
ശൈബയാണോ?
വലീദാണോ?
അസ്‌വതാണോ?
ആരാണ് മക്കത്തെ പ്രഭലൻ പറ!!!

അബ്‌ദുല്ല: ഹേയ്... അവരൊന്നും മക്കത്തെ പ്രഭലരല്ല.
അവരൊക്കെ പ്രഭലരാണെങ്കിൽ എന്തുകൊണ്ട് കത്താബിന്റെ മകൻ ആ കൂട്ടത്തിൽ പെടില്ല.

നിങ്ങളൊന്നും പ്രഭലരല്ല ഉമറെ.....

മക്കക്കൊരു പ്രഭലരുണ്ട!!!

നീ കണ്ടിട്ടുണ്ട്...
പക്ഷെ നീ ഖൽബുകൊണ്ടു അറിഞ്ഞിട്ടിലാ....

ഞാൻ കണ്ടിട്ടില്ല....
പക്ഷെ ഖൽബുകൊണ്ടു ഞാൻ അറിഞ്ഞിട്ടുണ്ട്...

അങ്ങനൊരു പ്രഭലനായ മനുഷ്യനുണ്ട് മക്കയിൽ!!!

ആരാണെന്നറിയാണോ നിനക്ക്??????

അവനെന്റെ മുഖത്തുനോക്കി പറഞ്ഞ ഒരു പേരുണ്ട്!!!!!!!

പരിശുദ്ധ റസൂൽ മുഹമ്മദ് മുസ്തഫ (സ)!!!!!!!

ഞാനാ പെരുകേട്ടപ്പോൾ മുഖം തിരിച്ചുകളഞ്ഞു.
കാരണം അന്നെന്റെ ഖൽബിന്റകത്തു വെറുപ്പായിരുന്നു അങ്ങയോടു.

അപ്പോൾ അവളോട് അവൻ പറഞ്ഞു ഉമൈമാ
മുഹമ്മദ്നബിയുടെ (സ) പേര് കേൾക്കുമ്പോൾ ഉമറിന് വല്ലാത്ത നീരസമാണ്.
ഉമർ കൊണ്ടുപോയില്ലെങ്കിലും നീ എങ്ങെനെ ങ്കിലും അവിടെ പോവണം.
ആ മക്ക എങ്ങെനെങ്കിലും കണ്ടുപിടിക്കണം.
ഇങ്ങനൊരു അബ്‌ദുല്ല ജീവിച്ച കഥ നീ പറഞ്ഞുകൊടുക്കണം.

മരിക്കുന്നതിന് മുൻപ് എനിക്കൊരാഗ്രഹം ബാക്കിയുണ്ട്!
നിന്റെ നാവുകൊണ്ട് ഒരുവാക്കു കേൾക്കാൻ!

ഉമൈമ കരഞ്ഞുകൊണ്ട് ചോദിച്ചു എന്താണ്?

അബ്‌ദുല്ല: നിന്റെ ഹൃദയം സത്യത്തിന്റെ വിത്തിറക്കി വിളവെടുക്കാൻ പാകമാണെങ്കിൽ
നീ വിശുദ്ധമായ ശഹാദത്തിന്റെ വചനമൊന്ന ഉച്ചരിക്കണം!
എനിക്കതു കേൾക്കണം!!!

നിന്റെ ഹൃദയാനന്തരാളത്തിൽ സൂക്ഷിച്ചുവെച്ചിട്ട് നിന്റെ നാവുകൊണ്ട് വിളിച്ചുപറയണം...

അശ്‌ഹദുഅല്ലാ ഇലാഹ ഇല്ലല്ലാഹ്
വ അശ്‌ഹദുഅന്ന മുഹമ്മദു റസൂലുല്ലാഹ്.........

അത് കേട്ടപ്പോൾ അവൾ പൊട്ടികരഞ്ഞുകൊണ്ട ശഹാദത്തിന്റെ വിശുദ്ധ് മന്ത്രം ഉച്ചരിച്ചു....

അബ്‌ദുല്ല പറഞ്ഞു സമാധാനമായെനിക്കു.

എന്റെ പ്രിയപ്പെട്ട ഉമൈമാ എനിക്ക് സന്തോഷമായി...

ഇനി നീ തിരിച്ചുപോ കൂടാരത്തിലേക്ക്.
എന്റെ ഒടുക്കത്തെ സെക്കൻഡ് നിനക്ക് കണ്ടുതീർക്കാൻ പറ്റില്ല...

എന്റെ ഒടുക്കത്തെ ഘട്ടം കാണാൻ എന്റെ പെണ്ണിന് കഴിയില്ല.

കരയുന്ന കണ്ണുമായി അവളെ കൂടാരത്തിലേക്ക് നിർബന്ധിച്ചു പറഞ്ഞയച്ചിട്ടു അബ്‌ദുല്ല പറഞ്ഞു
ഉമറെ ഒരുപാട് നേരമായില്ലേ എന്റെ നെഞ്ചിൽ ചവിട്ടി നിൽക്കാൻ തുടങ്ങിയിട്ട്.
കാലൊന്നു മാറ്റണം.

ഉമർ(റ): നീ പറഞ്ഞിട്ടല്ലേ ഞാൻ ചവിട്ടിയത്.

അബ്‌ദുല്ല: അതെ.
പറയുമ്പോൾ ഞാൻ മറ്റൊരുകാര്യം മറന്നുപോയി.
ഇപ്പോഴാണ് എനിക്കതു ഓർമ വന്നത്!!!

എന്റെ മനസിന്റെയുള്ളിൽ
മുഹമ്മദ് നബി(സ)യെ കുറിച്ചുള്ള മായാത്ത ഓർമകളും ചിന്തകളുമുണ്ട്.
ആ മുത്തുറസൂലിന്റെ ഓർ്മകൾ ജീവിക്കുന്ന ഖൽബിന്റെ മുകളിൽ കാലെടുത്തുവെക്കാൻ ഞാനൊരു ശക്തിയെയും അനുവദിക്കില്ല!!!

കാലെടുത്തു മാറ്റണം ഉമറെ...

എന്നിട്ടു അമ്പ് പറിക്കണം
നെഞ്ച് പിളരട്ടെ ഉമറെ...

ഉമർ(റ): കാലെടുത്തുമാറ്റി ഒരു സക്കന്റുകൊണ്ടു
അമ്പ് വലിച്ചൂരി........

തുടരും.....

No comments:

Post a Comment