ആസുറ ബീവി ചരിത്രം(റ അ)part(5)


        ആസുര. ബീവിയെ ഒരോ കരിങ്കല്ലു എടുത്തു എറിഞ്ഞ് എറിഞ്ഞ് വീഴ്ത്തിയിലെങ്കിലും മരിച്ചിട്ടിട്ടുണ്ടായിരുന്നില്ല.... ബോധം നഷ്ടപെട്ടതായിരുന്നു..... അർദ്ധ രാത്രിയുടെ സമയത്ത് ആ സുറ ബീവിക്ക് ബോധം തിരിച്ചു കിട്ടിയപ്പോൾ ... വിഷപ്പും ദാഹവും വേദനയും കാരണം ആ സുറ ബീവി കരയാൻ തുടങ്ങി ശക്തിയായ ഉറക്കത്തിൽ പെട്ടു പോയ പട്ടാളക്കാർ ഇത് അറിഞ്ഞില്ല..... ആ സമയത്താണ്.... ധനികനായ ഒരു കച്ചവടക്കാരൻ കച്ചവടവും കയിഞ്ഞ് ആ ഭാഗത്തൂടെ കുതിരപ്പുറത്ത് വരുന്നത്.... കച്ചവടക്കാരൻ നോക്കുമ്പോൾ ഒരു പെണ്ണിന്റെ കരച്ചിൽ കേൾക്കുന്നു ചുറ്റുപാടും നോക്കിയപ്പോൾ അകലെ ഒരു വെളിച്ചം കണ്ടു അടുത്ത് എത്താറയപ്പോൾ മനസ്സിലായി. അത് ഹദ്ദ് കുഴിയാണ് എന്ന്..ഉടൻ ഹദ്ദ് കുഴിയുടെ ആ ഭാഗത്തോക്ക് ചെന്നു നോക്കിയപ്പോൾ കുഴിയിൽ ചോരയിൽ കുളിച്ച ഒരു സ്ത്രി തളർന്നു കരയുന്നു !!!...വെള്ളം...വെള്ളം.. കച്ചവടക്കാരൻ ..അവിടെക്കണ്ട കാഴ്ച അയാളെ അൽഭുതപെടുത്തി!! കത്തി കൊണ്ടിരിക്കുന്ന തീ പന്തത്തിനു സമീപം കൂർക്കം വലിച്ചുറങ്ങുന്ന പട്ടാളക്കാർ.. ഹദ്ദ് കുഴിയിൽ നിന്നുയരുന്ന ദയനിയ്യ കരച്ചിൽ...തലേദിവസം ഹദ്ദെറിയപ്പെട്ട വല്ല കുറ്റവാളിയുമായിരിക്കും..,ജീവൻ പോയിട്ടില്ല...അയാൾ പന്തമുയർത്തി സൂക്ഷിച്ചുനോക്കി. ആരെയും അൽബുധപെടുത്തും വിധം ഭംഗിയുള്ള ഒരു സ്ത്രി.!! പിന്നെ ഒന്നും ചിന്തിച്ചില്ല,അവളെ കോരിയെടുത്തു തോളിലേറ്റി നടന്നു...പെണ്ണിനെ കുതിരപ്പുറത്തിരുത്തി,,അയാൾ തന്റെ ലക്ഷ്യസ്ഥാനത്തേയ്ക്ക് വേഗം കുതിരയെ പായിച്ചു. നിമിഷങ്ങൾക്കകം അവർ കച്ചവടക്കാരന്റെ ഗൃഹത്തിലെത്തിച്ചേർന്നു.. അസൂറാബീവിക്ക് കച്ചവടക്കാരനും,ഭാര്യയും വേണ്ടുന്ന പ്രഥമ ശുശ്രൂഷകൾ നൽകി. ആ ദമ്പതികൾക്ക് ബീവിയിൽ കനിവ് തോന്നുകയും,അവരുടെ വീട്ടിൽ താമസിക്കാൻ അനുവാദം നൽകുകയും,അവരുടെ സ്നേഹസമൃണമായ പരിചരണങ്ങൾകൊണ്ട് ചുരുക്കം ചില ദിവസങ്ങൾകൊണ്ട് ബീവിയുടെ ആലസ്യമെല്ലാം മാറി. ശരീരത്തിന്റെ അസുഖവും,അങ്ങുമിങ്ങുമുണ്ടായിരുന്ന വ്രണങ്ങളുമൊക്കെ കരിഞ്ഞുതുടങ്ങി. .ജീവിതം തിരിച്ചുകിട്ടിയതിൽ അവർ അല്ലാഹുവിനെ അകമഴിഞ്ഞ് സ്തുതിച്ചു..സദാ നിസ്ക്കാരത്തിലും,ആരാധനയിലുമായി ആ വീട്ടിലെ ഒരു കൊച്ചുമുറിയിൽ ഒതുങ്ങിക്കൂടി. കച്ചവടക്കാരനായ പ്രഭു ദീനിയായ ചിന്തയുള്ള ആളായിരുന്നു ,തന്നെയുമല്ല നല്ലൊരു മനസ്സിന്റെ ഉടമയും..പ്രഭുവിന്റെ ഭാര്യക്കും ആദ്യഘട്ടത്തിൽ ബീവിയോട് നീരസമൊന്നും കണ്ടില്ല. അതുകാരണം അവിടുത്തെജീവിതം അല്ലലും,അലട്ടലുമില്ലാതെ തുടർന്നു. പഴയ ഉണർവ്വും, ഊർജ്ജവും ബീവിക്ക് തിരിച്ചുകിട്ടി. പ്രഭുവിന്റെ കുഞ്ഞിനെ കളിപ്പിക്കുന്നതിലും, അവിടെയുള്ള ചില്ലറജോലികൾ ചെയ്ത് തീർക്കുന്നതിലും അവർ സായൂജ്യമടഞ്ഞു..! അസൂറാബീവിയെ കാണുമ്പോഴൊക്കെ പ്രഭുവിന്റെ മനസ്സിൽ പുതിയൊരു സംഘട്ടനം നടക്കുകയായിരുന്നു. ഇത്രയും സുന്ദരിയായ സ്ത്രിയെ ജീവിതത്തിൽ ആദ്യമായിട്ടാണ് അയാൾ കാണുന്നത്. ബീവിയെ സ്വന്തമായി കിട്ടിയിരുന്നെങ്കിൽ! അയാൾ ആത്മാർത്ഥമായി കൊതിച്ചു. തന്റെ ഹൃദയാഭിലാഷം തുറന്നുപറയാൻ മനോധൈര്യമില്ലാതെ നാളുകളോളം മനസ്സിന്റെ മണിച്ചെപ്പിൽ സൂക്ഷിച്ചുകൊണ്ട് പ്രഭുനടന്നു. പക്ഷേ, ഇനിയും അതാരോടെങ്കിലും പറഞ്ഞില്ലെങ്കിൽ താൻ വീർപ്പുമുട്ടി മരിച്ചുപോകുമെന്ന അവസ്ഥയിലായപ്പോൾ അയാൾ ബീവിയെവിളിച്ച് ഇപ്രകാരം പറഞ്ഞു.. ബീവി ഒരുകാര്യം പറയുന്നതുകൊണ്ട് തെറ്റിധരിക്കരുത്.. ബീവിയെ കണ്ടനാൾമുതൽ എന്റെ ഹൃദയത്തിൽ ബീവി പതിഞ്ഞു പോയി. എന്റെ ജീവിതസഖിയായി ഈ വീട്ടിൽ കഴിയാൻ ഞാൻ ബീവിയെ ക്ഷണിക്കുകയാണ്. ദയവുചെയ്ത് എന്റെ ആഗ്രഹം സാധിച്ചുതന്നാലും. ഇതെന്ത് പരീക്ഷണം റഹ്മാനേ...!!! ഒരുപെണ്ണിന് എവിടെ ചെന്നാലും രക്ഷയില്ലെന്നോ?? പ്രഭുവിന്റെ ഈ ആവശ്യത്തിനുപിന്നിലും വല്ല ദുരുദ്ദേശവും പതിയിരിക്കുന്നുണ്ടോ?? ആരറിഞ്ഞു. ഉള്ളിലെ ഭയാശങ്കകൾ മറച്ചുപിടിച്ചുകൊണ്ട് വളരെ വിനയാന്വിതയായി ബീവി പറഞ്ഞു: മഹാനായ പ്രഭോ,,എന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് അങ്ങാണ്. അതുകൊണ്ട് എക്കാലത്തും അങ്ങേയ്ക്ക് ഞാൻ കടപ്പെട്ടവളാണ്, എങ്കിലും അങ്ങയുടെ ഈ ആഗ്രഹം സഫലീകരിച്ചുതരാൻ എനിക്ക് നിർവാഹമില്ലെന്ന് അറിയിച്ചുകൊള്ളട്ടെ!! ഞാൻ വിവാഹിതയാണ്. മറ്റൊരാളുടെ ഭാര്യയാണ്. അതുമാത്രം ഇപ്പോൾ അറിഞ്ഞാൽമതി. അതുകൊണ്ട് ദയവുചെയ്ത് എന്നെ ഉപദ്രവിക്കാതിരിക്കൂ. ബീവിയുടെ അഭ്യർത്ഥനമാനിച്ച് സ്നേഹ സമ്പന്നനായ അയാൾ തന്റെ ഉദ്യമത്തിൽനിന്ന് പിന്തിരിഞ്ഞു. വീണ്ടും പറയത്തക്ക വിശേഷങ്ങളൊന്നുമില്ലാതെ നാളുകൾ കഴിഞ്ഞുപോയി. അന്തരീക്ഷം തെളിഞ്ഞു എന്നുള്ള സമാധാനത്തോടുകൂടി ബീവി അല്ലാഹുവിന് ആയിരമായിരം സ്തുതികളർപ്പിച്ചു. പക്ഷേ വലിയ ഒരു അപകടം ആ വീട്ടിൽ ബീവിയെ കാത്തിരിപ്പുണ്ടായിരുന്നു. ബീവി അത് അറിഞ്ഞിരുന്നില്ല. .....
എന്താണാ അപകടം?......
(തുടരും)

No comments:

Post a Comment